0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

മീനാക്ഷിയുടെ ചോദ്യത്തിന് ചേച്ചിയേം ജോക്കുട്ടനേം മാറിമാറിനോക്കി അച്ചു മറുപടിപറഞ്ഞതും,

""...പിന്നെ നിന്നെപ്പോലെ കെട്ടിയോനേംതല്ലിയോടിച്ച് ഫോണുംസ്വിച്ചോഫാക്കി നടക്കണോ..??"""_ ചമ്മിപ്പോയതിന്റെ ചളിപ്പിൽ ചേച്ചി അച്ചുവിനോടായി ചീറി...

പക്ഷേ അതിനുദ്ദേശിച്ച ഇഫക്റ്റുണ്ടാക്കാൻ കഴിയാതെ ഞങ്ങളുടെചിരിയിലത് മുങ്ങിപ്പോകുവായ്രുന്നു...

എങ്കിലും അച്ചുവിനുകൊണ്ടു...

ഉടൻതന്നെയവൾ കൊളുത്തുകേം ചെയ്തു;

""...ഞാനാരേം തല്ലിയോടിച്ചിട്ടൊന്നുമില്ല... പിന്നെ എന്നോടടികൂടിയാൽ അതുംമറന്ന് ചോറീടാകുട്ടാന്നുമ്പറഞ്ഞു പുറകേനടക്കാനൊന്നും എന്നെക്കിട്ടൂല്ലാ... എനിയ്ക്കേ... എനിയ്ക്കു കുറച്ചന്തസ്സുണ്ട്..!!"""

""...ആ.! അതാണുപോയിന്റ്.! ആ അന്തസ്സുമൂത്തിട്ടാണ് കെട്ടിയതിന്റെ മൂന്നാന്നാളുതന്നെ നിന്റെ കെട്ട്യോൻ നാടുവിട്ടത്... ഇനിയീജന്മത്തിൽ തിരിച്ചിങ്ങോട്ടു വരുന്നില്ലെന്നാ അവനെന്നോടു പറഞ്ഞേ..!!"""_ അച്ചുവിനു മറുപടികൊടുക്കുന്നതിനൊപ്പം ചേച്ചിയ്ക്കടുത്തേയ്ക്കു ജോക്കുട്ടൻചൊതുങ്ങീതും ഇതിപ്പെന്താ സംഭവിയ്ക്കുന്നേന്നു നോക്കിനിൽക്കാനേ എനിയ്ക്കും മീനാക്ഷിയ്ക്കും കഴിഞ്ഞുള്ളൂ...

""...കണ്ടോ കണ്ടോ... നമ്മളു കാര്യമ്പറഞ്ഞപ്പോ അവനവളുടെ സൈഡ് ചേരുന്നതുകണ്ടോ... ഇതാ... ഇതാ ഞാമ്പറഞ്ഞത്... ഓ.! ഇങ്ങനൊരു പെങ്കോന്തൻ..!!"""_ ജോക്കുട്ടൻ ചേച്ചിയ്ക്കൊപ്പം ചേർന്നതത്ര സുഖിയ്ക്കാതെ
അച്ചു ചീറുവായ്രുന്നൂ അന്നേരം...

...കോപ്പ്.! ഇവറ്റകളോടെ സംശയംചോദിയ്ക്കാൻ ഏതുതൊലികളഞ്ഞ
നേരത്താണാവോ തോന്നീത്..??

എനിയ്ക്കും തോന്നാതിരുന്നില്ല...

""...ഓ.! നിന്നെപ്പോലെ
കെട്ട്യോനേംതല്ലിയോടിച്ചിട്ട് ഒറ്റാന്തടിയായി നിയ്ക്കുന്നേലുംഭേദവാ പെങ്കോന്തനായിനടക്കുന്നത്... അല്ലേടീ..??"""_ അച്ചുവിനെ താങ്ങിയശേഷം വാലുപോലൊരുചോദ്യം ചേച്ചിയ്ക്കുനേരേ നീട്ടീതും, ആ കൗണ്ടറേറ്റിട്ടോ അതോ സ്വന്തംപക്ഷത്തു നിന്നതുകൊണ്ടോന്നറിയില്ല
കേട്ടതും ചേച്ചിയൊന്നിളകി ചിരിച്ചുകൊണ്ട് ജോക്കുട്ടനോടു ചേർന്നുനിന്നു...

""...ഇവരുതമ്മിൽ ഏതുനേരോമടിയാന്നു
പറഞ്ഞിട്ട് ഇവരു കെട്ടിപ്പിടിച്ചുനിൽക്കുവാണല്ലോ... അപ്പൊ ചുരുക്കിപ്പറഞ്ഞാൽ രണ്ടൂടി അച്ചൂനെവീണ്ടും സോമനാക്കി..!!"""_ അവസരംകിട്ടിയപ്പോൾ ഞാനുമവൾക്കിട്ടൊന്നു കൊട്ടി...

അതിനെല്ലാംകൂടെ ചിരിച്ചുമറിയുകകൂടി ചെയ്തതും ആകെപൊളിഞ്ഞുനിന്ന അച്ചു, എന്റെ മുതുകിനിട്ടൊന്നു പൊട്ടിച്ചു...

ഉടനേ,

""...ഡീ... എന്റെ കൊച്ചിനെ തൊട്ടാലുണ്ടല്ലോ; കളിമാറും..!!"""_ എന്നുമ്പറഞ്ഞു ചാടിവീണ ചേച്ചി എന്റെ പുറംതടവിക്കൊണ്ട് അച്ചുവിനെ കലിപ്പിയ്ക്കുമ്പോഴാണ് ജോക്കുട്ടന്റെ ഫോണടിച്ചത്...

അവനതെടുത്തു നോക്കീതും,

""...ആ.! എന്റെ വർഷക്കുട്ടി വിളിയ്ക്കുന്നുണ്ടല്ലോ..!!"""_ ന്നൊരു ഡയലോഗായ്രുന്നു...

കേട്ടപാതി ചേച്ചിയവനിട്ടൊരു കുത്തുംകൊടുത്തു...

💬 Comments

View all comments