0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.1K

""...ഇനി നമ്മളായ്ട്ടൊന്നും ചെയ്യണ്ട... എന്താന്നുവെച്ചാ അവരായ്ട്ടു ചെയ്തോളും..!!"""_ ന്ന് മറുപടിയുംകൊടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങും മുമ്പേ പാൽക്കുപ്പിയെന്റെ നേർക്കെറിഞ്ഞിട്ട് എന്നേം തള്ളിമാറ്റിക്കൊണ്ട് അവൾ പുറത്തേയ്ക്കു പാഞ്ഞു...

""...കുഞ്ഞെണീറ്റോടീ..??"""_ ഹാളിലേയ്ക്കു കേറിയപാടേയുള്ള ചേച്ചിയുടെ ചോദ്യംകേട്ടാണ് ഞാനും പുറത്തേയ്ക്കുവന്നത്...

""...ഇ.. ഇല്ല..!!"""_ അതിനുള്ള മറുപടിപറഞ്ഞശേഷം മീനാക്ഷി തിരിഞ്ഞതും ഞാൻപിന്നിൽ നിൽക്കുവാണ്...

""...എഴീച്ചില്ലേ..??"""_ ചേച്ചി ചോദ്യമൊരിയ്ക്കൽക്കൂടി ആവർത്തിച്ചുകൊണ്ട് എന്നെനോക്കിയപ്പോൾ കയ്യിലിരുന്ന പാൽക്കുപ്പിയും ഷൊർട്സിന്റെ പോക്കറ്റിലേയ്ക്കു തള്ളിയിട്ട് ഞാനും ഇല്ലാന്നുതന്നെ കണ്ണുകാണിച്ചു...

അന്നാദ്യമായി ഞാൻ മീനാക്ഷിയ്ക്കൊപ്പംനിന്ന സംഭവം...

പിന്നൊന്നും ചോദിയ്ക്കാനായി മെനക്കെടാതെ ചേച്ചിയകത്തേയ്ക്കു പോയപ്പോഴും
ഒരു ഞെട്ടലോടെന്നെ നോക്കിനിൽക്കുവായ്രുന്നൂ
മീനാക്ഷി...

അപ്പോഴേയ്ക്കും
ജോക്കുട്ടനൊഴികെ മറ്റുള്ളവരെല്ലാംകൂടി അകത്തേയ്ക്കുവന്നു...

വണ്ടി തിരിച്ചുപോണ ശബ്ദവുംകേട്ടു...

പിന്നെ മീനാക്ഷിയേം പിടിച്ചിരുത്തി സീതാന്റിയും അച്ചുവുംകൂടി മരണവീട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞു കേൾപ്പിയ്ക്കുമ്പോഴും ഞാൻ ചേച്ചിയുടെ മുറിയിലേയ്ക്കുതന്നെ നോക്കിനിൽപ്പായിരുന്നു...

ചെക്കൻ ഉണർന്നു കരഞ്ഞതുവല്ലതും ചേച്ചി കണ്ടുപിടിയ്ക്കോന്നുള്ള ടെൻഷനായ്രുന്നു എനിയ്ക്ക്...

എന്നാൽ പേടിച്ചപോലൊന്നും സംഭവിച്ചില്ല, പുള്ളിക്കാരി വേഷമൊക്കെമാറി ചിരിച്ചുകൊണ്ട്തന്നെ ഇറങ്ങിവന്നു...

അതോടെ പോക്കറ്റിൽകിടന്ന നിപ്പിളുകുപ്പിയും അടുക്കളയിൽക്കൊണ്ട് തിരിച്ചുവെച്ച് ഞാനും ഫ്രീയായി...

അങ്ങനവരോടൊക്കെ വർത്താനമ്പറഞ്ഞിരുന്ന ശേഷം ഫോൺചാർജിലിടാനായി റൂമിലേയ്ക്കുപോകാൻ തുടങ്ങുമ്പോഴാണ്,

""...സിദ്ധൂ... ഒന്നുനിന്നേടാ..!!"""_ ന്നുംവിളിച്ചുകൊണ്ട് അച്ചുവോടിവന്നത്...

""...മ്മ്മ്..??"""

""...എടാ...
എനിയ്ക്കൊരാഗ്രഹോണ്ട്... പറഞ്ഞാൽ നീ കൂടെനിയ്ക്കോ..??"""_ മുഖവുരയിട്ടശേഷം കക്ഷി മുഖത്തേയ്ക്കുനോക്കീതും,

""...പറഞ്ഞോ... എന്തു തന്തയില്ലാത്തരത്തിനാണേലും സിത്തുകൂടുണ്ടാവും..!!"""_ ഞാനങ്ങട് ഫുൾ കോൺഫിഡൻസിൽത്തന്നെ സപ്പോർട്ടി...

""...മ്മ്മ്.! അതെനിയ്ക്കറിയാം... എന്നാലും വേറാരേലുമറിഞ്ഞാൽ തലപോണകേസാ..!!"""

""...ആണാ..??
എന്നാപ്പെട്ടെന്നുപറ... എനിയ്ക്കിമ്മാതിരി അഡ്വഞ്ചർ കൊണകളൊക്കെച്ചെയ്ത് തല്ലുകിട്ടി നല്ലപഴക്കമാ..!!"""_ പറഞ്ഞതു വാസ്തവമായ്രുന്നേലും ഞാനെന്തോ തമാശപറഞ്ഞമട്ടിലായ്രുന്നൂ അവളുടെചിരി...

ശേഷം,

""...അതേടാ... നമുക്കിന്നുരാത്രി ബിയറെടുത്താലോ..?? ഒത്തിരിനാളത്തെയെന്റെ ആഗ്രഹമാ... പക്ഷേ അതെക്സ്പ്ലോറു ചെയ്യാൻപറ്റിയൊരു പാർട്ട്ണറില്ലാഞ്ഞിട്ട് വേണ്ടാന്നുവെച്ചു നടക്കുവായ്രുന്നു... ഇപ്പൊ നീയാവുമ്പോൾ എനിയ്ക്കുപറ്റിയ വൈബാ...

💬 Comments

View all comments