Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
കൂടിക്കോട്ടേന്ന്..!!"""_ അച്ചുവപ്പോളും അയഞ്ഞുതന്നെ നിൽക്കുവാണ്...
""...ഓ.! നിനക്കത്രയ്ക്കു നിർബന്ധമാണേൽ കൂടിക്കോട്ടേ... പക്ഷേ ഒരെണ്ണേതരൂ... വണ്ണമേ വേണംന്നുപറഞ്ഞാൽ കണ്ണടിച്ചുപൊട്ടിയ്ക്കും..!!"""_ ഞാൻ നിബന്ധനവെച്ചതിന് തെളിഞ്ഞചിരിയോടെ മീനാക്ഷിതലയാട്ടീതും,
""...എന്നാ ജോക്കുട്ടനെവിളിച്ച് സാധനംറെഡിയാക്കാൻ പറയട്ടേ..??"""_ അച്ചുചോദിച്ചു...
""...അവനെ വിളിയ്ക്കണോ..??
സാനം നമ്മുക്കുതന്നങ്ങു സെറ്റാക്കിയാൽപ്പോരേ..??"""_ ഞാനിടയ്ക്കുകേറി...
""...അപ്പൊപ്പിന്നെ കാശോ..??"""_ അച്ചു കണ്ണുമിഴിച്ചു...
""...അതിനല്ലേ ഇവള്..??
നീയിറക്കൂലേടീ വേൾഡ്ബാങ്കേ..??"""_ ഞാൻ മീനാക്ഷിയെനോക്കി ചോദിച്ചതിന് ആദ്യമൊന്നു തലകുലുക്കിയ അവൾ,
""...ഒത്തിരിക്കാശാവോ..??"""_ ന്ന് തിരിച്ചൊരുചോദ്യവുമിട്ടു...
അതിന്,
""...അന്നത്തെപ്പോലെ കേറ്റി വെറുപ്പിയ്ക്കാനാണേൽ ഒത്തിരിയാവും..!!"""_ ന്ന് ഞാൻമറുപടികൊടുത്തു...
""...മ്മ്മ്.! എന്നാ ഞാമ്പോയി കാർഡെടുത്തിട്ട് വരാം... പോയ്ക്കളയല്ലേ..!!"""_ പറഞ്ഞുകൊണ്ടവൾ റൂമിലേയ്ക്കുപോകാനായി
തുടങ്ങീതും അച്ചുവവളെ തടയുവായ്രുന്നു...
""...അതൊന്നുംവേണ്ട മീനൂ...
ഞാൻ ജോക്കുട്ടനെ വിളിയ്ക്കാം... അവൻ സെറ്റാക്കിക്കോളും...
അതുമതി..!!"""
""...അപ്പൊ അവനറിഞ്ഞാൽ സീനില്ലേ..??"""_ എനിയ്ക്കു ചെറിയൊരാശങ്കതോന്നി...
""...എന്തിന്..?? എടാ... അവനും നമ്മടെകൂടെ കൂടുവല്ലേ... പിന്നെന്തോന്ന് സീൻ..?? പണ്ടു കോളേജിൽവെച്ച് ഞാൻ ബിയറടിച്ചതൊക്കെ അവനറിയാം... അതോണ്ടവൻ വിഷയമല്ല..!!"""_ പറഞ്ഞശേഷം ഫോണെടുത്തവൾ
ജോക്കുട്ടനെവിളിച്ചു...
ഡയലിങ്ങ്ടൂൺകേട്ടതും സ്പീക്കറിലിടുകേംചെയ്തു...
""...അഹ്.! എന്താടീ..??"""_ അവന്റെശബ്ദം...
""...എടാ... ഞാനും സിദ്ധൂം
മീനൂങ്കൂടി നൈറ്റ് ബിയറെടുക്കാൻ പ്ലാനിട്ടേക്കുവാ... നീ കൂടുന്നുണ്ടോ..??"""
""...അതെന്തു ചോദ്യമാണ് കർളേ..?? ആഘോഷമേതായാലും വെള്ളമടിയുണ്ടേൽ ജോക്കുട്ടൻറെഡി..!!"""_ ഡയലോഗിനൊപ്പം
ബാക്ക്ഗ്രൗണ്ടിൽ ഒരിളിഞ്ഞ ചിരികൂടിവന്നതും, ഓരോരോ കണ്ണാപ്പകളെ വിളിച്ചുവരുത്തി അവസാനം സാധനംതികയോന്ന
പേടിയായ്രുന്നൂ എനിയ്ക്ക്...
""...അങ്ങനെ ജോക്കുട്ടൻ റെഡിയാണേൽ മര്യാദയ്ക്കു ബിയറുംമേടിച്ചിട്ട് വാ..!!"""_
അച്ചു കിലുത്തി...
""...ഒഹോ.! നിങ്ങളപ്പോളെന്നെ എറിഞ്ഞുപിടിച്ചതാല്ലേ... നല്ലതാടീ... അല്ലേലും ഓസിനടിയ്ക്കാനുള്ള യോഗമൊന്നും നമുക്കില്ല..!!"""_ അവന്റെ പിറുപിറുപ്പ് ഓവർഹിയർചെയ്തതും
മീനാക്ഷിയും അച്ചുവും ചിരികടിച്ചമർത്തി...
എന്നാലപ്പോഴും, സാനം തികഞ്ഞില്ലേലവന്റെ ഓസെല്ലാംകൂടി കടിച്ചുപറിയ്ക്കുമെന്ന ഭാവത്തിലായ്രുന്നൂ ഞാൻ...
""...ഡാ... മേടിയ്ക്കണേടാ... മറക്കല്ലേ..!!"""_ ചിരിയടക്കിയശേഷം അച്ചുവോർമ്മിപ്പിച്ചതിന്,
""...ആം.! ശെരി..!!"""_
💬 Comments
View all comments