0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.2K

കയ്യിൽത്തന്നശേഷം ബോക്സുതുറക്കുവേം ചെയ്തു...

""...എന്റെ ദൈവമേ.! ഇതെന്തുമാത്രമാടാ വാങ്ങിയേ..?? ഇവിടെന്താ കല്യാണമാണോ..??"""_ കെയ്സിനകത്തു നിരന്നിരിയ്ക്കുന്ന ബോട്ടിലുകൾകണ്ടതും ചേച്ചി നെഞ്ചത്തു കൈവെച്ചുപോയി...

""...അല്ലടീ... അതുപിന്നെ ഇവരുപറഞ്ഞപ്പൊ.."""

""...ദേ മിണ്ടരുത് നീ... ഇതെല്ലാംവാരിവലിച്ചു കുടിച്ചിട്ട് ഇവിടെക്കിടന്നു കൂത്താടാനാണുദ്ദേശമെങ്കില് അറിയാലോ എന്നെ..??"""_ ഞങ്ങടെ തലയിൽവെച്ചുതന്ന് ഊരിപ്പോകാൻനോക്കിയ
ജോക്കുട്ടനെ ചേച്ചിതളർത്തീതും അവന്റേം മീനാക്ഷിയുടേം നടുവിലായി സ്ഥാനംകണ്ടെത്തിയ അച്ചുവൊരു ചിരിയായ്രുന്നു...

""...അതല്ല ചേച്ചീ... ഇത് ത്രീ സെവന്റീഫൈവിന്റെയാ... കണ്ടാ കുഞ്ഞുബോട്ടിലല്ലേ... അതോണ്ടാ ഒരുകെയ്സെടുത്തേ.. പോരാത്തേന് ബിയറും..!!"""_ മസാലപുരട്ടി പിടിപ്പിച്ച ഒരുകോഴിയെ കമ്പിയിലേയ്ക്കു കോർക്കുന്നതിനിടയിൽ ചേച്ചിയെ സോപ്പിടാനും ഞാൻമറന്നില്ല...

അതിനുടനേ മറുപടിയുംവന്നു;

""...മോനേ സിദ്ധൂ... നീ കോഴിയെക്കോർത്താ മതി, എന്നെക്കോർക്കണ്ട... ഈയൊരു ബിയറിനകത്ത് എത്ര പേർസെന്റേജ് ആൽക്കഹോൾ കണ്ടന്റുണ്ടെന്നുവരെ എനിയ്ക്കറിയാം കേട്ടോ... അതോണ്ടെന്നെ പൊട്ടിയാക്കാന്നൊന്നും ആരുംകരുതണ്ട..!!"""_ പുള്ളിക്കാരി അടിച്ചുതന്നതും ജോയുംഅച്ചുവും
എന്നെനോക്കി ആക്കിയൊരു ചിരിചിരിച്ചു...

ഉടനെ മീനാക്ഷിയ്ക്കടുത്തേയ്ക്കു
മെല്ലെ തലചെരിച്ച ഞാൻ രഹസ്യമായവളോട്;

""...ഇവരുനേരത്തേ ഏതേലും
ബാറിലെ വെയ്റ്ററായ്രുന്നോ ആവോ..??"""_ ന്നൊന്നു കീച്ചുവേംചെയ്തു...

അതിനൊറ്റ ചിരിയായ്രുന്നവൾ...

ഉടനെ,

""...മിണ്ടാതിരീടീ പോത്തേ..!!"""_ ന്നുംമുരണ്ട് അവളെയടക്കീട്ട് ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;

""...അതുപിന്നെ ചേച്ചീ... ഇപ്പോഴല്ലേയിതൊക്കെ നടക്കൂ... അവിടെച്ചെന്നാൽ ഈ വൈബൊന്നും കിട്ടൂലാന്നേ... അതാ ഞങ്ങള്.."""

""...അതേയതേ... അവിടെയാണേൽ ഗോവിന്ദങ്കിളുപിടിച്ചുകുത്തും അല്ലേടാ..?? അതോണ്ടെന്താ ഇവിടെവന്നിട്ട് ചെക്കനങ്ങടു വഷളായിപ്പോയി..!!"""_ ചേച്ചി ചിരിച്ചു...

ആ ചിരിയിൽ
മറ്റുള്ളവരുംകൂടിയപ്പോൾ മീനാക്ഷിയിടയ്ക്കുകേറി;

""...ഇവടെവന്നിട്ട് നന്നായീന്നു പറ... അവടെയെന്തായ്രുന്നൂ..??"""_ ന്നൊറ്റ ഡയലോഗ്...

അപ്പോഴേയ്ക്കും മറ്റേചിക്കനിലും മസാലയൊക്കെ ഫിക്സാക്കി ചേച്ചിയെനിയ്ക്കു തന്നിരുന്നു...

അതും കമ്പിയിൽകോർത്ത് ഒരുവശം തീയ്ക്കുമുകളിലൂടെ അച്ചുവിന്റെ കയ്യിലേയ്ക്കുകൊടുത്ത് ചിക്കനെ തീയ്ക്കുമേലെയായി പ്രതിഷ്ഠിച്ചു...

""...ഇതാ... ഇതുകൂട്ടിപ്പിടിച്ചോ..!!"""_ പഴയൊരു തുണികീറി രണ്ടുപീസാക്കി എനിയ്ക്കുമച്ചുവിനും തന്നശേഷം ജോക്കുട്ടൻചോദിച്ചു;

""...നിന്റച്ഛന്റെസ്വഭാവം ഇവിടെ കാർന്നോരുപറഞ്ഞു

💬 Comments

View all comments