Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
അതുകൊള്ളാം.! എന്നാ ഇനിമുതല് സിദ്ധൂംനിന്നെ മിന്നൂസേന്ന് വിളിയ്ക്കുന്നതായ്രിയ്ക്കും... അല്ലേടാ..??"""_ രണ്ടുകയ്യുമുയർത്തി പ്രഖ്യാപിച്ചശേഷം ജോക്കുട്ടനെന്റെനേരേ തിരിഞ്ഞു...
""...മിന്നൂസേന്നൊക്കെ
വിളിയ്ക്കാം... പക്ഷേയിവളു കവിഴ്ന്നുകിടക്കണം... അല്ലാതെ മുഖത്തുനോക്കിയാൽ മറ്റുപലതുമാ വിളിയ്ക്കാൻ തോന്നുന്നേ..!!"""_ ഞാനുംവിട്ടില്ല...
അതിനു മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കുന്ന നോട്ടമെറിഞ്ഞെങ്കിലും ഞാനതു വകവെച്ചില്ല...
""...എന്താടാ എവക്കൊരു
കൊയപ്പം..?? സുന്ദരിയല്ലേ..??
പിന്നെന്താ നെനക്ക് വിളിച്ചാലെന്ന്..??"""_ ജോക്കുട്ടന്റെ ആടിയുലഞ്ഞിരുന്ന് ചോദിച്ചതും,
""...ആഹാ... നാക്ക് കൊളകൊളാന്നായല്ലോ...
ജോക്കുട്ടാ... നീ പിന്നേംകുടിച്ചോ..?? ഈശ്വരാ... ഇതെത്രാമത്തെയാ..?? നിർത്തടാ... കളയെടാ കുപ്പി..!!"""_ ന്നുപറഞ്ഞ് ചേച്ചിവീണ്ടും ടെററായി...
ഉടനേ,
""...നീ പോടി... ഇതുപിന്നാര് നിന്റപ്പൻവന്നു കുടിച്ചുതീർക്കുവോ..?? പോടീ..!!"""_ താമരവിരിഞ്ഞപോലെ മലർന്നിരുന്നവൻ പറഞ്ഞൊപ്പിച്ചതും,
""...ജോക്കുട്ടാ... മര്യാദയ്ക്കു ഞാമ്പറഞ്ഞൂട്ടോ..!!"""_
എന്നൊരുതാക്കീത് ചേച്ചി കൊടുക്കാതിരുന്നില്ല...
""...നീയാരാ ജില്ലാകളക്ടറോ..?? എന്നോടോഡറിടാൻ..??"""_ എന്നവൻ തിരിച്ചടിച്ചു...
അതിന്,
""...ആ.! ജോക്കുട്ടൻ വളയിട്ടു മക്കളേ..!!"""_ ന്നൊരു ഡയലോഗായ്രുന്നൂ അച്ചു...
ഉടനേചേച്ചി കട്ടക്കലിപ്പായി;
""...സിദ്ധൂ... മീനൂ... എണീറ്റോയെല്ലാം... നിർത്തിയ്ക്കോ പരിപാടി... അല്ലെങ്കിലെല്ലാംകൂടി ഇപ്പൊത്തല്ലിപ്പൊട്ടിയ്ക്കും... ഞാനപ്പഴേപറഞ്ഞതാ വേണ്ടാവേണ്ടാന്ന്... അപ്പൊ ഒരെണ്ണങ്കൂടി... ഒരെണ്ണങ്കൂടീന്നു പറഞ്ഞുപറഞ്ഞിപ്പോ നോക്കിയ്ക്കേ... ജോക്കുട്ടാ... മര്യാദയ്ക്ക് വന്നുകിടന്നുറങ്ങിക്കേ..!!""'"_ ആദ്യം ഞങ്ങളോടായും ശേഷമവനോടായും പറഞ്ഞിട്ട് കയ്യേൽപ്പിടിച്ച് വലിച്ചെഴുന്നേൽപ്പിയ്ക്കാൻ ശ്രെമിച്ചതും,
""...ഓ.! അവളുകിടക്കാൻ വിളിയ്ക്കുന്നു... കിടക്കണോന്നുള്ളോര് വേണേപ്പോയ്ക്കിടന്നുറങ്ങിക്കോണം... എന്നെ വിളിയ്ക്കണ്ട... പോടീ..!!"""_ ന്നുംപറഞ്ഞ് അവൻ കൈതട്ടിമാറ്റി...
അതുകണ്ടതും ആടിയുലഞ്ഞിരുന്ന അച്ചുവൊറ്റച്ചിരി...
പെണ്ണുമ്പിള്ളയ്ക്കു ദേഷ്യംവരാൻ കൂടുതലെന്തേലും വേണോ..??
""...ദേ... മിണ്ടരുത്... നീയൊക്കോരോന്നുണ്ടാക്കിക്കൊണ്ട് വന്നപ്പഴേ എനിയ്ക്കറിയായ്രുന്നു, ഇതിങ്ങനൊക്കേ വരുള്ളൂന്ന്... നിനക്കൊക്കെ കുടിച്ചുകൂത്താടിയാമതി... ബാക്കിയുള്ളോനാ പിന്നെക്കിടന്നനുഭവിയ്ക്കുന്നേ... ഒറങ്ങുമ്പോൾപ്പോലും സ്വൈര്യന്തരാതിരിയ്ക്കാനുള്ള പണിയാ കാണിയ്ക്കുന്നേ... അതെങ്ങനാ നിനക്കൊക്കെ വല്ലോമറിയണോ, സുഖിച്ചിരുന്നങ്ങു കുടിച്ചാമതിയല്ലോ..!!"""_ മക്കളു പരീക്ഷയ്ക്കുതോറ്റതിന് കൂട്ടുകാരുടെ നെഞ്ചത്തുകേറുന്ന ടിപ്പിയ്ക്കൽ മാതാശ്രീമാരുടെ ശൈലിയിൽ ചേച്ചി നമ്മുടെ നെഞ്ചത്തുകേറിയതും,
""...ഇതുനല്ല സുഖോള്ള പരിപാടിയാന്നാണോ നിന്റെവിചാരം..??"""_ തലപൊക്കിയുള്ള ജോക്കുട്ടന്റെചോദ്യമെത്തി...
💬 Comments
View all comments