Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
മനസ്സുനിറയെ...
ആ അവസ്ഥയിലൊന്നു തിരിഞ്ഞുനോക്കിയാൽ എനിയ്ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാൻ സാധിച്ചില്ലേൽ..??
പലയാവർത്തി പുറംകൈകൊണ്ട് കണ്ണുകൾതുടച്ച് ഞാനെന്റെ പണിതുടർന്നപ്പോൾ കൂടുതലവിടെ നിൽക്കാതെ
അവരെല്ലാം പുറത്തേയ്ക്കുനടന്നു...
അതോടെ ബാത്റൂമിലേയ്ക്കു കേറിയ മീനാക്ഷി ഒരു മഞ്ഞകുർത്തിയും സ്കൈബ്ലൂ ജീൻസുമണിഞ്ഞ് മുഖംകഴുകിയപാടേ ഇറങ്ങിവന്നു...
നന്നായി കരഞ്ഞിട്ടുണ്ടെന്നു തോന്നുന്നു... മുഖമാകെ ചുവന്നു വീർത്തിട്ടുണ്ട്...
ഉടനെ ഞാനുംപോയി ഡ്രസ്സ്‌മാറ്റി...
റെഡിയായിട്ടും കുറച്ചുനേരംകൂടി അങ്ങനെയിരുന്ന ശേഷമാണ് ഞങ്ങൾ റൂമീന്നിറങ്ങിയത്...
എത്രയൊക്കെ ശ്രെമിച്ചിട്ടും പോകാനെന്തോ മനസ്സുവാരാത്തപോലെ...
എന്തൊക്കെയോ ആലോചിച്ച് വളരെസാവധാനത്തിൽ ഓരോന്നും ബാഗിലേയ്ക്കുവെച്ചതു കണ്ടപ്പോൾത്തന്നെ മീനാക്ഷിയ്ക്കും അവിടംവിട്ടുവരാൻ മനസ്സില്ലാന്നുറപ്പായതായ്രുന്നു...
ഇടയ്ക്കിടെയവള് കണ്ണും തുടയ്ക്കുന്നതുകണ്ടു...
""...പോവാം..??"""_ ബാഗെടുത്ത് തോളിലേയ്ക്കിട്ട് ഞാൻചോദിച്ചതിന് മറുത്തൊന്നും പറയാതെയവൾ തലകുലുക്കി ശേഷം ബാഗെല്ലാമെടുത്ത് എനിയ്ക്കൊപ്പമിറങ്ങുവായ്രുന്നൂ...
താഴെയെത്തുമ്പോൾ
ചേച്ചിയൊഴികെ മറ്റെല്ലാരുമുണ്ട് ഹോളിൽ...
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്ന
അവരെല്ലാം ഞങ്ങളെക്കണ്ടതും പെട്ടെന്നു സൈലന്റായി...
""...ഏഹ്.!
നിങ്ങളിറങ്ങാറായോ..??"""_ എഴുന്നേറ്റു ഞങ്ങൾടടുത്തേയ്ക്കുവന്ന ജോക്കുട്ടനാണ് തിരക്കീത്...
""...ആം.!
അധികംവൈകിയ്ക്കാതെ ഇറങ്ങിതന്നേക്കാമെന്നു വെച്ചു..!!"""_ അതിനുള്ളമറുപടി വലിയതാല്പര്യമില്ലാതെ പറഞ്ഞതും,
""...ഡാ... നീ
പെണങ്ങീട്ടാപോണേ..??"""_
ന്നുംചോദിച്ച് അവനെന്റെ കൈയ്ക്കു പിടിയ്ക്കുവായ്രുന്നു...
എന്നാലതിനു പ്രത്യേകിച്ചു ഞാനൊരു മറുപടി പറയാത്തതുകൊണ്ടാവും
ജോക്കുട്ടന്റച്ഛൻ പെട്ടെന്നെണീറ്റെന്റെ അടുത്തേയ്ക്കായി വന്നത്...
""...മോനേ സിദ്ധൂ... നിങ്ങളെപറഞ്ഞുവിടാൻ മനസ്സുണ്ടായ്ട്ടല്ല... ചങ്കുപറിഞ്ഞിട്ടാ ഞങ്ങളുംനിൽക്കണേ... പക്ഷേ ക്ലാസ്സുപോകുന്നൂന്ന് പറഞ്ഞുവിളിയ്ക്കുമ്പം ഞങ്ങൾക്കെങ്ങനെയാടാ നിങ്ങളോടിപ്പൊ
പോണ്ടാന്നുപറയാൻ പറ്റുന്നേ..?? വേറെന്തുകാരണമാണേലും പോകണ്ടടാന്ന് ഞങ്ങൾക്കുപറയാരുന്നു...
ഇതിപ്പോൾനിങ്ങടെ പഠിപ്പിന്റെ കാര്യമായ്പ്പോയില്ലേടാ..!!"""_ അതുപറയുമ്പോൾ ആ മനുഷ്യന്റെ കണ്ണിലുണ്ടായ സങ്കടോംകണ്ണീരും മാത്രംമതിയായ്രുന്നു ആപ്പറഞ്ഞതിലുള്ള ആത്മാർത്ഥതയെനിയ്ക്കു ബോധ്യമാവാൻ...
അന്നാദ്യമായി എന്നോടുതർക്കിച്ച ഒരാളുടെഭാഗത്തേയ്ക്കു
ഞാനൊന്നു മാറിചിന്തിച്ചു...
""...അതുകുഴപ്പമില്ലച്ഛാ...
എനിയ്ക്കു മനസ്സിലാവും..!!"""_
ഞാൻ ചിരിയ്ക്കാനായാണ് ശ്രെമിച്ചതെങ്കിലും കണ്ണുനിറയുന്നതിന്റെ കാരണമെന്താന്നു മനസ്സിലാകുന്നില്ല...
""...മക്കളേ... ഇപ്പൊപോണൂന്നുംവെച്ച് നിങ്ങളെ ഞങ്ങൾ പൂർണ്ണമായ്ട്ടുപേക്ഷിയ്ക്കുവാന്നാ നിങ്ങടെവിചാരം..?? ഒരവധികിട്ടിയാൽ ഓടിയിങ്ങ്പോന്നേക്കണം രണ്ടും... ഇതുംനിങ്ങടെ വീടുതന്നെയാ... ഈ
💬 Comments
View all comments