0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

മാനാഭിമാനമുണ്ടായ്പ്പോയില്ലേ..??"""_ എന്നെയൊന്നാക്കിക്കൊണ്ട്
മീനാക്ഷി ബൈക്കിനു
പിന്നിലേയ്ക്കുകേറി...

""...ഉവ്വ.!
തുണിയും പൊക്കിപ്പിടിച്ചുനിന്ന് അന്നുകാണിച്ചതാവും ഈ മാനാഭിമാനം..!!"""_
ശബ്ദംതാഴ്ത്തി മുറുമുറുക്കുമ്പോൾ അവളന്നുവരെ കാട്ടിക്കൂട്ടിയ സകലമാനകുന്തളിപ്പുകളും എന്റെ കണ്ണിനുമുന്നിൽ തെളിഞ്ഞു...

""...എന്താ..??
എന്താപറഞ്ഞേ..??"""_ ചെറിയൊരുകലിപ്പോടെ അവൾചോദിച്ചതിന് ഞാനൊന്നുമില്ലെന്നു
ചുമൽകൂച്ചിയിട്ട് നേരേവണ്ടി ജംഗ്ഷനീന്നുമാറിയുള്ള പമ്പിലേയ്ക്കുകേറ്റി...

ഏറ്റവുംമുന്നിലുള്ള കുറ്റിയുടെമുന്നിൽ കൊണ്ടുനിർത്തീതും അവടെനിന്ന ചേച്ചിയടുത്തുവന്നു...

""...എത്രയ്ക്കാ മോനേ..??"""_ ചേച്ചിയുടെചോദ്യംകേട്ടതും ഞാനൊന്നുപകച്ചു...

...എത്രയാ പറയുക..??
ഏറ്റിഎംകാർഡ് കയ്യിലേയ്ക്കുതന്നെങ്കിലും അവൾടനുവാദമില്ലാതെ
അതീന്നു കാശെടുക്കാനൊരുമടി...

...ശ്ശൊ.! ഞാൻ വല്ലാതങ്ങു നന്നായിപ്പോണോ..??

ഇതൊക്കെ കുറച്ചോവറല്ലേ..??

അല്ല.! ഇതൊക്കെയാരേലും വിശ്വസിയ്ക്കോ..??

ഞാനെന്നോടുതന്നെ ചോദിച്ചു...

എന്നാലതിനുടനേ മറുപടിയുംകിട്ടി;

...എടാകോപ്പേ... നീയിനി അവൾടെമുന്നെ എത്രയൊക്കെ നല്ലപിള്ള ചമയാൻനോക്കിയാലും ജന്മനാ നിന്റൊപ്പമുള്ളയാ ഫ്രോഡുകളൊന്നും നിന്നെവിട്ടു പോവാൻപോണില്ല...
അല്ലേപ്പിന്നെ നിന്റെപേര് സിദ്ധാർഥെന്നാവരുതായ്രുന്നു.!

...ഊമ്പി.! അപ്പൊ ഞാനീ കാണിയ്ക്കുന്നതൊക്കെ വെറും പ്രഹസനമാണെന്നാണോ..??

വെർതേ ഡീസന്റാവാൻനോക്കുന്ന മനുഷ്യനെക്കുറിച്ച് അപവാദംപറയാൻ നോക്കരുത്...

കൊന്നുകളയും പന്നീ..!!

...ഉവ്വ.! ഒരു ഡീസന്റ്മനുഷ്യൻ.! ചിരിപ്പിയ്ക്കാതെ...

നീയീ കാണിയ്ക്കുന്ന വേലത്തരമൊക്കെ ഇവളെക്കാണിയ്ക്കാനാണെന്ന് ആർക്കാ അറിയാത്തെ..??

പിന്നൊരു കാര്യമോർത്തോണം,
നിന്റയീ നല്ലപിള്ള ചമയലൊക്കെ
നിന്റെ തനിക്കൊണം ഏറ്റവുംനന്നായ്ട്ടറിയുന്നയാ പെണ്ണിനോടാണ്...

അതുമറക്കണ്ട.!

""...അതേ... എത്രയ്ക്കാവേണ്ടേ..??"""_ വണ്ടിയിലൊന്നു തട്ടിക്കൊണ്ട് ചേച്ചിവീണ്ടുംചോദിച്ചതും ഞാൻ പിന്നിലേയ്ക്കു മുഖംചെരിച്ചു...

""...എത്രയ്ക്ക് അടിയ്ക്കട്ടേ..??"""_ എന്നാലെന്റെയാചോദ്യം മീനാക്ഷിയ്ക്കിഷ്ടമായില്ലെന്നു തോന്നുന്നു...

അതിനെന്നെനോക്കിയൊന്നു കണ്ണുകൂർപ്പിച്ചശേഷം ആ ചേച്ചിയുടെനേരേ തിരിഞ്ഞ്,

""...ഫുള്ളടിച്ചോ ചേച്ചീ..!!"""_ ന്ന് മീനാക്ഷിപറഞ്ഞതും അവരെന്നെയൊരുനോട്ടം...

ഇത്രേംനാള് അവർടടുക്കെച്ചെന്ന് ഇരുപതിനും മുപ്പതിനുമടിച്ചിട്ടിരുന്ന ഞാൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഫുള്ളടിയ്ക്കാമ്പറഞ്ഞാൽ ആർക്കായാലുമൊരു ഡൌട്ടൊക്കെവരില്ലേ..??

...ആം.! ഏതോ വല്യവീട്ടിലെ പെണ്ണിനെക്കറക്കിയെടുത്ത് ഓസുവായ്ക്കുംന്നവർ ചിന്തിയ്ക്കുമായ്രിയ്ക്കും...

പിന്നേ... അങ്ങനവരങ്ങു
ചിന്തിച്ചാൽ തൊലിഞ്ഞുപോവാൻ നിൽക്കുവല്ലേ...
ഒന്നുപോവാമ്പറേടാ.!

മനസ്സിലങ്ങനേം പറഞ്ഞുകൊണ്ട് ഞാൻ ഡിസ്പ്ളേയിലേയ്ക്കുനോക്കി...

ഒരുനൂറിനൊക്കെ കേറിക്കഴിഞ്ഞതും എയറുചാടാൻതുടങ്ങി...

...ഇതിപ്പെന്തോപറ്റി..??

അളവുകൂടീപ്പോൾ ചെക്കന് ശ്വാസംമുട്ടുന്നുണ്ടാവോ..??

💬 Comments

View all comments