Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
അവള് തന്നെക്കാൾ ഒരുങ്ങിയിറങ്ങിയതിന്റെ സകലമാന കൊതികുത്തുമുണ്ട് കീത്തൂന്റെമുഖത്ത്... അതിനിടയിൽ ഓരോരുത്തരുവരുമ്പോൾ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്കു പോസ്ചെയ്യുന്ന ബുദ്ധിമുട്ടെത്രയാന്ന് എനിയ്ക്കു മനസ്സിലാവും...
പക്ഷെ, ഇടയ്ക്കു തെന്നീംതെറിച്ചും ഓരോരുത്തർ
കേറുന്നതല്ലാതെ ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ പോസ്ചെയ്യാനൊരു തള്ളിക്കയറ്റമൊന്നും ഇല്ലാത്തതുകൊണ്ട് അവള് കുറേയൊക്കെ രക്ഷപ്പെട്ടെന്നുമാത്രം...
അങ്ങനെ കീത്തുവിനൊപ്പം ഒരു ഫോട്ടോയ്ക്കു പോസ്ചെയ്തിട്ട് ഞാനാ സ്റ്റേജിന്റെ ഒരു മൂലയ്ക്കായിനിന്നു... അമ്മപറഞ്ഞപോലെ വരുന്നവരെ പിടിച്ചുനിർത്തി ഫോട്ടോയെടുപ്പിയ്ക്കാന്നാണ് വെച്ചാണ് നിന്നതെങ്കിലും വരുന്നയാൾക്കാരൊക്കെ കഴിയ്ക്കാൻ കേറുന്നതല്ലാതെ പെണ്ണിനെ കാണാനൊന്നും വന്നില്ല...
...ഇങ്ങനെയാണേൽ ഇവളിവടെയിരുന്ന് ചീയേയുള്ളല്ലോ..!!_ മണവാട്ടിയായി ചൊറിയുംകുത്തിയിരുന്ന കീത്തുവിനെക്കണ്ടപ്പോൾ എനിയ്ക്കു ചിരിവന്നു...
അങ്ങനെ ബോറടിച്ചു കുറേനേരം നിന്നപ്പോഴാണ് ഒരുചേച്ചിയും അവരുടെ നാലഞ്ചുവയസ് തോന്നിയ്ക്കുന്നൊരു ചെക്കനുംകൂടി അങ്ങോട്ടേയ്ക്കു വരുന്നത്... അവരുവന്ന് കീത്തുവിനൊപ്പംനിന്ന് ഫോട്ടോയൊക്കെയെടുത്തിട്ട് തിരിച്ചിറങ്ങുമ്പോളാണ് ആ ചെക്കന്റേലിരുന്ന ബബിൾബ്ലോവർ എന്റെ ശ്രെദ്ധയിൽപ്പെടുന്നത്... പിറകിൽ പമ്പരമൊക്കെയുള്ള ആ സാമാനംകണ്ടപ്പോൾ ഒരു കൗതുകംതോന്നി...
കൈനീട്ടി അവനോടു കെഞ്ചുമ്പോലെ കണ്ണുകാണിച്ചതും അവനതെന്റെ നേരെ നീട്ടി... എന്തായാലും പോസ്റ്റടിച്ചു നിൽക്കുവല്ലേന്നു കരുതി അതിലൂതി കുമിളവിടാൻ തുടങ്ങിയതോടെ ഞാനങ്ങടു പെവറായി...
""...അങ്കിളേ... മതി... ഇനി താ..!!"""_ ചെറിയമ്മവന്ന് അവരേംകൂട്ടി പോകാൻനേരമാണ് അവനെന്നോടത് തിരിച്ചുചോദിച്ചത്... അതോടെ എന്റെ വിധവുംമാറി...
""...എന്തുമതിയെന്ന്..?? അതു നീയാണോ തീരുമാനിയ്ക്കുന്നേ..?? പോടാ... പോടാ..!!"""_ ചെക്കനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ഞാൻവിരട്ടി...
""...അങ്കിളേ... പ്ലീസങ്കിളേ... തിരിച്ചുതാ..!!"""_ അവൻ കരയുന്നമട്ടിൽ ചോദിച്ചെങ്കിലും ഞാൻ കല്ലുപോലെ നിന്നു... അല്ലേലെന്റെ മാസ് വ്യക്തിത്വത്തെ അതു ബാധിച്ചാലോ...
""...അങ്കിളേ... തന്നില്ലേൽ സത്യമായ്ട്ടും ഞാനമ്മയോടു പറഞ്ഞുകൊടുക്കുവേ..!!"""_ അതോടെയവൻ ഭീഷണിയുടെ വക്കിലെത്തി... പിന്നെവിടോ ഞാൻ..?? ഇതിലുംവലിയ ഭീഷണികളും വെല്ലുവിളികളും നെഞ്ചിനു നേരെവന്നിട്ട് സിത്തുവനങ്ങീട്ടില്ല... അപ്പോഴാണ് മൊട്ടേന്നു വിരിയാത്തൊരു പീറച്ചെക്കൻ.!
""...എന്നാ നീ പോയി നിന്റമ്മയെ വിളിച്ചിട്ടുവാ... പക്ഷെ...
💬 Comments
View all comments