0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ചിരിയ്ക്കാനും ഞാൻമറന്നില്ല...

ശേഷം മുഖമൊന്നു
തിരിയ്ക്കുമ്പോൾ ചെറിയമ്മയേയുംകണ്ടു...

പുള്ളിക്കാരത്തിയാണെങ്കിൽ നിന്നു കണ്ണുതുടയ്ക്കുവായ്രുന്നു...

ഞങ്ങടൊന്നുചേരൽ പാവമൊത്തിരിയാഗ്രഹിച്ചതല്ലേ...

അതിന്റെ സന്തോഷമാവും...

ഞാൻനോക്കുന്നതു കണ്ടതും കണ്ണിൽനിന്നും കയ്യെടുത്ത് പുള്ളിക്കാരിയൊറ്റച്ചിരി...

പിന്നെ വലതുകയ്യിലെ അവസാനത്തെ മൂന്നുവിരലുകൾ ഒന്നിച്ചുയർത്തി രണ്ടുപേരും അടിപൊളിയാന്നാ ഭാവത്തിൽ ആംഗ്യവുംകാട്ടി...

സത്യത്തിൽ അപ്പോഴാണെനിയ്ക്ക് മീനാക്ഷി കൂടെനിൽപ്പുണ്ടെന്ന കിളിവരുന്നത്...

നീ പോയില്ലായ്രുന്നോന്ന ഭാവത്തോടെ നോക്കുമ്പോൾ, കക്ഷിയടുത്തുനിന്ന് തിരിഞ്ഞുംമറിഞ്ഞുമൊക്കെ ചുറ്റുപാട് വീക്ഷിയ്ക്കുന്ന തിരക്കിലായ്രുന്നു...

ഇടയ്ക്കെന്റെനേരേ മുഖംതിരിച്ചപ്പോഴാണ് ഞാൻനോക്കുവാണെന്ന വസ്തുതയറിഞ്ഞതും...

ഉടനേ എന്തുചെയ്യണമെന്നറിയാത്തൊരു ചമ്മലവിടെ വെളിവായി...

എങ്കിലും ഞാൻ നോക്കുന്നതിന്റെ കാര്യമറിയാനായി ചോദ്യഭാവത്തിൽ പുരികമുയർത്തീതും,

""...ഗിഫ്‌റ്റിഷ്ടായില്ലല്ലേ..??"""_ ന്ന് ശബ്ദംതാഴ്ത്തി ഞാൻതിരക്കി...

കേട്ടതും ഉദയസൂര്യനെപ്പോലെ തെളിഞ്ഞുനിന്നയാമുഖം ചെറുതായൊന്നുമങ്ങി...

ഉടനേ തിരിഞ്ഞ് ടേബിളിന്റെമേലെനിന്നും
ആ ടെഡ്ഡിയുമെടുത്തവൾ എന്റടുക്കലായിവന്നു...

""...ഇനിയാരൊക്കെ എത്രയൊക്കെവല്യഗിഫ്റ്റ് തന്നൂന്നുപറഞ്ഞാലും നിന്റേതെനിയ്ക്കെന്നും സ്പെഷ്യലുതന്നാ..??"""_ എന്റെപാവയെ നെഞ്ചോടു ചേർത്തുവെച്ചവൾ പറഞ്ഞതും ഉടലോടെ സ്വർഗ്ഗത്തിലേയ്ക്കെടുക്കപ്പെട്ടതുപോലെ തോന്നിപ്പോയെനിയ്ക്ക്...

...ജീവിതത്തിൽ ഇതുപോലൊരംഗീകാരം എനിയ്ക്കോർമ്മമാത്രമാ...

അപ്പോഴാണെന്റെപെണ്ണ് എല്ലാരുടേം മുന്നിൽവെച്ചങ്ങനെ പറയുന്നത്...

ശെരിയ്ക്കും കണ്ണൊന്നുനിറഞ്ഞു...

അന്നേരത്തെ സന്തോഷത്തിന് ഞാനവളെ കെട്ടിപ്പിടിച്ചിരുന്നേൽ ചിലപ്പോൾ അവൾടെല്ലെല്ലാംകൂടി അഞ്ഞൂറുകഷ്ണമായേനെ...

""...അതേ...
നോക്കിപ്രേമിച്ചതൊക്കെ
മതി... ബാക്കിയൊക്കെ എന്തേലുംകഴിച്ചിട്ടാവാം... വായിങ്ങട്..!!"""_ എന്നെയൊന്നു ചൂഴ്ന്നുനോക്കീട്ട് മീനാക്ഷിയേം പിടിച്ചുവലിച്ച് ചെറിയമ്മ കൂടെക്കൊണ്ടുപോയി...

...ദ്രോഹി.!

ചെറിയമ്മയെ മനസ്സിൽപ്രാകുമ്പോഴും തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി പോകുന്ന മീനാക്ഷിയുടെ മേലെയായ്രുന്നു എന്റെകണ്ണുകൾ...

അവളങ്ങുപോയതും പിന്നവിടെനിൽക്കാനായി
തോന്നീല...

അല്ല, നിന്നിട്ടുംകാര്യമില്ലല്ലോ...

അതുകൊണ്ട് റൂമിലേയ്ക്കു പോയേക്കാമെന്നു കരുതി തിരിയുമ്പോളാണ് കുറച്ചു പതിഞ്ഞിട്ടുള്ള ശ്രീയുടെസ്വരം കേൾക്കുന്നത്;

""...ആം.! പരിപാടിയൊക്കെ നൈസായ്രുന്നു വല്യച്ഛാ...
പക്ഷേ നിങ്ങടെഭാഗത്തൂന്ന് കുറച്ചൊരന്തസ്സിന്റെ കുറവുണ്ടായ്രുന്നു...
പിന്നവന്റെ സ്വഭാവംവെച്ചിട്ട് കരണംതീർത്തൊന്നു തരുമെന്നുകരുതീതാ ഞാൻ... ഇനിയങ്ങനെ തന്നിരുന്നേലും ഞാൻ തെറ്റുപറയില്ലായ്രുന്നു..!!"""_ മുഖത്തടിച്ചപോലുള്ള അവന്റെയാ ഡയലോഗുകേട്ടതും മൂപ്പീന്നിരുന്നു പോയ്ട്ടുണ്ടാവും...

കേട്ടപ്പോളെനിയ്ക്കു ചിരിയുംപൊട്ടി...

...അല്ലേലും ആരുടേംമുഖത്തുനോക്കി മനസ്സിലുള്ളതു തുറന്നുപറയാനുള്ള

💬 Comments

View all comments