0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ശ്രീയുടേം നടുവിലായി ഇരുന്നുകൊണ്ട് ചെറിയമ്മതിരക്കി...

""...ങ്ഹൂം.! എനിയ്ക്കു രോമാഞ്ചംവന്ന്.. അപ്പോപ്പൊങ്ങിയ രോമം ഇതേവരെ താന്നിട്ടില്ല... ഇനീപ്പൊ മൺവെട്ടിയ്ക്കു കിളച്ചുകളയണം..!!"""_ പറഞ്ഞുകൊണ്ടൊരു പുച്ഛത്തോടിരിയ്ക്കുമ്പോഴേയ്ക്കും പുള്ളി ഹോളിന്റെസെന്ററിലായി വന്നുനിന്നു...

""...അതേ... മൂന്നാലു ദിവസേയുള്ളു കല്യാണത്തിന്..!!"""_ ന്നു പറഞ്ഞ് പുള്ളിയങ്ങടു സംസാരിച്ചുതുടങ്ങീതും,

...ആഹാ.! എന്നാ ഞാൻ കുറച്ചുനേരം തലകുത്തി നിന്നോട്ടേ..??_ ന്നും മനസ്സിൽചോദിച്ച് ഞാനിരുന്നു ഞെളിപിരികൊണ്ടു... അപ്പോഴേയ്ക്കും പുള്ളിതുടർന്നു;

""...അറിയാലോ, കല്യാണംവിളിയൊക്കെ ഏറെക്കുറെതീർന്നിട്ടുണ്ട്...
പന്തലിന്റേം ഫുഡ്ഡിന്റേംകാര്യത്തിലും തീരുമാനമായ്ട്ടുണ്ട്... പിന്നെ കീത്തൂന്റെ ഓർണമെന്റ്സും ഡ്രസ്സുമെല്ലാം എടുക്കുവേംചെയ്തു... ഇനീപ്പൊ ബാക്കിയുള്ളോർടെ ഡ്രസ്സിന്റെകാര്യത്തിലൊരു തീരുമാനമായാൽമതി..!!"""_ പുള്ളിപറഞ്ഞുനിർത്തി... കേട്ടതും ഞാൻതിരിഞ്ഞ് ചെറിയമ്മേടെ മുഖത്തേയ്ക്കുനോക്കി...

""...അവൾടെ ഡ്രസ്സൊക്കെടുത്തായ്രുന്നോ..?? ഇതെപ്പൊ..??"""_ ശബ്ദംതാഴ്ത്തി പുള്ളിക്കാരത്തിയോടു ചോദിച്ചതും,

""...ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... ബെർത്ത്ഡേ ആഘോഷിയ്ക്കാനെന്നുംപറഞ്ഞു കണ്ടിടത്തൊക്കെ പോയിക്കിടക്കുമ്പോൾ കുടുംബത്തു നടക്കുന്നതൊക്കെങ്ങനെ അറിയാനാ..??"""_ ന്നുംചോദിച്ച് പുള്ളിക്കാരി തിരിച്ചുമടിച്ചു...

""...അതേ... ഡ്രസ്സെടുക്കാനെവടെയാ പ്ലാനാക്കീരിയ്ക്കുന്നേ..??"""_ മാമന്റെചോദ്യം... അതിന്,

""...കീത്തൂന്റേത് കല്യാണിന്നായെടുത്തെ... അപ്പൊപ്പിന്നിതും അവടെന്നുതന്നെടുക്കാം..!!"""_ അച്ഛന്റെമറുപടി...

...ഉവ്വ.! കല്യാണത്തിനെങ്കിലും നല്ലതുണിയുടുത്തു നിൽക്കാന്നുള്ള ആഗ്രഹോങ്ങ്തീർന്നു..!!

""...അപ്പെന്തായാലും താമസിപ്പിയ്ക്കണ്ട...
നാളെത്തന്നെ പോയെടുക്കാം... അതാവുമ്പൊ ഇട്ടുനോക്കി ഫിറ്റാക്കാനുള്ളത് സെറ്റാക്കുവേംചെയ്യാലോ..!!"""_ ശ്രീയിരുന്നുപറഞ്ഞതിന് എല്ലാരുംസപ്പോർട്ടുംചെയ്തു...

""...അപ്പൊപ്പിന്നെ ആവശ്യമുള്ളോര് നാളത്തന്നെപോയി ഡ്രസ്സെടുക്ക്.. അല്ലാതെ മുഹൂർത്തത്തിനോടാനാരും നിയ്ക്കണ്ടാ..!!"""_ തന്തപ്പടിയൊന്ന് ആഞ്ഞുകുത്തിക്കൊണ്ടു
പറഞ്ഞത് എനിയ്ക്കിട്ടതുള്ളതാന്നു മനസ്സിലായതും എനിയ്ക്കങ്ങടുപൊളിഞ്ഞു...
ഉടനെ,

""...അല്ല, ഇതെന്തിനാ അവശ്യോല്ലാത്തോർക്കൊക്കെ ഡ്രസ്സുടുത്ത് ചിലവുകൂട്ടുന്നേ..?? അവരൊക്കെ കയ്യിലുള്ളതിട്ടാമതിയച്ഛാ..!!"""_ ന്നും പറഞ്ഞ് കീത്തുവിടയ്ക്കുകേറി...
ശേഷം എന്നേം മീനാക്ഷിയേമൊന്നു നോക്കുവേംചെയ്തു...

""...അങ്ങനാവശ്യോല്ലാത്തോർക്ക് എടുക്കണ്ടാന്നുവെയ്ക്കുവാണേൽ ഇവടെയൊരാവശ്യോമില്ലാത്തത് നീയാ... എങ്കിപ്പിന്നെ നെനക്കെടുത്ത കല്യാണസാരി നീയങ്ങച്ഛനുകൊട്... പിന്നെ അച്ഛനു ഡ്രസ്സുമെടുക്കണ്ട, ചിലവുംകുറയ്ക്കാം..!!"""_ പറഞ്ഞശേഷം ഞാനൊന്നു കീത്തൂനെനോക്കി, എന്നെ കിലുത്താനുംവേണ്ടിയൊന്നും നീ വളർന്നിട്ടില്ലമോളേന്നർത്ഥത്തിൽ...
അതിനെല്ലാരും ചിരികടിച്ചമർത്തുന്നതു കണ്ടതുകൊണ്ടാവും പുള്ളിയൊന്നും മിണ്ടാഞ്ഞത്...

""...ആടാ... ശെരിയാ...
അല്ലേലുമിവടെ ആർക്കുമാവശ്യമില്ലാത്ത
ഒരുത്തി

💬 Comments

View all comments