0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

വീടെനിയ്ക്കു വിട്ടുതന്നിട്ട് നിങ്ങള് ഹോട്ടലിപ്പൊക്കോ..!!"""_ ഞാനും കൊളുത്തിക്കൊടുത്തു... അതോടെ മാമന്റെ വായുമടഞ്ഞു...

""...അവടെ സിത്തൂന്റെ ഫ്രണ്ട്സുതന്നെ നിൽക്കട്ടേ ചേട്ടാ... കീത്തൂന്റെകൂട്ടുകാരികള് നമ്മുടെവീട്ടിലുംനിൽക്കട്ടേ...
ഒന്നൂല്ലേലുമൊത്തിരി ദൂരമൊന്നുമില്ലല്ലോ.. നല്ലൊരു ദിവസായോണ്ട് അതുമ്പറഞ്ഞിനി വഴക്കുവേണ്ട...!!"""_ അമ്മായിയാണ് ആ ഉപായംപറയുന്നത്...

ജീവിതത്തിലിന്നുവരെ കളിയാക്കാൻവേണ്ടിമാത്രം ഞാൻ വാതുറന്നിട്ടുള്ള ആ അമ്മായിയെന്റെ കൂടെനിന്നപ്പോൾ അന്നാദ്യമായി ഞാനവരെ ബഹുമാനത്തോടെ നോക്കി... നമ്മള് ശത്രുപക്ഷത്തു കാണുന്നവരായ്രിയ്ക്കും ആവശ്യസമയത്തു ചിലപ്പോൾ നമ്മളെ സഹായിയ്ക്കാനുണ്ടാവുകയെന്ന സത്യവും അന്നാണുഞാൻ പഠിച്ചത്...

എന്നാൽ അമ്മായീടഭിപ്രായം ചെറിയമ്മയും അമ്മയുമുൾപ്പെടെ എല്ലാരും സപ്പോർട്ടുചെയ്തപ്പോൾ അച്ഛനും കീത്തുവിനുംമാത്രം
അതത്ര സുഖിച്ചില്ല...

""...ആം.! എല്ലാം
നിങ്ങടെയൊക്കെ ഇഷ്ടമാണല്ലോ... എന്താന്നുവെച്ചാച്ചെയ്... അല്ലേലുമവനൊക്കെ അവന്റേക്കെ കൂട്ടുകാരെക്കൊണ്ടുവന്ന് കുടിച്ചുമറിയണംന്ന ചിന്തയല്ലേയുള്ളൂ..!!"""_ മറ്റുള്ളവർ അമ്മായീടഭിപ്രായത്തെ സപ്പോർട്ട്ചെയ്തതിഷ്ടമാകാതെ അച്ഛൻനിന്നു പിറുപിറുത്തു...
അതിന്,

""...അതേ... എന്തേലും
പറയാനുണ്ടേല് ഉറക്കെ മുഖത്തുനോക്കി പറേണം...
അതാണാണത്തം... അല്ലാതെ ചുണ്ടിന്റെടേലിട്ടുപറയാൻ ഏതുപോങ്ങനും പറ്റും..!!"""_
ന്ന്പറഞ്ഞു ഞാനുംതിരിച്ചടിച്ചു...
ഉടനേ അമ്മയിടയ്ക്കു കേറുവേംചെയ്തു;

""...സിത്തൂ... മതിയാക്ക്... നിന്റെസംസാരമൊത്തിരി
കൂടുന്നുണ്ട്ട്ടാ... വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പൊ വല്യാളാവാൻ നോക്കല്ലേ..!!"""_ ന്നുംപറഞ്ഞ് എന്നെയങ്ങടടിച്ചിരുത്താൻ നോക്കി... അതിന്,

""...ആഹാ.! നിങ്ങടെ നാവിന് ജീവനുണ്ടായ്രുന്നോ..?? അതോയിനി കെട്ട്യോനെപ്പറയുമ്പോൾമാത്രേ മിണ്ടൂന്നുള്ളോ..?? ഇന്നലെയാക്കണ്ട നാട്ടുകാർടെമൊത്തംമുന്നേ ഞാൻനിന്നു പുഴുങ്ങീപ്പോൾ ഇങ്ങേരെയൊന്നു വിലക്കാൻ നിങ്ങക്കുതോന്നിയോ..?? അന്നേരം വായിലെന്തായ്രുന്നു... ഇപ്പൊ ഞാമ്പറഞ്ഞതു കൂടിപ്പോയെന്ന്... കൂടിപ്പോയെങ്കി കണക്കായ്പ്പോയി... ഇങ്ങോട്ടെങ്ങനാണോ അതേ തിരിച്ചുകൊടുക്കാനും സിദ്ധൂനറിയൂ..!!"""_ ഉള്ളിലുണ്ടായ രോഷംമുഴുവൻ പെയ്തിറക്കുമ്പോളാണ് മീനാക്ഷി,

""...ഡാ... നിന്റെ ഗെസ്റ്റാരാ..?? ഫ്രണ്ട്‌സാണോ..??"""_ ന്നെന്റെ ചെവിയിൽച്ചോദിച്ചത്... ആകെപ്പൊളിഞ്ഞിരുന്ന ഞാനതിന്,

""...അല്ല നിന്റെതന്ത..!!""" _ എന്നൊരാട്ടായ്രുന്നു... അമ്മയോടുള്ള ഫുൾകലിപ്പും പുറത്തെടുത്തുള്ള അലർച്ചയായ്രുന്നതിനാൽ മീനാക്ഷികിടുങ്ങിപ്പോയി... ഹാൾ മുഴുവനുമൊന്നു നിശ്ശബ്ദവുമായി... ഉടനേതന്നെ ഞാനെണീറ്റു റൂമിലേക്കുംനടന്നു...

റൂമിലെത്തി ഫോണുമെടുത്ത് ബെഡ്ഡിലേയ്ക്കെറിഞ്ഞ് കേറിക്കിടക്കുമ്പോൾ മീനാക്ഷിയും പിന്നാലേയെത്തിയിരുന്നു... അവളെക്കണ്ടതും എനിയ്ക്കു

💬 Comments

View all comments