0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12K

ചോദിച്ചപ്പോൾ ഞാൻ വേണ്ടാന്നുപറഞ്ഞതും..!!"""_ തലകുലുക്കി, അങ്ങനെന്റെതന്തയ്ക്കു നീ താജ്മഹലുപണിയണ്ടടാന്ന ഭാവത്തിലൊരു നിൽപ്പായ്രുന്നൂ മീനാക്ഷി...

""...ശ്ശെ.! അതെന്നാ മറ്റേടത്തെ പരിപാടിയാടീ നീയീക്കാണിച്ചേ..?? അവരെവിളിയ്ക്കാണ്ട് എനിയ്ക്കെന്താഘോഷമാ ഉള്ളേ..?? നെനക്കറിയോ അവരെ സ്വീകരിയ്ക്കാനായ്ട്ട് ഞാനെന്തൊക്കെയാ പ്ലാൻചെയ്തു വെച്ചിരുന്നേന്ന്..??"""

""...അറിയാം.! അതോണ്ടുതന്നെയാ ഞാനവരൊഴിവാക്കീതും... അങ്ങനേ... അങ്ങനവരെക്കളിയാക്കി എന്റെമോനത്ര സുഖിയ്ക്കണ്ട..!!"""_ തികട്ടിവന്ന ചിരിയുംകടിച്ചുപിടിച്ച് മീനാക്ഷിപറഞ്ഞു...

""...അങ്ങനാണേല് എന്തേലുംകൂടോത്രംകാണിച്ച് എന്റതന്തേക്കൂടി ഒന്നൊഴിവാക്കിത്താടീ...
നെനക്കു പുണ്യംകിട്ടും..!!"""

""...അയ്യട.! അങ്ങനെകിട്ടുന്ന പുണ്യമെനിയ്ക്കു വേണ്ടെങ്കിലോ... എന്റപപ്പേംമമ്മിയേം ഞാനൊഴിവാക്കി... അതുപോലെ നിന്റച്ഛനവേണേ നീയൊഴിവാക്കണം..!!"""_ പറഞ്ഞുകൊണ്ടവള് തലയിണയെടുത്ത് ക്രാസിയിലേയ്ക്കു ചാരിവെച്ചു...

""...മ്മ്മ്.! ഞാനൊഴിവാക്കിയാ അതെന്നന്നേയ്ക്കുമായ്ട്ടുള്ള ഒഴിവാക്കലായ്പ്പോവും... അതോണ്ടടങ്ങിനിൽക്കുവാ ഞാൻ..!!"""_ കടിച്ചുപിടിച്ചങ്ങനെ പറയുമ്പോൾ മീനാക്ഷി ചാടിയിടയ്ക്കുകേറി,

""...ഡാ ചെക്കാ... ദേ ആവശ്യോല്ലാത്തതു പറയല്ലേ... കല്യാണംനമുക്കു
വൈബാക്കേണ്ടതാ... അതിനെടേലാണോ ഇമ്മാതിരിവർത്താനം..??"""_ ന്നു ചോദിച്ചതും,

""...ഉവ്വ.! പുള്ളിയുണ്ടേല് വൈബല്ല, വാണമാവത്തേയുള്ളൂ..!!"""_ ന്നും തിരിച്ചടിച്ച് ഫോണുമായി ഞാൻകട്ടിലിലേയ്ക്കു കേറി... ഇടയ്ക്കെപ്പോഴോ പിന്നിലൊരടക്കിച്ചിരി കേട്ടാണ് ഞാൻതിരിഞ്ഞുനോക്കീത്... അപ്പൊക്കാണുന്നതോ, എന്റെനേരെ തിരിഞ്ഞുകിടന്നു ചിരിയടക്കാനായി പണിപ്പെടുന്ന മീനാക്ഷിയേം... എന്റെനോട്ടംകണ്ടതും അവൾമുഖം കട്ടിലിലേയ്ക്കുപൂഴ്ത്തി... അതോടെ കുലുങ്ങിച്ചിരിയുടെ അളവുകൂടുവേംചെയ്തു...

""...എന്ത്രീ മെയ്രേ..?? കിട്ടുമിപ്പൊ നെനക്ക്..??_ കടിച്ചുപിടിച്ചുകൊണ്ട് ഞാൻകണ്ണുരുട്ടീതും,

""...എടാ... മനഃപൂർവ്വല്ലടാ... എന്നെക്കൊണ്ട് ചിരിനിർത്താൻ പറ്റാഞ്ഞിട്ടാ..!!"""_ ന്നുംപറഞ്ഞവൾ കവിഴ്ന്നുതന്നെ കിടന്നു...

""...അതൊരു തൊഴികിട്ടുമ്പോൾ തനിയേ നിന്നോളും..!!"""_ ഞാൻകലിപ്പോൾ അവൾപിന്നേം കുലുങ്ങിച്ചിരിയ്ക്കാൻ തുടങ്ങി...

""...എന്തായാലും നീയൊരവതാരം തന്നെടാ..!!"""_ അവൾ കടിച്ചുപിടിച്ചുകൊണ്ടു പറഞ്ഞു...
ഉടനെ വെട്ടിത്തിരിഞ്ഞ ഞാൻ,

""...നിന്റെ തന്തയാടീ അവരാതം..!!"""_ ന്നുംപറഞ്ഞ് അവൾടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻ ചെന്നു...

""...എടേ... അവരാതോന്നല്ല, അവതാരംന്നാ പറഞ്ഞേ..!!"""_
ന്നവൾ തിരുത്തിയശേഷം
വീണ്ടുമെന്നെനോക്കി ഒറ്റച്ചിരിയായ്രുന്നു... കോന്ത്രമ്പല്ലുകൾ കാട്ടിയുള്ളയാ ചിരിയുടെ
സൗന്ദര്യത്തിലെപ്പോഴോ
കുലുക്കംതട്ടിയ എന്റെമനസ്സ് പിന്നതിലങ്ങനെ തഴുകിനടക്കുവായ്രുന്നു...

എന്തായാലും എന്റെതന്തപ്പടിയുണ്ടേൽ വൈബല്ല, വാണമാവേയുള്ളൂന്നു മീനാക്ഷിയോടു പറഞ്ഞയാവാക്കുകൾ

💬 Comments

View all comments