Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
ഈ കഴിഞ്ഞദിവസങ്ങള് മൊത്തം രാവെന്നില്ല പകലെന്നില്ലാതെ ഓരോന്നിനോരോന്നിനായി ഇവനും കിടന്നോടുന്നത് കാണുന്നവളല്ലേ നീയും... എന്നിട്ടുമിങ്ങനെ
നന്ദിയില്ലാത്ത വർത്താനമ്പറയാൻ നെനക്കുപറ്റുന്നല്ലോന്നാണ്... കഷ്ടംതന്നെ..!!"""_ കീത്തുവിന്റെനേരേനിന്ന് മീനാക്ഷിയൊറ്റ തെറിപ്പായ്രുന്നു... ഒരുനിമിഷം കീത്തൂനിട്ട് കിട്ടുംന്നുപോലും ഞാൻകരുതിപ്പോയി...
""...മീനൂ... നീയതുവിട്... ആ തന്തയ്ക്കൊണ്ടായതല്ലേ,
അപ്പൊപ്പിന്നെ ഇതൊക്കെപ്രതീക്ഷിച്ചാൽമതി..!!"""_ മീനാക്ഷിയെ തണുപ്പിയ്ക്കാനായി പറഞ്ഞശേഷം ശ്രീയെന്റെനേരേ തിരിഞ്ഞു;
""...ഞാൻ വിളിച്ചയല്ലേ... അപ്പെന്റോടെവന്നിരുന്നേൽ ഇമ്മാതിരിയൂമ്പിയ വർത്താനങ്കേൾക്കണോരുന്നോ..??"""_ ന്നൊരു ചോദ്യവും... ശേഷം,
""...ഇങ്ങോട്ടു വാടാ..!!"""_ ന്നുംപറഞ്ഞ് എന്നേംപിടിച്ചുവലിച്ചവൻ പുറത്തേയ്ക്കിറങ്ങുവായ്രുന്നു... എന്നാൽ റൂമീന്നിറങ്ങുന്നതിനിടയിൽ രംഗമൊന്നു തണുപ്പിയ്ക്കാനായി ഞാനമ്മായിയോടായി ചോദിച്ചു;
""...മാമൻബ്രോയെവടെ..?? എഴീച്ചില്ലേ..??"""
""...ആ.! ചേട്ടനെഴീച്ചു... പന്തലിന്റടുത്തേയ്ക്കു പോയിട്ടുണ്ട്..!!"""_ അമ്മായിയുടെമറുപടി...
അതുകേട്ടതും ശ്രീയുമൊന്നു തിരിഞ്ഞുനോക്കി;
""...ഈശ്വരാ.! അതിലുംഭേദം കാറ്റുംമഴേമായ്രുന്നൂ..!!"""_ ന്ന് സ്വയംപറഞ്ഞശേഷം എന്റെനേരേനോക്കി;
""...പെട്ടെന്നുവാടാ...
ഇല്ലേല് പന്തലിന്റെകാലു നിവർത്താനായ്ട്ടങ്ങേര് റോക്കറ്റിന്റെമൂട്ടിക്കെട്ടിവിടും..!!"""_ ന്നുംപറഞ്ഞ് താഴേയ്ക്കു പായുവായ്രുന്നു... പിന്നാലേ ഞാനുംകൂടി; എന്റൊപ്പം മീനാക്ഷിയും.!
മുറ്റത്തെത്തി നോക്കുമ്പോൾ രണ്ടുവീടിന്റേം മുറ്റംകവർചെയ്ത് കെട്ടിയിരുന്ന പന്തലിന്റെ മൂലയിലെകാലൊന്ന് രാത്രി പെയ്ത മഴയിൽ മണ്ണൊലിപ്പിലിടിഞ്ഞു താഴെപ്പോയേക്കുവാണ്... ഒരു കാലുമാറിയതോടെ പന്തലുമൊത്തത്തോടെ ചെരിഞ്ഞുകുത്തി നിൽക്കുവാ...
""...അതേ... പട്ടി പെടുക്കാനായ്ട്ട് വെരവിനടക്കുമ്പോലെ നിങ്ങളിതെന്തോകാട്ടുവാ..??"""_ പന്തലിനുചുറ്റുമായി വലത്തിട്ടുകൊണ്ട്നടന്ന മാമനോടുചോദിച്ചുംകൊണ്ടാണ് ശ്രീയങ്ങോട്ടേയ്ക്കു ചെല്ലുന്നത്...
""...അല്ല, ഇതു കാറ്റത്തു കൊണ്ടുമറിഞ്ഞതാണോ.. അതോ അവരുദ്ദേശിച്ചതിങ്ങനായ്രുന്നോന്ന് നോക്കുവായ്രുന്നു... അശോകന്റോടെനിന്ന് അമ്മാതിരിപ്ലാനിങ്ങല്ലായ്രുന്നോ..!!"""_ കാലുതാഴ്ന്നിടത്തു നോക്കിക്കൊണ്ട് മാമനുമടിച്ചു...
""...ഇതിന്റെ കാലിനിയിപ്പൊ
എങ്ങനാ നേരേയാക്കണേ..??"""_ മാമനൊപ്പം പോയിനിന്ന് പന്തലിന്റെകാലേലൊന്നു പിടിച്ചുനോക്കികൊണ്ടുള്ള മീനാക്ഷിയുടെചോദ്യം... അതിന്,
""...നീയവടിരുന്ന് തടവിക്കൊട്... ചിലപ്പൊ ശെരിയാവും..!!"""_ ഞാനുംവിട്ടില്ല...
""...എഡേയ്... അവടെനിന്നു ചളിയടിയ്ക്കാതെ ഇങ്ങോട്ടുവാടേ... ഇതൊന്നു നൂത്തിയെട്... ഇപ്പാളോളൊക്കെ വന്നുതുടങ്ങും..!!"""_ അവടെനിന്ന് മാമനെന്നെ കളിയാക്കിവിളിച്ചു...
""...അല്ല,
നൂത്തിയെടെന്നുപറഞ്ഞാൽ എങ്ങനെനൂത്തിയെടുക്കാനാ... കെട്ടിവലിയ്ക്കോ..??"""_ ഞാനുമടുത്തേയ്ക്കുചെന്നു...
""...പന്തലിനു കുറച്ചൂടെ നീളമുണ്ടായ്രുന്നേല് ഈ കാലങ്ങുകളഞ്ഞിട്ട് ബാക്കിവലിച്ച് സുധാകരേണ്ണന്റെ പ്ലാവിൽപ്പിടിച്ചുകെട്ടായ്രുന്നു..!!"""_ പന്തലിന്റെ മേൽക്കൂരയുടെ
💬 Comments
View all comments