0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.2K

കവാലമടിച്ചു പൊട്ടിയ്ക്കും..!!"""_ പറഞ്ഞുകൊണ്ട് മാമനും കയ്യാലേടെതാഴത്തിറങ്ങി...
എന്നിട്ടു താഴേയ്ക്കുപോയ കാലിൽപ്പിടിച്ചേച്ച്,

""...ഇനീപ്പിതുപൊക്കാൻ
വല്ല റോക്കറ്റേലുംകെട്ടി വിടേണ്ടിവരൂന്നാ തോന്നുന്നേ..!!"""_ ന്നൊരു ഡയലോഗും...
അതുകേട്ടതും ഞാനും ശ്രീയും പരസ്പരമൊന്നുനോക്കി... ഉടനെ,

""...അയ്യോ.! ഇതുതന്നല്ലേ ശ്രീക്കുട്ടനവടെവെച്ച്
പറഞ്ഞതും..??"""_ ന്ന് അതിശയത്തോടെ
വായിൽകയ്യുംവെച്ച് മീനാക്ഷിചോദിയ്ക്കുവേം ചെയ്തു...

""...എന്റെമീനൂ... ഞാനിങ്ങേരേം ഇവനേമൊന്നും ഇന്നുമിന്നലേം കാണാന്തുടങ്ങീതല്ല... ഇവനൊക്കേതുനേരത്ത് എങ്ങനൊക്കെച്ചിന്തിയ്ക്കൂന്ന് എനിയ്ക്കുകാണാപാഠവാ..!!"""_ അതിനവൾക്കു മറുപടികൊടുത്തശേഷം,

""...എടാ... നമുക്കീകാലുവലിച്ച് മേലെക്കേറ്റി വെയ്ക്കാം... നിന്നോളുമെന്ന് തോന്നുന്നു..!!"""_ ന്ന്
ശ്രീ കൂട്ടിച്ചേർത്തു... അതിന്,

""...നിന്നാലും പട്ടി മുള്ളാൻ നിയ്ക്കുന്നപോലായ്രിയ്ക്കും നിയ്ക്കുന്നത്..!!"""_ ന്ന് മാമൻ മറുപടിയുംകൊടുത്തു...

""...അല്ലാണ്ടുപിന്നെന്തോ ചെയ്യാൻ..?? ഇതിന്റെ മണ്ടയാണെങ്കി സ്ക്രൂചെയ്തു വെച്ചേക്കുവാ.. അല്ലായ്രുന്നേ കുറച്ചങ്ങോട്ടു മാറ്റി നാട്ടിയാൽ മതിയാർന്നു..!!"""

""...ഏയ്.! അതൊന്നുമ്പറ്റൂല്ലാ.. പന്തലിനാത്തെ സ്ഥലംകുറഞ്ഞോവും..!!"""_ അന്നിടിയാനുള്ളസാധ്യത മുന്നിൽക്കണ്ട് ഇതേയഭിപ്രായമ്പറഞ്ഞ അശോകൻമാമനോട് എന്റെതന്തപ്പടിപറഞ്ഞ ഡയലോഗുകടമെടുത്തു ഞാനൊരുകീറുകീറി... അതുകൂടിക്കേട്ടതും അടുത്തേയ്ക്കുവന്നാൽ ഞങ്ങളെന്തെലും പറഞ്ഞാലോന്നുകരുതി സിറ്റൗട്ടിൽവന്നുനിന്ന അങ്ങേര് സ്ഥലംകാലിയാക്കുവായ്രുന്നു...

""...വെർതേനിന്ന്
കൊണയടിയ്ക്കാതെ വന്നു തൂണേപ്പിടീടാ... വലിച്ചു മേലെക്കേറ്റിവെയ്ക്കാം... ഈ വളഞ്ഞിരിക്കുന്ന കാലിന്റടീലിരുന്നു മൂഞ്ചാമ്പറ്റുന്നോൻ മൂഞ്ചീട്ടുപോട്ട്..!!"""_ ശ്രീ നിന്നൊന്നുതെറിച്ചതും പിന്നെ കൂടുതലായിനിന്ന് വക്രിയ്ക്കാതെ ഞങ്ങളുനാലൂടതിന്മേൽ പിടുത്തമിട്ടു... അങ്ങനൊരുവിധത്തിൽ തൂറിമെഴുകിയാ തൂണ് ഇടിഞ്ഞുപോയതിന്റെ കുറച്ചപ്പുറത്തേയ്ക്കായി ഉന്തിത്തള്ളിവെച്ചു... കൂടെ മീനാക്ഷിയും കയ്യാലേടെ മേലേയ്ക്കു കേറിയിരുന്നു...

""...ഇതെന്നാ മുടിഞ്ഞവെയ്റ്റാടാ...
വല്ല ടാർപ്പായുംവലിച്ചുകെട്ടി കസേരയുംപിടിച്ചിടേണ്ട കാര്യമേയുണ്ടായുള്ളൂ... വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!"""_ തൂണുവലിച്ചുകയറ്റിയപ്പോൾ പെയിന്റുപോയ ഉള്ളംകയ്യിൽ ഊതിക്കൊണ്ടു ഞാൻപറഞ്ഞു...
ഉടനെ,

""...ഒന്നുമിണ്ടാണ്ടിരീടേ... ആ പെണ്ണുവല്ലതും കേട്ടിട്ടുവന്നാൽ പിന്നതുമതി... നമ്മള് ചിന്തിച്ചതും ചിന്തിയ്ക്കാത്തേമൊക്കെ ഊഹിച്ചെടുത്തു പൂരിപ്പിച്ചുകളേം..!!"""_ ന്നുപറഞ്ഞ് മാമനെന്നെ വിലക്കി...

""...മാമൻബ്രോ... ഇതിനിനി താങ്ങുവല്ലതും കൊടുക്കണോ..??
അല്ല.! ആരേലുംവന്നിതേപ്പിടിച്ചാൽ എല്ലാംകൂടി പൊളിഞ്ഞുപറിഞ്ഞവന്റെ നെഞ്ചത്തിരിയ്ക്കാൻ ചാൻസ്ണ്ട്..!!"""_ ശ്രീയുടെ കരിനാക്ക് ജന്മനായുള്ളതാണെന്നും അല്ലാണ്ടു നനച്ചിട്ട് ഉണക്കാനിടാഞ്ഞിട്ട് കരിമ്പനടിച്ചതല്ലെന്ന്

💬 Comments

View all comments