0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

മറ്റേത് രാജവെമ്പാല... രണ്ടിന്റേം അകത്തുമൊത്തം വെഷോം..!!"""_ ഡിക്കിതുറന്ന് ബാഗുകളെടുത്തുവെയ്ക്കുന്നതിനിടയിൽ ജോക്കുട്ടനുമിടയ്ക്കുകേറി ഗോളടിച്ചു...

""...ഓ.! ഇയാളുപിന്നങ്ങ് പുണ്യാളനാണല്ലോ... ഹൈറേഞ്ചീന്നുവന്ന ജോപ്പുണ്യാളൻ...
സിദ്ധുവേ... ഇവടെനല്ല കപ്പളംനിൽപ്പൊണ്ടോടാ..??
ഒരു രൂപക്കൂടുപണിയാൻ..??"""_ ജോയാപ്പറഞ്ഞതു സുഖിയ്ക്കാതെ അച്ചുചോദിച്ചതും എനിയ്ക്കുസംശയം...

""...കപ്പളോ..?? """

""...ആ കപ്പളം... പപ്പായ...
ഓമയ്ക്ക... കപ്പങ്ങ എന്നൊക്കെപ്പറയുന്ന കപ്പളം..!!"""

""...ഓ.! മറ്റേ കഴച്ചിട്ടുകേറുന്നതല്ലേ..??"""

""...ആ ദത് തന്നെ... ഒണ്ടെങ്കിലതൊരെണ്ണം വെട്ട്... ഇവനെയിവിടെ കുടിയിരുത്താം..!!"""

""...കുടിയിരുത്താനാണേൽ ഇതിലും മുറ്റുകൂടിയൊരെണ്ണം അകത്തുണ്ട്... കൊമ്പില്ലാത്തൊരു കുട്ടിച്ചാത്തൻ..!!"""

""...ഡാ..!!"""_ കൂട്ടുകാരനെപറഞ്ഞതു സുഖിയ്ക്കാതെയുള്ളൂ അച്ഛന്റെ സ്നേഹശാസനവന്നതും,

""...പിന്നലാണ്ട്... രാവിലെയൊരു പണിതന്നിട്ടിപ്പഴാ ഒന്നുനടുനിവർത്തീത്... ഇതുവരെന്റെ കണ്മുന്നിൽ വന്നുപെട്ടില്ല; വന്നാരുന്നെങ്കി ഇന്നിവിടെ പ്രതിഷ്ഠിച്ചേനെ ഞാൻ..!!"""_ പറഞ്ഞുകൊണ്ടുഞാൻ പല്ലുകടിച്ചു...

""...എന്താടാ സംഭവം..??"""_ ചേച്ചീടച്ഛനാണ് ചോദിച്ചത്... അതിനു
പൊടിപ്പുംതൊങ്ങലുംവെച്ച് ഞാൻ കാര്യമങ്ങടു വിശദീകരിച്ചതും സഹതാപത്തിനുപകരം എല്ലാംകൂടൊറ്റച്ചിരിയായ്രുന്നു... കൂട്ടത്തിൽ, എന്നാലുമങ്ങനേങ്കിലും
ഇവനൊന്നു ശരീരമനങ്ങിക്കണ്ടല്ലോ... അതുമതി എന്നൊക്കെപറഞ്ഞുള്ള കളിയാക്കലുകളും... പക്ഷേ അതിനെല്ലാം ഞാനും ചിരിച്ചുനിന്നതേയുള്ളൂ...

""...അല്ലെടാ... എന്നാപ്പിന്നിത്രേം നീട്ടിയിട്ടപ്പോളീപ്പന്തൽ കുറച്ചുംകൂടി നീട്ടിയിടാൻ പാടില്ലാർന്നോ..??"""_ അതിനിടയിൽ ജോക്കുട്ടൻചോദിച്ചു...

""...അതെന്താ..??"""

""...അല്ല... അതാകുമ്പോളാ വീടിന്റെവാർക്കയിലീ കാലിട്ടാൽ പോരാർന്നോ..?? നിങ്ങൾക്കിങ്ങനെ രാവിലെയെണീറ്റു പണിയേണ്ടി വരുവാർന്നോ..??"""_ തൊട്ടടുത്ത വീടിന്റെ വാർക്ക ചൂണ്ടിക്കാട്ടി അവനിട്ടൊന്നുകിലുത്തി...

""...അതുഞങ്ങളും കുറച്ചുമുന്നേ പറഞ്ഞതേയുള്ളൂ... എന്തുചെയ്യാം പാവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കാനാളില്ലാണ്ട് പോയില്ലേ..??!!"""_ ഞാനുംചിരിച്ചപ്പോൾ അവരെല്ലാം കൂടെക്കൂടുവായ്രുന്നു...

അപ്പോളാണവരെ ഇതുവരെയകത്തേയ്ക്കു കൂട്ടിയില്ലല്ലോന്നു ഞാനോർക്കുന്നത്...

""...അയ്യോ.! ഞാൻമറന്നു... ബാ.. മടുത്തുവന്നതല്ലേ... ഒന്നു റെസ്റ്റെടുക്കാം..!!"""

""...റെസ്റ്റോക്കെ പിന്നെ... ആദ്യം നീയിവൾക്കൊരു ബക്കറ്റും സോപ്പുപൊടീമെടുത്തു കൊടുക്ക്..!!""" ജോക്കുട്ടൻ ചേച്ചീനെചൂണ്ടിപ്പറഞ്ഞു...

""...ബക്കറ്റോ..??"""_ ഉടനേ മീനാക്ഷിയിടയ്ക്കുകേറി.

""...ആ ബക്കറ്റ്... എന്നിട്ടാ ടാപ്പും കാണിച്ചുകൊടുക്ക്... ലേശംപണിയുണ്ട്..!!"""

""...എന്തുപണി..?? തക്കുടു വൃത്തികേടാക്കിയോ..??"""_ എന്റെചോദ്യം... അതിന്,

""...അയ്യോ.!
തക്കുടുവൊക്കെ പൊന്ന്... സഹിയ്ക്കാമ്മേലാത്തത് തക്കുടൂന്റെതള്ളയെയാ...

💬 Comments

View all comments