Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
നിന്നതേയുള്ളൂ...
""...ശ്രീക്കുട്ടാ... നീയാ പന്തലീന്നൊരു കസേരയിങ്ങെടുത്തേ... കീത്തുവിരിയ്ക്കട്ട്..!!"""_ മാമൻ വിടുന്നമട്ടില്ല...
""...ഒന്നുപോ മാമാ... അങ്ങനൊന്നും കീത്തുവേച്ചി തളരത്തില്ല... അവളേ... അവള് തീയിൽകുരുത്തതാ..!!"""_ മാമനെ കണ്ണുകാണിച്ചുകൊണ്ട് ശ്രീപറഞ്ഞതും,
""...മ്മ്മ്.! അതാണൊരു കരിഞ്ഞമണം..!!"""_ ന്ന് ഞാനോർക്കാതെ പറഞ്ഞുപോയി... അതോടെ വന്നെവരെല്ലാങ്കൂടി വെച്ചുചിരിച്ചപ്പോൾ എന്റെ മാതൃകാഫാമിലിയ്ക്ക് അതൊരുക്ഷീണമായി... അമ്മേം ചെറിയമ്മേം അമ്മായീമെല്ലാമെന്നെ തുറിച്ചുനോക്കി നിൽപ്പുണ്ട്... ഇവരില്ലായ്രുന്നേല് എല്ലാങ്കൂടെന്നെപ്പിടിച്ച് ബലിക്കല്ലിലടിച്ചേനെ...
അങ്ങനെല്ലാരുടേം മുന്നിലന്തസ്സായി നാറിയെങ്കിലും ഒട്ടുംതളരാതെന്റെ കീത്തുചേച്ചി മീനാക്ഷീടെകയ്യീന്ന് ബലമായി കുഞ്ഞിനെപ്പിടിച്ചു വാങ്ങാനൊരുശ്രമം നടത്തിനോക്കിയെങ്കിലും മീനാക്ഷിയുംചെക്കനും ബലമായി കെട്ടിപ്പിടിച്ചുനിന്നതുകൊണ്ട് അനക്കാൻകൂടിപറ്റീല... ചെക്കനാവട്ടേ, കൈവിട്ടാൽ ജീവിതമേപോയീന്നമട്ടിൽ പേടിച്ച് അള്ളിപ്പിടിച്ചാണിരിയ്ക്കുന്നത്... അതു മനസ്സിലാക്കിയെന്നോണം മീനാക്ഷി,
""...യ്യോ... തക്കുടുവെന്തിനാ പേടിയ്ക്കണേ..?? അവളൊന്നും ചെയ്യൂല്ലാട്ടോ... ആന്റി വിട്ടുകൊടുക്കില്ലാന്നേ..!!"""_ ന്നൊരു ഡയലോഗുകൂടിവിട്ടു... അതോടെ മീനാക്ഷിയെന്തോചെയ്തിട്ടാണ് ചെക്കൻ തിരിഞ്ഞിരുന്നതെന്ന ഭാവത്തിലായി കീത്തു... എന്നേമവളേം കടുപ്പിച്ചൊന്നു നോക്കിയിട്ടാണ് കക്ഷിപിന്മാറിയത്... അപ്പോളും തന്റുദ്ദേശം നടക്കാതെപോയതിന്റെ സർവ്വസങ്കടവും മുഖത്തുണ്ടായ്രുന്നു താനും... ഞങ്ങളുടെകൂടെ വന്നപോലെ ചെക്കൻ അവൾടെകൂടേംചെല്ലും... അങ്ങനെ ചെക്കനേംപാട്ടിലാക്കി ആ ഗ്യാപ്പിക്കൂടെ അവരുടെ ഫാമിലിയേം വശത്താക്കി, ഇപ്പൊ ഞങ്ങളിരിയ്ക്കുന്നസ്ഥാനത്ത് അവൾക്കുകേറിയിരിയ്ക്കാനായ്രുന്നൂ ആശാത്തീടെപ്ലാൻ...
...പാവം.! ആ തീരുമാനത്തോട്
ചെക്കൻ കുണ്ടികാണിച്ചു പ്രതിക്ഷേധിയ്ക്കുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചുകാണില്ല... ഇവളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതുതന്നാണോ ഗതി..??
അങ്ങനവളേംകിലുത്തി, ചളിയുമടിച്ചിരിയ്ക്കുമ്പോളാണ് നോമിന്റെതന്തപ്പടി പ്രത്യക്ഷനായത്... ഇനി ആദിപുരുഷിന് വിഎഫ്എക്സ് ഉണ്ടാക്കിയ കൂട്ടത്തില് വല്ലവനുമാവോ
എന്റപ്പൂപ്പനും...
പുള്ളിവന്നപാടേ,
""...നിനക്കൊക്കെയീ തുണിയൊക്കെ മാറീട്ടെങ്കിലും നടന്നൂടേ..??"""_ ന്നൊറ്റ ചാട്ടമായ്രുന്നൂ എന്റടുത്ത്...
അവരുടെയൊക്കെ മുന്നിലുവെച്ച്
എന്റെ നെഞ്ചത്തുകേറാൻ വേറൊന്നുംകിട്ടാഞ്ഞിണ്ട് പാഞ്ഞുവന്നതാണ്... സൗകര്യപ്പെടില്ലാന്ന് പറയാനോങ്ങിയതാണേലും മുമ്പിലിരിയ്ക്കുന്നത് അവരായതുകൊണ്ടുമാത്രം ആ പോകുവാന്നൊരു മറുപടിമാത്രംകൊടുത്തു
ഞാനടങ്ങി...
അതോടെ പുതിയകുനഷ്ടുകൾ വരുന്നതിനുമുന്നേ എല്ലാവരും വെള്ളവുംകുടിച്ചെഴുന്നേറ്റു... എന്നാപ്പിന്നെ അവർക്കു റൂമുകൂടി കാണിച്ചുകൊടുത്തിട്ടുവന്നിട്ട് കുളിയ്ക്കാമെന്നപ്ലാനിൽ അവരേംവിളിച്ചുകൊണ്ട്
ബാഗുമെടുത്ത് ചെറിയമ്മേടെ വീട്ടിലേയ്ക്കു
💬 Comments
View all comments