0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.6K

""...പിന്നേ... ദോ... ദവടെ രണ്ടു കരിങ്കല്ല്കിടപ്പുണ്ട്... അത്യാവശ്യം കനവുംകാണും... മതിയാവോ..??"""_ ന്നുള്ള ചേച്ചിയുടെചോദ്യമെത്തി...

""...ഹൈ... നല്ല ഫ്രഷ്കോമഡി...
ഇപ്പൊ പെറ്റിട്ടതേയുണ്ടാവൂ..!!"""_ ചേച്ചിയുടെചളിയ്ക്ക് ജോക്കുട്ടൻതിരിച്ചടിച്ചതും അവനെയൊന്നു നോക്കിപ്പേടിപ്പിച്ചുകൊണ്ട് ചേച്ചിയകത്തേയ്ക്കു കേറി...

""...ആകെ
തൊണ്ടനനയ്ക്കാനെന്തേലും കൊണ്ടേത്തരുന്നത് ആ പെണ്ണുമ്പിള്ളയാണ്...
ഓരോന്നുപറഞ്ഞു ചൊറിഞ്ഞ് അവരെക്കൂടി മടുപ്പിച്ചോളും... മരവാഴ..!!"""_ ജോക്കുട്ടൻകേൾക്കാതെ എന്നോടായി ശ്രീ പിറുപിറുത്തു...

...ഇതു നീയെന്തിനാ എന്നോടുപറയുന്നേ..??_ ന്നു ചോദിയ്ക്കാൻതുടങ്ങിയ ഞാൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വാ കൂട്ടിപ്പിടിച്ചു... അതുവല്ലതും ചോദിച്ചാൽ ഈ പന്നി നേരിട്ടുചെല്ലും... അതിനേക്കാൾ നല്ലത് ഞാൻതന്നെ കേൾക്കുന്നതാ...

അങ്ങനെ ജ്യൂസുംകുടിച്ച് കുറേനേരം ചുറ്റിപ്പറ്റിരുന്ന് ഓരോന്നോക്കെ തള്ളിമറിച്ചിരുന്നപ്പോഴേയ്ക്കും ശ്രീയുംമാമനും ജോക്കുട്ടനുമായി കുറെയൊക്കെയടുത്തു... ഇപ്പൊ അവരുമത്യാവശ്യം കൗണ്ടറടിയ്ക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്... അങ്ങനെയാ പണിയൊക്കെ ഏറെക്കുറെതീർത്ത് ഡെസ്ക്കും കസേരയുമൊക്കെ ലെവലിലടുക്കിയിട്ടപ്പൊ ഞങ്ങൾക്കും ചെറിയൊരു സന്തോഷമൊക്കെ തോന്നാതിരുന്നില്ല... നല്ല കളർഫുൾ കവറുകളായതിനാൽ ഫുൾസെറ്റാക്കിയിട്ടിട്ട് കാണുമ്പോൾ നല്ലലുക്ക്ണ്ട്... അതു നമ്മളാണ് ചെയ്തതെന്നോർക്കുമ്പോ വല്ലാത്തൊരുസുഖവും...

അങ്ങനെതിന്റെ ഭംഗിയും നോക്കിനിയ്ക്കുമ്പോഴാണ് ഒരു തേങ്ങയുമെടുത്തോണ്ട് ചേച്ചിയപ്പുറത്തെ വശത്തുകൂടി പോകുന്നതുകാണുന്നത്... വഴിയേപോണ വയ്യാവേലി തോട്ടിയിട്ടുപിടിയ്ക്കാനും വടി കൊടുത്തടിവാങ്ങാനും പ്രത്യേകകഴിവായതിനാൽ ജോക്കുട്ടനതുകണ്ടതും വീണ്ടുംകൃമികടിച്ചു...

""...ഈ തേങ്ങേംമാങ്ങേമൊക്കെ
ഇപ്പൊ തപ്പിനടക്കുന്നേയുള്ളോ..?? ബാക്കിയുള്ളോരു തിന്നാൻവരുമ്പോ എന്തേലുമവിടെ കാണുവോ..??"""_
ഒരാവശ്യവുമില്ലാതെ വിളിച്ചുകൂവിയതിന്,

""...എന്നാപ്പിന്നെ
ബാക്കിയുള്ളോരു വന്നങ്ങോട്ടു ചെയ്തുകാണിയ്ക്ക്..!!""'_ എന്നുംപറഞ്ഞു ചേച്ചി നമ്മടെയടുത്തേയ്ക്കു
വന്നപ്പോഴാണ് പണിപാളീന്നു ബോധ്യമായത്.... ആദ്യം തമാശയാണെന്നാണ് കരുതിയതെങ്കിലും ചേച്ചിവന്നു കയ്യിൽപ്പിടിച്ചു വലിച്ചപ്പോൾ സീൻമാറി... ഉരുണ്ടുപിടിച്ചുശ്രമിച്ചിട്ടും ചേച്ചി വിടാതെപിടിച്ചതോടെ ജോക്കുട്ടൻപെട്ടു...

""...ഡീ... എന്നേംകൊണ്ടുപോയിട്ട് യാതൊരുകാര്യോമില്ല... നീയീ സിദ്ധുനേംകൊണ്ട് പോ... അവനാകുമ്പോ പണിയേലുമറിയാം..!!"""_
അതിനിടയ്ക്കാ പരമനാറി എന്നെക്കൂടിപിടിച്ചിട്ടു...

""...എന്നെയോ..?? അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി..!!"""_ പറഞ്ഞു തീർന്നില്ല... അതിനുമുന്നേ പിടിവീണിരുന്നു...

""...പള്ളീൽപോകാനൊക്കെ ഇനീംസമയമുണ്ട്... തൽക്കാലം മക്കളിങ്ങോട്ടു വാ..!!"""_ ന്നുംപറഞ്ഞ് ഒറ്റവലി...

💬 Comments

View all comments