0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.9K

ന്നുംപറഞ്ഞ് ഞാനൊന്നിളിച്ചുകാട്ടി...

""...പട്ടീടെവാല് കുഴലിട്ടു നിവർത്തിയാലും നിന്റെ സ്വഭാവത്തിലൊരു മാറ്റോംവരാമ്പോണില്ല..!!"""_ ഗുണദോഷിച്ചിട്ട് കാര്യമില്ലാന്നു തോന്നിയിട്ടാവണം അവളിരുന്നു പിറുപിറുത്തത്... അതുകേട്ടതും,

""...ഏയ്‌.! പോടീ... ഞാനിപ്പോ പഴേപോലെ കളിയാക്കുവൊന്നുമില്ല... അവളു കയ്യിൽക്കിട്ടുന്നതെന്ത്‌ വായിക്കേറ്റിയാലും ഞാൻ മൈൻഡുപോലും ചെയ്യാറില്ലാന്നേ... അല്ലേലും മറ്റുള്ളോരെ കളിയാക്കിയല്ലല്ലോ നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്..!!"""_ എന്നുംപറഞ്ഞ് ഞാൻ ഗിയർതട്ടി ഫോർത്തിലാക്കി...

""...ഉവ്വ.! ഈപ്പറഞ്ഞത് മീനുവോ നിന്റച്ഛനോ കേൾക്കരുത്... കേട്ടാ അവിടെ പിടഞ്ഞുവീഴും..!!"""_ അവളും വിട്ടുതരുന്ന ലക്ഷണമില്ലായ്രുന്നു... അതോടെ വിഷയംമാറ്റാനായി ഞാൻ ഇറച്ചിക്കടയിലെ സംഭവമെടുത്തിട്ടു...

""...എടീ... അതുപിന്നെ ഞാനെല്ലെന്നു പറഞ്ഞപ്പോ നീ വേറെന്തോ ചോദിച്ചില്ലേ... എന്തോന്നാ കഴനെഞ്ചോ..?? അതെന്താ സംഭവം..??"""

""...കഴനെഞ്ചല്ലടാ മുഴനെഞ്ച്... അതാ നമ്മളീ മേടിച്ചിട്ട് വന്നേക്കുന്നത്..!!"""_ കവറിലേയ്ക്കു ചൂണ്ടിക്കൊണ്ട് അവൾപറഞ്ഞു...

""...അല്ലാ... ഇതിനെന്താ പ്രത്യേകത..??"""

""...എടാ... ഇതു ശെരിയ്ക്കും എല്ലല്ല... ഇതിന്റെയെല്ലിന് കടുപ്പം തീരെക്കുറവായ്രിക്കും... ശെരിയ്ക്കും കോഴീടെല്ലുപോലെ കടിച്ചുമുറിച്ചുതിന്നാം... തന്നെയുമല്ല, ഇതിനകത്തു കൂടുതലും ഇറച്ചിയുമായ്രിക്കും... രണ്ടുകിലോ മുഴനെഞ്ചു വാങ്ങിയാൽ അതിലൊരു ഒന്നൊന്നരകിലോ ഇറച്ചികാണും... അതുകൊണ്ട് ഞങ്ങടെ നാട്ടിലൊക്കെയിതിന് ഇറച്ചിയെക്കാൾ പത്തോ മുപ്പതോ രൂപ കുറവേയുള്ളു... ആ കടക്കാരൻ... പൊട്ടൻ... അങ്ങേരത് എല്ലിന്റെ വിലയ്ക്കാ കൊടുക്കുന്നത്..!!"""_ ഒരു ചിരിയോടെ അവൾ ക്ലാസ്സെടുത്തു...

""...അപ്പൊ... അതു ഫുൾവാങ്ങി ഇറച്ചിയാക്കിവിറ്റാൽ നല്ല ലാഭായ്രിയ്ക്കൂലോ..??"""_ ഒത്തിരിയൊന്നും വൈകിയില്ല... അതിനുമുന്നേതന്നെ എന്നിലെ ബിസിനസ്മാൻ ഞെളിഞ്ഞെഴുന്നേറ്റു... എന്നാലതിന്,

""...ഞാനിപ്പൊ ഓർത്തേയുള്ളൂ... നീയിതുതന്നെ ചിന്തിയ്ക്കൂന്ന്..!!"""_ എന്നും പറഞ്ഞവൾ കളിയാക്കി തുടങ്ങിയതോടെ വീണ്ടും വിഷയംമാറ്റാനായി ഞാനവൾടെ അമ്മായിയമ്മയുടെ കാര്യമെടുത്തിട്ടു... അല്ലേലിന്ന് ഞാനെയറിലാവും... അതോടെ മുള്ളൻപന്നിയ്ക്ക് രോമാഞ്ചംവന്നപോലെ അവളങ്ങോട്ട് പിടഞ്ഞെഴുന്നേറ്റു... പിന്നവൾടെ കൊതിയും കുശുമ്പുംകേട്ട് ഹരംപിടിച്ചാണ് ഡ്രൈവ്ചെയ്തതും വീട്ടിലെത്തുന്നതും... അതിനിടയിൽ ആ തള്ളയെ പൂട്ടാനുള്ള രണ്ടുമൂന്ന് ഐഡിയാസും ഞാൻ പറഞ്ഞുകൊടുത്തതാ...

💬 Comments

View all comments