0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
വാങ്ങിത്തന്നകാര്യം വീട്ടിപ്പറയല്ലേട്ടോ..!!"""_ മീനാക്ഷിയെ ഒരിക്കൽകൂടി നോക്കി തിരിഞ്ഞുനടന്നയെന്നെ ചേച്ചിയോർമ്മിപ്പിച്ചു... കൂടെച്ചെല്ലാൻ സമ്മതിയ്ക്കാതിരുന്ന ദേഷ്യത്തിൽ ഞാനതിന് അമർത്തിയൊന്നു മൂളുക മാത്രമാണപ്പോൾ ചെയ്തത്... എന്നാൽ മീനാക്ഷിയെന്നെ മൈന്റുപോലുംചെയ്യാതെ നടന്നുനീങ്ങിയതോടെ എന്റെവിഷമവും ഇരട്ടിച്ചു... പിന്നീടൊന്നും മിണ്ടാതെയാണ് ശ്രീക്കുട്ടനൊപ്പം വീട്ടിലേയ്ക്കുനടന്നത്... അതിനിടയിൽ അവനെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല... ""...സിത്തൂ... വാടാ ഉണ്ണിയപ്പം കഴിച്ചേച്ചുപോവാടാ..!!"""_ ശ്രീക്കുട്ടന്റെ വീട്ടിനുമുന്നിലെത്തിയപ്പോൾ ചെറിയമ്മവിളിച്ചെങ്കിലും നിന്നില്ല... സത്യത്തിലപ്പോൾ ഉണ്ണിയപ്പംകഴിയ്ക്കാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ... മീനാക്ഷി മൈന്റു ചെയ്യാതെപോയ സങ്കടമൊരുവശത്ത്... ഇനിയവളെല്ലാം ചേച്ചിയോടുപറയോന്നുള്ള പേടിമറുവശത്ത്... അതുകൊണ്ട് ചെറിയമ്മപറഞ്ഞതു കേട്ടെന്നുകൂടി നടിയ്ക്കാതെ ഞാൻ ഞങ്ങടെ പറമ്പിലേയ്ക്കുകയറി... അപ്പുറവുമിപ്പുറവുമാണ് ഞങ്ങൾടെ വീടുകൾ... അതിനിടയിൽ ചെറിയൊരു തിട്ടമാത്രമേയുള്ളു കേട്ടോ... മുഖവും വലിച്ചുമുറുക്കിയ അവസ്ഥയിൽ വീട്ടിൽ ചെന്നുകയറി ബാഗും ഹോളിലെ സോഫയിലേയ്ക്കിട്ടുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു... ""...ആഹാ.! ഇന്നുസാറ് നേരത്തെയാണല്ലോ... എന്തുപറ്റി..??"""_ അടുക്കളയിൽ ഏതൊക്കെയോ പലഹാരങ്ങളുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്ന അമ്മ എന്നെക്കണ്ടതും ആക്കിയചോദ്യമിട്ടു... ഞാനതിനു തിരിച്ചു മറുപടിയൊന്നുംപറയാതെ അമ്മയുടടുത്തുചെന്ന് ബെഞ്ചിലിരുന്നു... ""...മ്മ്മ്..?? എന്തുപറ്റി..?? ഇവിടന്നുപോയപ്പോഴുള്ള സന്തോഷോന്നുല്ലല്ലോ... തോറ്റുപോയോ..??"""_ അമ്മ ചെറിയൊരുപുഞ്ചിരിയോടെ തിരക്കുമ്പോഴാണ് അത്തപ്പൂക്കളത്തിന്റെ കേസുതന്നെ ഞാനോർക്കുന്നേ... ""...എന്നിട്ടുപറ ജയിച്ചോ..??"""_ അമ്മ മാവിൽ ശർക്കരയുംതേങ്ങയും ചേർത്തു കുഴയ്ക്കുന്നതിനിടയിൽ ഒരുകഷ്ണം ശർക്കരയെന്റെ കയ്യിൽ വെച്ചുതന്നു... ""...മ്മ്മ്..!!"""_ അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാനൊന്നുമൂളി... അതിനൊപ്പം കയ്യിലിരുന്ന ശർക്കര വായിലേയ്ക്കിടുകയും ചെയ്തു... ""...ചുമ്മാ... നിങ്ങള് ജയിച്ചോ..??"""_ എന്റെമൂളലുകേട്ടതും അമ്മ വിശ്വാസംവരാത്ത പോലെയെന്നെനോക്കി... ""...അറിഞ്ഞൂടാ..!!"""_ അപ്പോഴത്തെയെന്റെ മറുപടികേട്ടതും അമ്മയ്ക്കു ചിരിവന്നു; ""... ഒരു സംശയോമില്ല... എന്റെമോൻ തന്നെ..!!"""_ ശേഷം അമർത്തി ചിരിച്ചുകൊണ്ടെഴുന്നേറ്റ അമ്മ; ""...സിത്തൂ... ചോറെടുക്കട്ടേ..??"""_ ന്ന് കൈകഴുകുന്നതിനിടയിൽ ചോദിച്ചു... അതിന്, ""...ഇപ്പ വേണ്ട... പിന്നക്കഴിയ്ക്കാം..!!"""_ ന്നു മറുപടിപറഞ്ഞതും, ""...നീയതിനെന്തേലുമിടയ്ക്കു കഴിച്ചോ..?? ഇല്ലല്ലോ..?? പിന്നെ സമയത്തുവന്ന് വല്ലതുങ്കഴിയ്ക്ക് ചെക്കാ..!!"""_

💬 Comments

View all comments