0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.6K
കഴി... എന്നാലച്ഛനോടൊപ്പമങ്ങ് പോവാലോ..!!"""_ അമ്മ അവിടെനിന്നു പറഞ്ഞതുംകേട്ട് ഞാനലസനായി നടന്നു... എന്നാൽ, ""...വേണ്ടമ്മേ... മീനുവുംവരണുണ്ട്... ഞങ്ങളൊന്നിച്ചു പൊക്കോളാം..!!"""_ എന്ന അവൾടെ മറുപടിവന്നതും എനിയ്ക്കുവീണ്ടും കിരുകിരുപ്പുതുടങ്ങി... പല്ലുതേയ്ക്കാൻപോയ ഞാൻ പിന്നെ റൂമിൽ നിന്നിറങ്ങുന്നതുതന്നെ കുളിച്ച് ഓണക്കോടിയായിട്ടെടുത്ത ജീൻസും ഷേർട്ടുമൊക്കെയിട്ടാണ്... ""...അല്ല... നീയിതെങ്ങോട്ടാ..??"""_ റൂമിൽനിന്നും സ്റ്റെയറിറങ്ങി വന്നുനിന്നത് അച്ഛന്റെമുന്നിൽ... അപ്പോൾതന്നെ ചോദ്യവുംവന്നു... ""...അമ്പലത്തിൽ..!!"""_ മുഖംകൊടുക്കാതതിനു മറുപടിപറഞ്ഞതും, ""...കീത്തൂനൊപ്പം നീയുമ്പോണുണ്ടോ..??"""_ ന്ന മറുചോദ്യവുമെത്തി... ""...മ്മ്മ്..!!"""_ അച്ഛന്റടുത്ത ചോദ്യത്തിനും നിലത്തുനോക്കി ഞാനൊന്നുമൂളി... പക്ഷേയെന്തോ ഭാഗ്യത്തിന് അച്ഛൻ ചേച്ചിയോടു ചോദിയ്ക്കാതെ അകത്തേയ്ക്കുപോയി... ""...അല്ല... മോനിതൊരുങ്ങിക്കെട്ടി എങ്ങോട്ടേയ്ക്കാ..??""" ""...അമ്പലത്തിൽ..!!"""_ ഹോളിലേയ്ക്കു ചെന്നയെന്നോട് കളിയാക്കിയമട്ടിൽ കീത്തുചോദിച്ചപ്പോൾ ഞാൻ കള്ളലെക്ഷണത്തിൽ മറുപടിപറഞ്ഞു... ""...അതെന്തായിപ്പൊ പെട്ടെന്നൊരമ്പലത്തി പോക്ക്..??""" ""...അത്... ചേച്ചി പോവുവല്ലേ... അപ്പ കൂട്ടിന് വരാന്നുവെച്ചു...!!""" ""...അയ്യട.! നടന്ന തന്നെ..!!""" ""...പ്ലീസേച്ചീ... ഞാനും വരണൂ..!!""" ""...വേണ്ട... എന്റൊപ്പം വരണ്ട... എനിയ്ക്കിനിയിപ്പ നിന്നേന്നോക്കി നടക്കാനൊന്നുമ്പറ്റൂല്ല...!!"""_ അവൾ തീർത്തുപറഞ്ഞു... ""...വേണ്ട... എന്നെ നോക്കണ്ട... ഞാനുംകൂടെ വന്നോളാം..!!""" ""...നിന്നോടുവേണ്ടെന്ന് പറഞ്ഞില്ലേ... വരണ്ടെന്നുപറഞ്ഞാ വരണ്ട..!!"""_ അവളു കയർത്തുപറഞ്ഞിട്ട് എഴുന്നേൽക്കാനൊരുങ്ങീതും ഞാനും പ്ലേറ്റുമാറ്റി... ""...ന്നെ കൊണ്ടോയില്ലേ ഞാനച്ഛനോട് പറഞ്ഞോടുക്കും..!!""" ""...എന്ത്..??"""_ അവളുടെ കണ്ണുകളിലാകാംഷ... ""...മെനിഞ്ഞാന്ന്... മെനിഞ്ഞാന്നെനിയ്ക്ക് മുട്ടായി വാങ്ങിത്തന്ന കാര്യം..!!"""_ ഞാൻ മടിച്ചുമടിച്ചു പറഞ്ഞതും കീത്തുവേച്ചിയുടെ ഭാവംമാറി... അവളുടെ മുഖത്തപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും നിശ്ചയമില്ല... പക്ഷേ എന്തോ പറയാൻതുടങ്ങി... എന്നാലതിനു മുന്നേ, ""...കീത്തൂ... നീ പോണില്ലേ..??"""_ ന്നുള്ള അമ്മയുടെ അന്വേഷണമെത്തി... ഞാൻവീണ്ടും പ്രതീക്ഷയോടെ കീത്തുവേച്ചിയുടെ മുഖത്തേയ്ക്കുനോക്കി... ""...ആ..! പോവുവാ... പിന്നെ ഞാനിവനെക്കൂടി കൊണ്ടുപോവുവാട്ടോ..!!"""_ അവൾ വിളിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റതും എന്റെമുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരിവിടർന്നു... ""...വായെണീറ്റ്... നാശം പിടിച്ചതേ..!!"""_ പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ ചേച്ചിയങ്ങനെ പറഞ്ഞപ്പോഴും ഞാനൊന്നും മിണ്ടാതെ മര്യാദക്കുട്ടനായി

💬 Comments

View all comments