0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.5K
അപ്പോഴാണ് റോഡ്ക്രോസ്സു ചെയ്തുകൊണ്ട് അവളു വരുന്നതുകാണുന്നത്; ...മീനുവേച്ചി.! ത്രീഫോർത്ത് കൈയോടുകൂടിയ ചുവന്ന ചുരിദാർടോപ്പും ചന്ദനനിറത്തിലുള്ള ബോട്ടവുമായിരുന്നു അവളുടെവേഷം... ബോട്ടത്തിനു മാച്ചായിട്ടുള്ള ചന്ദനനിറത്തിലെഷോള് ആർച്ചുമോഡലിൽ ഞൊറിവെടുത്ത് രണ്ടുഷോൾഡറിലുമായി പിൻചെയ്ത്, ഇടതുതോളിലായി ബാഗുമിട്ട് അതേ കൈയിൽത്തന്നെ വെയിലുതട്ടാതെയൊരു വയലറ്റ്കുടയുംപിടിച്ച് വലതുകൈയിലൊരു പ്ലാസ്റ്റിക്കവറുമായി ആടിയാടിവരുന്നതും നോക്കി ഞാൻപിന്നിലെ മതിലിലേയ്ക്കുചാരി... അപ്പോഴും നനവൊഴിയാത്ത മുടിയിഴകളെ രണ്ടു തോളിലൂടെയും മുന്നിലേയ്ക്കു പിന്നിയിട്ട് എന്റടുത്തെത്തിയ മീനാക്ഷിയെ ഞാനൊന്നുറ്റു നോക്കി... സാധാരണ കാണുന്നതിൽനിന്നും വ്യത്യാസമായി കറുത്ത കുഞ്ഞുപൊട്ടിനു മീതെയായി അന്നൊരു ചന്ദനക്കുറികൂടി തൊട്ടിരുന്നു... അവളടുത്തെത്തിയതും അത്രയുംനേരമുണ്ടായിരുന്ന ധൈര്യംമുഴുവൻ വിയർപ്പിനൊപ്പം ചോർന്നുപോയീന്നു തോന്നുന്നു... വിചാരിച്ചപോലെ ഒന്നുമങ്ങോട്ടു മിണ്ടാനുംപറ്റുന്നില്ല, ശരീരംമൊത്തത്തിലൊരു കിടുകിടുപ്പും... അന്നേരംവല്ലതും തട്ടിപ്പോയാൽ അതിലുംവലിയ നാണക്കേടുണ്ടോ..??!! ""...എന്താ സിത്തൂ..?? എന്തിനായിവടെ നിയ്ക്കണേ..??"""_ മീനാക്ഷിയുടെ വാത്സല്യംകൂട്ടിയുള്ള ചോദ്യത്തിന് ആദ്യമൊന്നും മിണ്ടാനായില്ലേലും, മുട്ടുകാലുകൂട്ടിയിടിച്ച് ബോധംവീണ ഞാൻ; ""...മ്ച്ചും..!!"""_ എന്നൊന്നു ചുമൽകൂച്ചുകയായിരുന്നു... ""...മ്മ്മ്..! അല്ല, നിന്റെ ചേച്ചിയെവിടെ..?? ഞാൻ കുറേനേരം നോക്കിനിന്നായ്രുന്നൂ... കാണാണ്ടുവന്നപ്പോൾ ഇറങ്ങീതാ... കണ്ടില്ലേ നീയ്..??""" ""...ആ..?? എനിയ്ക്കറിയൂലാ..!!""" ""...കൊള്ളാം... നല്ല ചേച്ചീം അനിയനും... എന്നുമിങ്ങനെതന്നെ ആയിരുന്നാമതി..!!"""_ ചെറുചിരിയോടെ അതുംപറഞ്ഞ് സ്കൂളിന്റെ ഗെയ്റ്റുകടക്കാൻ തുടങ്ങിയ മീനാക്ഷിയുടെപിന്നാലെ ഞാനുംചെന്നു... കൂട്ടത്തിൽ, ""...മീനുവേച്ചീ... നിയ്ക്കൊരു കാര്യമ്പറേണം...!!"""_ ന്നൊരു അമർത്തിയ സ്വരത്തോടെപറഞ്ഞതും അവൾ തിരിഞ്ഞുനോക്കി; ""...എന്താടാ..??"""_ മുഖത്തൂന്ന് കണ്ണെടുക്കാതെയുള്ള അവളുടെചോദ്യത്തിന് മൂത്രംപോയ അവസ്ഥയിലായി ഞാൻ... ഒരുനിമിഷം പ്രൊപ്പോസിങ്ങും കോപ്പുമൊക്കെ നാളെയാക്കിയാലോ എന്നുംപോലും ചിന്തിച്ചുപോയി... ""...എന്താടാ..?? എന്തിനാ നീ നിന്നു പരുങ്ങുന്നേ..??"""_ മീനാക്ഷി ചോദ്യമാവർത്തിച്ചു... അതിന്, ""...അത്... അതു ചേച്ചീ ഞാൻ..!!"""_ എന്നൊക്കെവിക്കി വാക്കുകൾ തിരഞ്ഞപ്പോൾ, ""...മ്മ്മ്..! എന്താണേലും പറഞ്ഞോടാ..!!"""_ ന്നും പറഞ്ഞ് അവളെനിയ്ക്കു ചുമ്മാ കൊറേ കോൺഫിഡൻസുതന്നു... എന്നിട്ടും ഹോസിനുള്ളിൽ എയറുകയറിയതുപോലെ, വായിൽനിന്നും ഒരക്ഷരംപുറന്തള്ളാതെ ഞാൻനിന്നു

💬 Comments

View all comments