0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 11.6K

ഇനിയിവനെന്തു കാട്ടിയാലും എനിയ്ക്കൊരുത്തരവാദിത്വാമില്ലാന്ന്... എല്ലാം നിങ്ങളേറ്റെടുത്തോണംന്ന്... ഞാനിവന്റെ കാര്യമിനി തിരിഞ്ഞുപോലും നോക്കൂലാന്ന്..!!"""_ ഞാനതൊക്കെ പറയുമ്പോൾ മീനാക്ഷിയെന്നെ തുറിച്ചുനോക്കിക്കൊണ്ട് കിടക്കുവാ...

ശേഷം,

""...അല്ലാ... അങ്ങനെ തിരിഞ്ഞുനോക്കൂലാന്നു പറഞ്ഞിട്ടെന്തിനാ പിന്നെ നിന്നെയോരോന്നു കുത്താനായ്ട്ടുവരുന്നേ..??"""_ മുഖത്തേയ്ക്കു പാറിവീണ നനവൊഴിയാത്ത സിൽക്കീമുടിയിഴകൾ മാടിയൊതുക്കുന്നതിനിടയിൽ അവൾചോദിച്ചു...

""...അതുപിന്നെ പുള്ളിയന്നുപറഞ്ഞതു കേൾക്കാണ്ട് സ്വന്തയിഷ്ടത്തിനുപോയ്‌ട്ട് ഞാൻമൂഞ്ചിപ്പോയതാന്ന് നാട്ടുകാർടേം വീട്ടുകാർടേം മുന്നെത്തെളിയിയ്ക്കണ്ടേ..?? അതിനാവും..!!"""_ പറഞ്ഞുകൊണ്ട് ഞാനെഴുന്നേൽക്കാനായി ശ്രെമിച്ചതും,

""...എവടെയെണീറ്റ് പോണ്..?? മര്യാദയ്ക്കിവടെക്കിടന്നോ..!!"""_ എന്നുംപറഞ്ഞവള് വീണ്ടുമെന്നെപ്പിടിച്ച് അടുത്തുകിടത്തി...

എന്നിട്ട്,

""...എന്തായാലും കൊള്ളാം...
നല്ല മനുഷ്യമ്മാര് തന്നാട്ടാ നിങ്ങള്..!!"""_ എന്നുപറഞ്ഞവളൊരു ചിരികൂടിച്ചിരിച്ചു...

ഒരുമാതിരി കൊല്ലാക്കൊല ചെയ്യുമ്പോലൊരെണ്ണം.!

""...ഇപ്പൊയീ കാണിയ്ക്കുന്നതൊന്നും ഒന്നുവല്ല... നാട്ടുകാർടൊക്കെമുന്നെ എന്നെയെന്തോരം നാണങ്കെടുത്തീട്ടുണ്ടെന്നോ... സത്യമ്പറഞ്ഞാ.. എത്രകാലങ്ങൾക്കു ശേഷമാണെന്നോ അന്നുനിന്റെ പിറന്നാളിന്റെ ഫങ്ഷനുപോലും ഞാമ്പങ്കെടുക്കുന്നത്... അതും നിന്റെയായോണ്ട്മാത്രം..!!"""_ ഞാൻ ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ കുറച്ചുനേരമവളെന്നെത്തന്നെ നോക്കിക്കിടന്നു...

ശേഷം,

""...അതൊക്കെയന്നത്തെ കാര്യോല്ലേ... ഇപ്പൊ ഞാനില്ലേടാ കൂടെ..!!"""_ എന്നുമ്പറഞ്ഞെന്നെനോക്കി കണ്ണിറുക്കിക്കാണിച്ചു...

സാധാരണയമ്മാതിരി ഡയലോഗൊക്കെ കേൾക്കുമ്പോളവളെ നാലുചവിട്ടുംചവിട്ടി വായിൽവരുന്ന കുറേത്തെറിയുംവിളിച്ച്
എഴുന്നേറ്റുപോവാറുള്ള ഞാൻ അന്നൊരുചിരിയോടെ അവടത്തന്നെ കിടന്നതേയുള്ളൂ...

...ഒരുപക്ഷേ ഇനിയുള്ള എന്റെഭാവിമുഴുവൻ അടുത്തുകിടക്കുന്നയീ ഭൂതത്തിനൊപ്പമാവുമെന്ന് മനസ്സ് പറഞ്ഞുകാണണം.!

""...എന്താണ് സാർ... ഒരു ചിരിയൊക്കെ..?? എന്തേയ്... പോരാന്നുണ്ടോ..??"""_ വീണ്ടുമാക്കിയൊരു ചിരിയോടെയവൾ കണ്ണുരുട്ടിയതിന്,

""...എല്ലാം തമ്പുരാട്ടീടെ ഇഷ്ടമ്പോലെ..!!"""_ എന്നു ഞാനുമങ്ങടൂക്കി...

അങ്ങനോരോന്നും പറഞ്ഞുകിടന്ന് സമയമ്പോയതറിഞ്ഞില്ല...

അപ്പോഴാണവൾടടുത്തിരുന്ന് ഫോൺചിലച്ചത്...

പെട്ടെന്നുതന്നെയെടുത്ത് സ്ക്രീനിലേയ്ക്കു നോക്കിയയവൾ,

""...ചേച്ചിയാ..!!"""_ എന്നെന്നോടുരുവിട്ടിട്ട്,

""...ആഹ്.! ചേച്ചീ... പറഞ്ഞോ..!!"""_ ന്നുംപറഞ്ഞ് കോളറ്റൻഡ് ചെയ്തു...

പിന്നെക്കുറച്ചുനേരം അവരുതമ്മിൽ സംസാരിയ്ക്കുമ്പോൾ ഞാൻ കവിഴ്ന്നടിച്ച് ബെഡ്ഡിലേയ്ക്കുവീണു...

എന്നിട്ടവടെക്കിടന്ന് ഉറങ്ങാനൊരു ശ്രെമമൊക്കെനടത്തീതാ...

പക്ഷേയവള് സമ്മയ്ച്ചില്ല...

എന്നെ കുത്തിയെഴുന്നേൽപ്പിച്ചു...

""...എടാ പൊട്ടാ... ചേച്ചിയാ... നമ്മളിതുവരെ റെഡിയായില്ലാന്നുമ്പറഞ്ഞ് വഴക്കുപറയാൻ വിളിച്ചയാ... പെട്ടെന്നൊരുങ്ങി താഴെച്ചെല്ലാമ്പറഞ്ഞു..!!"""

""...ഞാനതിനെപ്പോഴേ സെറ്റാണല്ലോ... ഇനിയെഴുന്നേറ്റങ്ങു പോയാമതി..!!"""

💬 Comments

View all comments