0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 11.9K

എന്റെനേരെ പാഞ്ഞടുത്തത്...

""...നീയിതിത്രേന്നേരം എവടെപ്പോയി കിടക്കുവായ്രുന്നെടാ... കുറേനേരായ്ട്ട് നിന്റെ തന്തയവടെക്കിടന്ന് കയറുപൊട്ടിയ്ക്കുന്നു..!!"""_ വന്നപാടേ ശബ്ദമമർത്തിപ്പിടിച്ച് എന്നോടൊന്നു ചാടിയിട്ട് കാർന്നോരുടെ നേരേതിരിഞ്ഞു;

""...വല്യച്ഛാ... സിത്തുവെത്തി... എന്നാലിറങ്ങിയാലോ..??"""_ അവൻ വിളിച്ചുചോദിച്ചു...

""...എടാ... അപ്പൊ നെനക്കുമാത്രേ കോട്ടെടുത്തു തന്നുള്ളോ..??"""_ അതിനിടയിൽ ശ്രീക്കുട്ടനെ ഉഴിഞ്ഞൊന്നു നോക്കിക്കൊണ്ടാണ് മീനാക്ഷി പതിയെന്നോടു തിരക്കീത്...

...ശെരിയാണല്ലോ... അവനൊരു ചന്ദനനിറത്തിലുള്ള ഷർട്ടും കസവുമുണ്ടുമുടുത്താണ് നിൽക്കുന്നത്.!

ഞാനുമാലോചിച്ചു...

എന്നാലവൾക്കെന്തേലും മറുപടി കൊടുക്കുന്നതിനു മുന്നേ ശ്രീക്കുട്ടൻ തിരിഞ്ഞു;

""...എടാ... നിങ്ങള് രണ്ടാളുങ്കൂടി ആ വണ്ടീൽക്കേറിയ്ക്കോ... അതാണാദ്യമ്പോണത്..!!"""_ കാർന്നോര് ചാരിനിന്ന വണ്ടി ചൂണ്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ,

...ഉഫ്.! ഇനി ഇയാളേം മുട്ടിയുരുമ്മി പോണോല്ലോ... കോപ്പ്.!

എന്നും പ്രാകിക്കൊണ്ടാണ് ഞാൻ മീനാക്ഷിയ്ക്കൊപ്പം ആ വണ്ടിയുടടുത്തേയ്ക്കു നടന്നത്...

കീത്തുവും ഫ്രണ്ട്സുമൊക്കെ ഒരുങ്ങാനുള്ളതുകൊണ്ട് നേരത്തേതന്നെ ഓഡിറ്റോറിയത്തിലേയ്ക്കു പോയിട്ടുള്ളതിനാൽ അമ്മയും ചെറിയമ്മയും മാത്രമേ ആ വണ്ടിയിലുണ്ടാവൂ.!

...മ്മ്മ്.! ചെറിയമ്മയും മീനാക്ഷിയുമുണ്ടല്ലോ... അഡ്ജസ്റ്റ്ചെയ്യാം.!

എന്ന മനോഭാവത്തിൽ ഞാനും എന്നെ ചുറ്റിപ്പറ്റി മീനാക്ഷിയും വണ്ടിയ്ക്കരികിലെത്തീതും എന്നെക്കണ്ട തന്തേടെ മുഖമങ്ങട്കടുത്തു...

പുള്ളിയുടനെ ചാടി വണ്ടീൽക്കേറുകയും അപ്പോൾത്തന്നെ വണ്ടിയെടുത്തുപോവുകേം ചെയ്തന്നേ...

...ഇങ്ങേർക്ക് പെട്ടെന്നിതെന്തോ പറ്റി..??
പേ പിടിച്ചോ..??

ഒന്നും മനസ്സിലാകാതെ കണ്ണുമിഴിച്ച് ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവളും കിളിപറന്നു നിൽക്കുവാ...

ആ വണ്ടി ഗേയ്റ്റുവിട്ടിറങ്ങീതുകണ്ട ശ്രീയും വേറേതൊക്കെയോ കാർന്നോമ്മാരുംകൂടി പിന്നാലേവിളിച്ചെങ്കിലും കാര്യമുണ്ടായില്ല...

""...ഈ മുതുക്കുമൂപ്പീന്ന് ഇതെന്തു മൈരാണീ കാണിയ്ക്കുന്നേ..??"""_ എന്നുംചോദിച്ചു തിരിച്ചുവന്ന ശ്രീക്കുട്ടൻ അപ്പോൾത്തന്നെ ഫോണെടുത്ത് പുള്ളിയെവിളിച്ചെങ്കിലും അങ്ങേര് കോളെടുത്തില്ല...

അതിന്റെ സകലമാന ദേഷ്യവുംപൂണ്ടാണവൻ ചെറിയമ്മയെ വിളിയ്ക്കുന്നത്...

""...ഹലോ.! അതേ... നിങ്ങൾക്കൊക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാണ്..?? ഇത്രേന്നേരമവനെ കാത്തുനിന്നിട്ട് അവനെറങ്ങിവന്നപ്പോൾ തള്ളിക്കൊണ്ടുപോവാൻ ആ കെളവന്റെതന്ത ചത്തുപോയോ..??"""_ കസവുമുണ്ടും ഷർട്ടുമൊക്കെയിട്ട് ചന്ദനവുംതൊട്ട് വീട്ടിന്റെ നടുമുറ്റത്തുനിന്ന് തെറിവിളിയ്ക്കുന്ന ശ്രീക്കുട്ടനേംനോക്കി തിരിച്ചുകേറിയ ഞാൻ

💬 Comments

View all comments