0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.3K

മുന്നോട്ടുവന്നതാണ് ജോക്കുട്ടൻ...

പക്ഷെ അതിന്,

""...ഡേയ്... നീ നിന്റെ ന്യായമ്പറഞ്ഞോ... അതുപക്ഷേ എന്തും വെള്ളന്തൊടാതെ വിഴുങ്ങാൻനിൽക്കുന്ന ഇവനെപ്പോലുള്ളവന്റടുക്കെ മതി... എന്റടുക്കെ നിൽക്കരുത്..!!"""_ എന്നൊരടിയായ്രുന്നു ശ്രീ...

ആ ഒറ്റ ഡയലോഗിൽ ജോക്കുട്ടന്റെ വായടഞ്ഞുപോയി...

""...നെനക്കറിയാമോ, അധിരാവിലേ കീത്തൂനൊപ്പം ക്ഷേത്രത്തിപ്പോണംന്നു പറഞ്ഞ് ഇവനെ കുത്തിയെഴീപ്പിച്ചിട്ട്, ഇവൻകൂടെച്ചെന്നാ തൊലിഞ്ഞുപോകൂന്നുമ്പറഞ്ഞ് ആ തന്തയുംമോളൂടെ ഇവൻകൂടെ വരണ്ടാന്നുപറഞ്ഞ് അങ്കംവെട്ടിയിട്ടാ അവസാനം ഞാൻ കൂടെപ്പോയേ...

...എന്നിട്ടുകണ്ടതല്ലേ, ഇവനിറങ്ങിവന്നപ്പൊ അവര് വണ്ടീമെടുത്തിങ്ങ് പോന്നു... ആ നാട്ടുകാർടെമുന്നിൽ ഇവനാരായി..?? ഈ കെഴങ്ങന് ആ നാണക്കേടൊന്നും മനസ്സിലാവൂല... അതുപോലല്ലോ നീ... നീയാലോചിച്ചുനോക്ക്..!!"""_ നാക്കും പണയംവെച്ചുനിന്ന ജോക്കുട്ടനെ കൺവിൻസ്ചെയ്യാനെന്നോണം അത്രയുമ്പറഞ്ഞശേഷം ശ്രീ മാമന്റെനേരെ തിരിഞ്ഞു...

""...എടോ... ഇവനിതൊന്നും പുത്തരിയല്ലാന്നുവെച്ച് ആളുകൂടുന്നിടത്ത് മുഴുവൻ ഇങ്ങനെ കാണിയ്ക്കുന്നത് തന്തയില്ലാത്തരമല്ലേ..?? ഒന്നൂല്ലേലും അവളെപ്പോലെതന്നെ ഇവനേമങ്ങേരൊണ്ടാക്കീതല്ലേ..??

...എന്നിട്ടിത്രേം നേരമായല്ലോ... ആരേലുമൊരാൾ ഇവനെയൊന്നുവിളിച്ചോ..?? ഇല്ലല്ലോ..?? എന്നാലെന്നെവിളിച്ചു... സ്വീകരണത്തിനു നേരമായി പെട്ടെന്നു വരാമ്പറഞ്ഞിട്ട്..!!"""_ അതുപറഞ്ഞു നിർത്തുമ്പോഴേയ്ക്കും അവനൊരു കൊളുവന്നു...

അവനതു കട്ടാക്കിവിടുന്നതും കണ്ടു...

""...ഇവന്റെതന്ത ഇതല്ല, ഇതിനപ്പുറോം കാണിയ്ക്കും... പക്ഷെ അവളുമാരും ആ പറിയനു കൂട്ടുനിൽക്കുന്നല്ലോന്ന് ആലോചിയ്ക്കുമ്പോഴാ..!!"""_ ശ്രീയ്ക്കൊപ്പം കൂടി മാമനും പല്ലുകടിച്ചപ്പോൾ ഞാനെല്ലാം കേട്ടുനിന്നതേയുള്ളൂ...

""...നീപറഞ്ഞതാ ശെരി... ഇമ്മാതിരി വേർതിരിവു കാണിയ്ക്കുന്നിടത്ത് നിങ്ങളെന്തിനാ വലിയ്ക്കാനാപോണേ..??"""_ എല്ലാംകേട്ടുനിന്ന ജോക്കുട്ടനും പ്ളേറ്റുമാറ്റി...

അതിനിടയിൽ അവനെന്നെയൊന്നു നോക്കി,

""...എന്താടാ..?? നിനക്കൊന്നും പറയാനില്ലേ..??"""_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,

""...മ്മ്മ്.! അവനാ പെണ്ണിനെയിട്ട് ദ്രോഹിയ്ക്കാനല്ലേ കൗതുകമുണ്ടാവൂ... ബാക്കിയാര് എന്തുകാണിച്ചാലും അവനെന്താ..??"""_ ന്ന് ചോദിച്ച് ശ്രീയെന്നെയൊന്നു തളർത്തി...

""...അല്ല... ഇതിനൊക്കെ ഞാനെന്തുപറയാൻ..?? എനിയ്ക്കിതൊക്കെ പണ്ടേയ്ക്കുപണ്ടേ ശീലമായതാ... അതുകൊണ്ട് വല്യപുതുമയൊന്നും തോന്നുന്നുമില്ല... പക്ഷെ എനിയ്ക്കറിയാമ്മയ്യാത്തത് ഇവരൊക്കെന്നിത്രയ്ക്കും വെറുക്കാമ്മേണ്ടി ഞാനെന്തു വെകിളിത്തരമാ ഇവരോടൊക്കെ കാട്ടിയേന്നാണ്..??!!"""_ ഇതൊന്നുമെനിയ്ക്കു പുത്തരിയല്ലാത്തതുകൊണ്ടാവും ഞാനൊരു പുഞ്ചിരിയോടെയാണതു ചോദിച്ചത്...

💬 Comments

View all comments