0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 12.5K

നോക്കിയിരിയ്ക്കുകമാത്രം ചെയ്തപ്പോൾ അവൾതുടർന്നു;

""...പിന്നെപ്പറയുവാ... ഇനീം കുട്ടിക്കളീംകളിച്ച് നടക്കാതെ കുറച്ചു സീര്യസാവണോന്ന്... തക്കുടൂനെമാത്രം കളിപ്പിച്ചാൽപോരാന്ന്..!!"""_ പറയുന്നതിനൊപ്പം നാണംമറയ്ക്കാനെന്നോണം അവൾ കവിളിൽത്തലോടിക്കൊണ്ട് മുഖംകുനിച്ചിരുന്നു...

""...പിന്നെ..?? നിന്നേം കളിപ്പിച്ചിരിയ്ക്കണോ..??"""_ അത്രേമൊക്കെ കേട്ടിട്ടിരുന്നശേഷം ഞാനവളെ രൂക്ഷമായിനോക്കി...

""...ഓ.! എനിയ്ക്കതില് വല്യെതിർപ്പൊന്നൂല്ല..!!"""_ പറഞ്ഞതും കോന്ത്രപ്പല്ലുകാട്ടിയൊരു ചിരിയായ്രുന്നവൾ...

...ഊക്കിയതാണ് പുന്നാരമോള്.!

""...ദേ... നടു ഞാൻ ചവിട്ടിയൊടിയ്ക്കണ്ടെങ്കിൽ മിണ്ടാണ്ടിരുന്നോ... അല്ലേത്തന്നെ തലയെല്ലാംകൂടി പൊളിഞ്ഞിട്ട് കണ്ണുതുറക്കാൻ വയ്യാണ്ടിരിയ്ക്കുവാ..!!"""_ ഞാനവളെ പാളിനോക്കിക്കൊണ്ട് പറഞ്ഞതും,

""...അതിന് നീയൊക്കെയടിച്ച് താമരയായതിന് ഞാനെന്തുകാട്ടീന്നാ..??"""_ എന്നുംചോദിച്ച് അവളെന്നെ തുറിച്ചുനോക്കി...

അതിനു മറുപടിയില്ലാതെ കറങ്ങുന്ന ഫാനേൽനോക്കി കിടക്കുമ്പോൾ മീനാക്ഷിതുടർന്നു;

""...എടാ... ഞാൻ സീര്യസ്സായി പറഞ്ഞതാടാ... ചേച്ചിപറഞ്ഞപോലെ എന്നുമെന്നും തക്കുടൂനേം കളിപ്പിച്ചിരുന്നാൽ മതിയോ..?? നമുക്കും സ്വന്തമായ്ട്ടൊന്നിനെപ്പറ്റി ചിന്തിച്ചാലെന്താ..?? ഒരു കുഞ്ഞൊക്കെയായ്ക്കഴിഞ്ഞാ അങ്കിളിനും നിന്നോടുള്ള പ്രശ്നങ്ങളൊക്കെ തീരും... എന്തേ..?? നമുക്കൊന്നാലോചിച്ചാലോ..?? ഇന്നെന്തായാലും നല്ലൊരു ദിവസമല്ലേ... കീത്തുവവിടെ ഫസ്റ്റ്നൈറ്റ് ആഘോഷിയ്ക്കുമ്പോ നമുക്കുമൊന്നാഘോഷിയ്ക്കാന്നേ..!!"""_ ഒരു കൂസലുമില്ലാതെ മുഖത്തുനോക്കി അവളിരുന്നുചോദിച്ചതും,

""...പ്ഫ.! നിന്റെ തന്തേ വിളിച്ചാഘോഷിയ്ക്കടീ..!!"""_ ന്നായ്രുന്നൂ എന്റെമറുപടി...

എന്നിട്ട്,

""...അവള് ഫസ്റ്റ്നൈറ്റ് മൂഞ്ചാനിറങ്ങിയേക്കുന്നു... നീ കൊണ തുടങ്ങിയപ്പഴേ എനിയ്ക്കറിയായ്രുന്നെടീ പുതിയെന്തോ മെണപ്പുമായ്ട്ടിറങ്ങിയേക്കുവാന്ന്... അതെന്തോരം പോകൂന്നറിയാന്തന്നാ ഞാനിത്രേന്നേരം മിണ്ടാണ്ടിരുന്നതും... ഇപ്പൊ കാര്യമ്പിടികിട്ടി... ആ കഴപ്പുണ്ടല്ലോ... അതു നീ എട്ടായിമടക്കി നിന്റെ കാലിന്റെടേൽതന്നെ വെച്ചോണ്ടിരുന്നാൽ മതി... എന്നെ കൂട്ടണ്ട..!!"""_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ, ഇനിയവൾക്ക് ഊക്കാനായി നിന്നുകൊടുക്കില്ലാന്നുള്ള വാശിപ്പുറത്തായ്രുന്നൂ ഞാനും...

ശേഷം ഐഡിയ മൂഞ്ചിപ്പോയ മീനാക്ഷിയെ തറപ്പിച്ചൊന്നുകൂടി നോക്കിയിട്ട് ഞാൻ തലവഴി ബെഡ്ഷീറ്റെടുത്തു മൂടി...

ആലോചിയ്ക്കുന്തോറും എനിയ്ക്കങ്ങട് പൊളിഞ്ഞു കേറുവായ്രുന്നു...

...അഡ്ജസ്റ്റ് ചെയ്യുന്തോറും അവളെന്നെ കൂടുതൽ മണ്ടനാക്കാൻ ശ്രമിയ്ക്കുവാ... എന്തുപറഞ്ഞാലും വിശ്വസിയ്ക്കുന്നൊരു പൊട്ടനായാണോ അവളെന്നെ കരുതിയിരിയ്ക്കുന്നത്..??!!

...അല്ലെങ്കിൽ അവളെന്നോടിത് ചോദിയ്ക്കുവോ..?? അവളുപറയുന്നതും വിശ്വസിച്ച് ഞാനെന്തേലും ചെയ്യാൻശ്രമിച്ചാൽ

💬 Comments

View all comments