0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 11.5K

""...എടാ... ഞാനൊന്നൂടി കണ്ണടച്ചുകിടക്കാം... നീയാ സർപ്രൈസ്കാട്ട്..!!"""_ എന്നെന്നോടു കൂട്ടിച്ചേർക്കുവേം ചെയ്തു...

""...പിന്നേ... അറിഞ്ഞിട്ടുതന്നാൽ അതിലെന്തോന്നു സുഖം..??"""

""...ഉള്ളസുഖോക്കെ മതി... പ്ളീസ്ഡാ... ഞാനങ്ങടു കൊതിച്ചുപോയി... അതോണ്ടല്ലേ... പ്ളീസ്... അല്ലേ സത്യായ്ട്ടും ഞാനിന്നു കല്യാണത്തിനു വരൂലാട്ടാ..!!"""_ എന്നൊരു ബ്ലാക്ക്മെയ്ലുകൂടിയായതും ഞാനാ സർപ്രൈസു കാണിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു...

...അല്ലാതെ എനിയ്ക്കു താല്പര്യമുണ്ടാഞ്ഞിട്ടൊന്നുവല്ല.!

""...എന്നാശെരി... കണ്ണടയ്ക്ക്... ഞാമ്പറയാണ്ട് കണ്ണുതുറക്കരുത്..!!"""_ എന്നൊരു കണ്ടീഷനുംവെച്ച് ഞാനവളെ ബാത്‌റൂമിന്റെ ഡോറിന്റെ വശത്തായിക്കിടന്ന സ്റ്റൂളിന്മേൽ കൊണ്ടിരുത്തി...

ശേഷം,

""...ഞാൻ പറയാണ്ട് കണ്ണുതുറക്കല്ലേ..!!"""_ ന്നൊന്നുകൂടി ഓർമ്മിപ്പിച്ചിട്ട് ബാത്ത്റൂമിലേയ്ക്കു കയറിയ ഞാൻ, കുളിയ്ക്കാൻനേരം ബക്കറ്റിൽപിടിച്ചുവെച്ച വെള്ളമെടുത്ത് തിരിച്ചിറങ്ങി അവൾടെ തലവഴിയേ ഒറ്റയൊഴി...

...എനിയ്ക്കിതൊക്കെയല്ലേ ആകെയുള്ള സന്തോഷങ്ങൾ.!

ഉടനെ ഞെട്ടിവിറച്ചുകൊണ്ട് കണ്ണുതുറന്നയവൾ കിടുവിത്തുടങ്ങിക്കൊണ്ട് എന്റെനേരേ നോക്കീതും ഞാനോടി കട്ടിലേൽക്കേറി...

ഉടനെ,

""...എടാ പട്ടീ... നിയ്ക്കെടാ..!!"""_ ന്നുമ്പറഞ്ഞൊരു നിലവിളിയായ്രുന്നവൾ...

എന്നാലതൊന്നും മൈൻഡാക്കാതെ ഞാൻ കട്ടിലിലേയ്ക്കു കിടക്കാൻ തുടങ്ങീതും ആ നനഞ്ഞകോലത്തിൽ അവളും പാഞ്ഞുവന്നെന്റെ മേലേയ്ക്കു ചാടിക്കേറി...

""...നീയെന്നെ പട്ടാപ്പകല് ചതിയ്ക്കും ലേ..??"""_ എന്റെ അരക്കെട്ടിനിരുവശവുമായി കാലുകളിട്ടിരുന്ന അവൾ തലകൂമ്പിച്ച് കണ്ണുകളിലേയ്ക്കു നോക്കി ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടായ്രുന്നു ആ ചോദ്യം...

അവളിൽനിന്നും അങ്ങനൊരു പ്രതികരണം പ്രതീക്ഷിയ്ക്കാതിരുന്ന ഞാൻ പെട്ടെന്നൊന്നു പകച്ചുനോക്കുമ്പോൾ എന്റെകണ്ണിനു തൊട്ടുമീതേയായി നനവൂറി വെള്ളമിറ്റുന്ന മുടിയിഴകളുമായിരിയ്ക്കുകയാണ് മീനാക്ഷി...

""...എടീ കോപ്പേ... ഇറങ്ങെടീ... ബെഡ്ഡ് നനയോടീ..!!"""_ പെട്ടെന്ന് ക്യാരക്ടർ വീണ്ടെടുത്ത ഞാൻ ഉറക്കെ ആക്രോശിച്ചുകൊണ്ട് അവളെ കുതറിത്തെറിപ്പിയ്ക്കാനായി ശ്രെമിച്ചതും പെണ്ണെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകളഞ്ഞു...

കൂട്ടത്തിൽ,

""...അങ്ങനെ ഞാമ്മാത്രമായ്ട്ട് നനയണ്ട... നീയും നനയ്..!!"""_ ന്നും പറഞ്ഞ് എക്കിയെക്കി ചിരിയ്ക്കാനും തുടങ്ങി...

""...എടീ... വിഡ്രീ... തണുക്കുന്നെടീ... മാറടീ..!!"""_ അവൾടെ പിടുത്തംമുറുകീതും മേത്തേയ്ക്കു തണുപ്പിരച്ചുകേറി...

""...തണുക്കുന്നോടാ..?? എന്നാ ശെരിയ്ക്ക് മുറുക്കിപ്പിടിച്ചോ..!!"""_ ശേഷം

💬 Comments

View all comments