Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
""...എടീ... മേലേമാത്രേ ഇല്ലാണ്ടുള്ളോ അതോ താഴേമില്ലേ..?? ശെരിയ്ക്കും വേറെന്തേലുമാണോ നിന്റുദ്ദേശമെന്നറിയാൻ ചോദിച്ചെന്നേയുള്ളൂ..!!"""_ ഞാൻവീണ്ടും വളിച്ച ചിരിചിരിച്ചു...
ആദ്യം പുള്ളിക്കാരിയ്ക്കത് വ്യക്തമായില്ലേലും എന്റെ ചിരികണ്ടതും മുഖത്തെ ഭാവംമാറി...
""...അയ്യേ.! ഇങ്ങനൊരു വൃത്തികെട്ട ജന്തു... അതേ... ആവശ്യത്തിനുള്ളതൊക്കെ ഞാനിട്ടിട്ടുണ്ട്... അതോർത്ത് മോൻ വിഷമിയ്ക്കണ്ട..!!"""_ അത്രയും പറഞ്ഞശേഷം മുഖവും വീർപ്പിച്ചുകൊണ്ട് അവളെന്റെ മേത്തുനിന്ന് ബെഡ്ഡിലേയ്ക്കിറങ്ങി...
""...അപ്പെന്നെ പേടിയൊക്കെണ്ട്..!!"""_ ഉടനെ ഒരാക്കിയചിരിയോടെ ഞാൻ തലചെരിച്ചുകിടന്ന് ചോദിച്ചതും,
""...പിന്നേ... പേടിയുള്ളോണ്ടൊന്നുവല്ല... നിന്റെ നോട്ടവും സംസാരവുമൊന്നും അത്ര വെടിപ്പല്ല... അതോണ്ടാ..!!"""_ ന്നും പറഞ്ഞ് അവള് കട്ടിലിൽനിന്നും എഴുന്നേറ്റ് ബാത്രൂമിന്റെ നേർക്ക് നടന്നു...
പിന്നെ കുറച്ചുനേരത്തേയ്ക്ക് അവൾടെ അനക്കമൊന്നും കേട്ടുമില്ല...
അൽപ്പംകഴിഞ്ഞപ്പോൾ ഞെട്ടറ്റുവീണ ചക്കപോലെ പൊത്തോംന്നുംപറഞ്ഞ് ബെഡ്ഡിലേയ്ക്കു കവിഴ്ന്നുവീണതാണ് കണ്ടത്...
""...എന്ത്രീ നെനക്ക്..?? കൃമികടിയ്ക്കുന്നോ..??"""_ ഞെട്ടിത്തിരിഞ്ഞ എന്നെനോക്കി ഇളിച്ചുകാണിച്ചശേഷം അവളെന്റെനേരേ ചെരിഞ്ഞുകിടന്നു...
നനഞ്ഞവേഷമൊക്കെ മാറ്റി ഇളംനീലയിൽ ടോം ആൻഡ് ജെറിയുടെ പടമുള്ള ടീഷർട്ടും ഒരു റോസ് അരപ്പാവാടയുമായിരുന്നു അപ്പോൾ പെണ്ണിന്റെ മേൽമൂടി...
""...ഇതൊക്കെ മീനൂട്ടീടെയോരോ തമാശകളല്ലേ..!!"""_ കണ്ണിറുക്കി ചിരിയ്ക്കുന്നതിനിടയിൽ അങ്ങനവൾപറഞ്ഞതും,
""...അതൊക്കെ ചെവിയ്ക്കല്ലുനോക്കി രണ്ടെണ്ണംകിട്ടുന്നതോടെ
തീരാവുന്നതേയുള്ളൂ..!!"""_ ന്നുംപറഞ്ഞ് ഞാനവളെനോക്കി കണ്ണുരുട്ടി...
""...അതെന്തേലുമായ്ക്കോട്ടേ... അല്ല, നീയെന്താ ക്ഷേത്രത്തിപ്പോവാഞ്ഞേ..?? അതിനല്ലേ നിന്നെ വിളിച്ചുണർത്തി പറഞ്ഞുവിട്ടേ..!!"""_ ഇടയ്ക്കെന്തോ ആലോചിച്ചയവൾ ചിരിനിർത്തി ചോദ്യഭാവത്തിലെന്നെ നോക്കി...
""...അതൊക്കെപ്പോയതാ... ഞാഞ്ചെന്നപ്പൊ ശ്രീക്കുട്ടന്റൊപ്പമവള് പോയി... അതോണ്ടു ഞാനിങ്ങുതിരിച്ചുവന്നു..!!"""_ മറുപടിയായതു പറയുമ്പോൾ എന്റെമുഖത്തൊരു നിർവികാരത നിറഞ്ഞിരുന്നു...
""...ഏഹ്.! അതെന്താപറ്റിയെ..?? ഇന്നലെ ചെറീമ്മവന്നിട്ട് നിന്നോടുചെല്ലണോന്നല്ലേ പറഞ്ഞേ... പിന്നെന്താ അവളങ്ങനെകാണിച്ചേ..?? എന്നിട്ടു നീയൊന്നും ചോയ്ച്ചില്ലേ..??"""_ അത്രേംനേരം തലയിണയുടെമേലേ പാർക്കുചെയ്തിരുന്ന തലയുയർത്തി നനഞ്ഞുലഞ്ഞ നീളൻ മുടിയിഴകൾ മുഖത്തുനിന്നും മാടിയൊതുക്കിക്കൊണ്ട് അവളെന്നെ നോക്കി...
""...ചോയ്ച്ചു... അതൊക്കെയെന്റെ കാർന്നോര് കെളവന്റെയൊരു കുസൃതിയായ്രുന്നു... ചെറിയമ്മ പറഞ്ഞിട്ടുകേൾക്കാതെ പുള്ളിയാ
💬 Comments
View all comments