0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.1K
സ്റ്റാന്റിലിട്ടു... എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു... അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു... ""...ഗുഡ് മോർണി... ഓ സോറി... ഗുഡ് നൈറ്റ്... ഗുഡ് നൈറ്റ്..!!"""_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു... അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി... അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി; ""...മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!"""_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്... അതോടെ നമ്മുടെവാക്കിനൊരു വിലയുമില്ലെന്നു മനസ്സിലായതും പിന്നെ ഞാനൊരക്ഷരം മിണ്ടാൻപോയില്ല... അതിനിടയിലവൾ അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നതും മറുപടിയായി തലകുലുക്കുന്നതുമൊക്കെ നോക്കി ഞാനനങ്ങാതെ നിന്നു... സംസാരമൊക്കെ കഴിഞ്ഞ് തിരിച്ചുനടന്നെന്റെ അടുത്തെത്തിയതും എന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനോക്കി... ""...പിന്നെ മിസ്സ്‌..."""_ എന്തോ പറയാൻതുടങ്ങിയ മീനാക്ഷി ആ പെൺപിള്ളാരുടെ പേരറിയാത്തതുകൊണ്ട് വാക്കുകൾമുറിച്ചതാണെന്ന് മനസ്സിലായതും എന്റെയുള്ളിലുറങ്ങി കിടന്ന സഹായമനസ്കത ചവിട്ടിത്തുള്ളിക്കൊണ്ട് പുറത്തേയ്ക്കുചാടി... ""...അപ്പറെ നിയ്ക്കുന്നത് ജ്യോതി... ഇപ്പറത്തേത് അനഘ..!!"""_ ഞാൻ കുറച്ചു ഗമയോടെ പറഞ്ഞുനിർത്തിയതും മിന്നൂസെന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി... ആ പെൺപിള്ളേരാണെങ്കിൽ പൂരചിരിയും... ഉടനെ, ""...ഇങ്ങോട്ടു വാടാ കാട്ടുകോഴീ..!!"""_ ന്നും പറഞ്ഞ് അവളെന്നെ കൈയിൽ പിടിച്ചുവലിച്ച് റിസെപ്ഷനിൽനിന്നും പുറത്താക്കി... ""...അപമാനം.! അതു ഞാൻ സയിയ്ക്കത്തില്ല മിന്നൂസേ..!!""" ""...നീ വീട്ടില് വാട്ടാ... ഞാങ്കാണിച്ചു തരാം..!!"""_ അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടുമകത്തേയ്ക്കു കേറി... ...കുറച്ചോവറായിപ്പോയോന്നൊരു സംശയം... ഏയ്‌... ഇല്ല... മീറ്ററിലാ... ഞാൻ സ്വയമാശ്വസിപ്പിച്ചു കൊണ്ടു നിന്നപ്പോഴേയ്ക്കും മീനാക്ഷി ഡോറ് വലിച്ചു തുറന്നുകൊണ്ട് പുറത്തേയ്ക്കിറങ്ങി... ""...അടുത്തതെങ്ങനെ നാണങ്കെടുത്താന്ന് ആലോയിച്ചോണ്ട് നിയ്ക്കുവാവും... വായിങ്ങട് നാശമ്പിടിച്ചതേ..!!"""_ പുറത്തിറങ്ങിയ മീനാക്ഷി ഇടത്തേ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു... ""...എങ്ങടാ എന്നേങ്കൊണ്ട് പോണേ..??"""_ ഞാൻ നിഷ്കളങ്കത

💬 Comments

View all comments