Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
സിത്തൂട്ടനെന്നോടു പെണക്കാ..?? അയ്യയ്യേ... മോശം മോശം..!!"""_ എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും പെട്ടെന്നൊന്നടങ്ങിയ മീനാക്ഷി, മൂക്കിൽ വിരലുവെച്ചുകൊണ്ടൊരു പ്രത്യേകതാളത്തിൽ നിന്നെന്നെനോക്കി വീണ്ടും കളിയാക്കിയതും എന്റെ മുഴുവൻദേഷ്യവും ഒറ്റയടിയ്ക്കു പുറത്തുവന്നു...
കസേരയിൽനിന്നും പാഞ്ഞിറങ്ങി, നേരേയോടിച്ചെന്ന് മീനാക്ഷിയെ അരക്കെട്ടിൽ കൈചുറ്റി കെട്ടിപ്പിടിച്ചത് സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞു...
എന്താണ് സംഭവിക്കുന്നതെന്ന് മീനാക്ഷി മനസ്സിലാക്കുംമുന്നേ അമ്മയോടും ചെറിയമ്മയോടും കീത്തുവേച്ചിയോടുമൊക്കെ അടിയുണ്ടാക്കുമ്പോൾ പ്രയോഗിയ്ക്കുന്നയെന്റെ രഹസ്യവജ്രായുധം ഞാനവൾക്കുമേൽ പ്രയോഗിച്ചു കഴിഞ്ഞിരുന്നു...
ചെറുതായിട്ടൊന്നഡ്ജസ്റ്റു ചെയ്തുനിന്നവൾടെ വയറ്റിൽതന്നെയൊരൊറ്റ കടി...
ക്ഷണത്തിൽ മീനാക്ഷിയുടെ വായിൽനിന്നുതിർന്ന നിലവിളി റൂമിൽനിന്നും പുറത്തുപോയില്ലെങ്കിലും അതു മൂന്നു ചുവരുകൾക്കുള്ളിൽ കിടന്നലയടിച്ചു...
എന്നിരുന്നാലും ഇനിയൊരിക്കലും മറക്കാനാവാത്തവിധമാ വയറിലെന്റെ മുപ്പത്തിരണ്ട് പല്ലും ചേർന്നെന്നുറപ്പായതിന് ശേഷമാണ് ഞാനവളെ വിട്ടത്...
എന്നെ തള്ളിമാറ്റാനവൾ നോക്കുന്തോറുമെന്റെ പല്ലുകൾ കൂടുതലാ വയറിലെ മാംസത്തിലേക്ക് തുളച്ചുകയറിയിരുന്നു...
അവളുടെ നിലവിളിയാകട്ടെ എന്നെയവൾ കരയിച്ചതിനുള്ള പ്രായശ്ചിത്തമ്പോലെയാണെനിയ്ക്ക് തോന്നിയത്...
അതുകൊണ്ടുതന്നെ അവളോടുള്ളയെന്റെ ദേഷ്യം തീരുന്നതുവരെ ഞാനാക്കടി വിട്ടതുമില്ല...
പിന്നെ കടി വിട്ടപ്പോഴേയ്ക്കും വേദനകൊണ്ടവശയായ മീനാക്ഷി വയറിൽ കൈപ്പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നുപോയി...
അവളുടെ കരച്ചിലും വേദനകൊണ്ടുള്ള തിരുമ്മലുമൊക്കെ കണ്ടിട്ടും എനിയ്ക്കൊട്ടും സഹതാപം തോന്നിയില്ല...
അതുകൊണ്ടുതന്നെ അവളവിടെക്കിടന്നു ശബ്ദമുണ്ടാക്കാതെ കരഞ്ഞതും ഞാനൊരു വല്ലാത്ത നിർവൃതിയോടെയാണ് നോക്കിക്കണ്ടത്...
കുറച്ചുകഴിയുമ്പോൾ ചേച്ചിയെപ്പോലെ മീനാക്ഷിയുമെണീറ്റുപോകുമെന്നുള്ള കടുത്തവിശ്വാസത്തിൽ ഞാൻ വീണ്ടുമാ ബുക്കും തുറന്നുവെച്ച് കഠിനമായ പഠിത്തന്തുടങ്ങി...
നോട്ടം ബുക്കിലേയ്ക്കായിരുന്നെങ്കിലും മനസ്സവളെന്താ എണീറ്റു പോകാത്തതെന്നതിലായിരുന്നു... അതുകൊണ്ട് കണ്ണുകൾ പലപ്പോഴുമവളുടെ നേരെ പാളിക്കൊണ്ടിരുന്നു...
പക്ഷേ കുറേസമയം കഴിഞ്ഞിട്ടും മുഖംകുനിച്ചിരുന്നു കരയുന്നതല്ലാതെ മീനാക്ഷിയെഴുന്നേറ്റു പോകുന്നില്ലാന്നു കണ്ടപ്പോഴാണെന്റെ കിളിയൊന്നു പാറിയത്...
ആ അമ്പരപ്പോടെത്തന്നെ അവളുടനെ എണീയ്ക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് കുറച്ചുസമയം കൂടി ഞാൻ വെയ്റ്റ് ചെയ്തു...
പക്ഷേ ഇപ്രാവശ്യം ബുക്കിലേയ്ക്ക് നോക്കാതെ അവളെത്തന്നെയാണ് നോക്കിയിരുന്നതെന്നു മാത്രം...
എന്നാലാ കാത്തിരിപ്പും വെറുതെയായതോടെയെന്റെ
💬 Comments
View all comments