Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
""...വേദനേക്കെ കുറഞ്ഞോളും... ആരോടുമ്പറയാണ്ടിരുന്നാ മതി..!!"""
""...ആരോടുമ്പറയാണ്ടിരുന്നാൽ വേദനകുറയോ..??"""_ അവളൊരാക്കിയ ചിരിയോടെ ചോദിച്ചതിന്,
""...ങ്ഹൂം.! ഞാമ്മേദന കുറച്ചരാം... എന്നാലാരോടും പറയാണ്ടിരിയ്ക്കോ..??"""_ ഞാൻ കൂടുതൽ പ്രതീക്ഷയോടെ മീനാക്ഷിയെനോക്കി...
എന്റെ മരുന്നിന്റെ ഫലസിദ്ധിയിൽ എനിയ്ക്കു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ അവളൊന്നു സമ്മതിച്ചാൽമതിയെന്ന പ്രാർഥനയിലായ്രുന്നൂ ഞാൻ...
എന്തായാലും, വേദന കുറഞ്ഞാലാലോചിയ്ക്കാമെന്നൊരു അനുകൂല മറുപടി കിട്ടിയതുമെന്റെ മുഖമൊന്നുതെളിഞ്ഞു...
""...എന്നാലുടുപ്പു പൊക്ക്... വേദന ഞാമ്മാറ്റിത്തരാം..!!"""
""...ഉടുപ്പുപൊക്കാനോ എന്തിന്..??"""_ ഒരു ഡോക്ടറുടെഭാവത്തിൽ വളരെസീരിയസായി പറഞ്ഞയെന്നെനോക്കി അത്യധികമമ്പരപ്പോടെയാണവളത് ചോദിച്ചത്...
അവളെന്തിനാ അതുപറയുമ്പോൾ ഇത്രയ്ക്കങ്ങടു ഞെട്ടുന്നതെന്ന അമ്പരപ്പിലായ്രുന്നൂ ഞാനും...
കാരണമപ്പോളെന്റെ കുഞ്ഞുമനസ്സിൽ വേണ്ടാത്തൊരു ചിന്തയുമുണ്ടായ്രുന്നില്ല...
അതുകൊണ്ടവൾടെ മുഖത്തുണ്ടായ്രുന്ന അതേ അത്ഭുതത്തോടെയാണ് ഞാനും മറുചോദ്യമിട്ടത്;
""...അപ്പോൾ വേദനമാറ്റണ്ടേ..??"""
""...വേദന മാറ്റാനെന്തിനാ ഉടുപ്പു പൊക്കുന്നേ..??"""
""...ഉടുപ്പുപൊക്കിയാലല്ലേ അവടങ്കാണാമ്പറ്റൂ..?? ഉടുപ്പ് പൊക്കീട്ടവടെ ഒന്നൂതിക്കൊടുത്താ മതി... വേദനയപ്പൊമാറിക്കോളും..!!"""_ ഞാനെന്റെമരുന്നും അതിന്റെപ്രയോഗവും നെഞ്ചുവിരിച്ചുനിന്നു പറഞ്ഞതുമവളൊരൊറ്റ ചിരിയായ്രുന്നു...
കൂട്ടത്തിൽ പൊട്ടനെന്നും പറഞ്ഞുകൊണ്ടെന്റെ തലയിലൊരുകൊട്ടും...
എന്നെവീണ്ടും കളിയാക്കിക്കൊണ്ടുതൊട്ട ആ കൈ തട്ടിയെറിഞ്ഞുകൊണ്ട് ഞാനാ മുഖത്തേയ്ക്കു ദേഷ്യത്തോടെനോക്കി...
ഇതിലെന്തായിപ്പെത്ര ചിരിയ്ക്കാനെന്നായ്രുന്നൂ അപ്പോളെന്റെ മനസ്സിൽ...
""...ചിരിയ്ക്കുവൊന്നുമ്മേണ്ട... ഊതിയാ വേദനമാറും..!!"""
""...എന്നാരുപറഞ്ഞു..??"""_ മീനാക്ഷി വാപൊത്തി ചിരിയ്ക്കുന്നതിനിടയിൽ ചോദിച്ചു...
""...അമ്മേം കീത്തുവേച്ചീമ്പറഞ്ഞല്ലോ... പിന്നെന്താ..??"""
""...അതെന്താ അവരേന്നീ പിടിച്ചു കടിച്ചോ..??"""_ ആകാംഷയോടുള്ള അവൾടെ ചോദ്യത്തിന് മുഖംതാഴ്ത്തിനിന്നൊരു മൂളലോടെ ഞാനാ സത്യമേറ്റുപറഞ്ഞതും ,അവൾ വീണ്ടുമാർത്തു ചിരിച്ചുകൊണ്ടു വാതിലിനു നേരെനീങ്ങി...
ഞാനാകെഭയന്നു... വേദന മാറീട്ടില്ല... ഇവളിനി അതുംകൂടെക്കൂട്ടിയച്ഛനോട് പോയി പറയാനാണോ..?? എങ്ങനെയെങ്കിലും അതൊന്നു മാറ്റിക്കൊടുത്താൽ പ്രശ്നം തീരുമല്ലൊന്നുകരുതി ഞാൻ പിന്നാലെയോടി...
ഓടുകമാത്രമല്ല ചെന്നാ ചുരിദാറിന്റെടോപ്പ് പിന്നിൽനിന്നു വലിച്ചങ്ങു പൊക്കുവേംചെയ്തു...
പെട്ടെന്നുള്ള എന്റെയാ പ്രവർത്തിയിൽ ഒന്നുഞെട്ടിയ മീനാക്ഷി,
""...അയ്യോ..!!"""_ ന്നൊരു നിലവിളിയോടെ വെട്ടിത്തിരിയുകയും എന്റെകൈ തട്ടിമാറ്റുകയും ചെയ്തു...
""...എന്തുവാടാ ഈകാണിയ്ക്കുന്നേ..??"""_ മീനാക്ഷി ദേഷ്യത്തോടെ
💬 Comments
View all comments