Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
...എടാ... മരവാഴേ... ഇത്രയുംനാള് കൂടെക്കിടന്നിട്ടും അവൾടെ തനിസ്വഭാവം നിനക്കു മനസ്സിലായിട്ടില്ലെന്നു പറയുമ്പോൾ... കഷ്ടം തന്നെ.!_ അവൾക്കുപുറമേ എന്റെ മനസ്സാക്ഷിപോലുമെന്നെ പുച്ഛിച്ച നിമിഷമായ്രുന്നത്...
എന്നാലപ്പോഴേയ്ക്കും എനിയ്ക്കു കയ്യെത്താത്ത
അകലത്തിലേയ്ക്കവൾ മാറിയതിനാലും പെട്ടന്നൊരു ചെയ്‌സിനുള്ളവസ്ഥയിലല്ലായിരുന്നതിനാലും വേദനകൊണ്ടു കണ്ണുനിറഞ്ഞ ഞാൻ ടീഷർട്ടു വലിച്ചുതാഴ്ത്തി കടികൊണ്ടഭാഗം പരിശോധിച്ചു...
മുലക്കണ്ണിനെ ഓണത്തപ്പനാക്കിവെച്ച് അത്തപൂക്കളമിട്ടപോലെ നാലുവശത്തും അവളുടെപല്ലുകൾ ആഴ്ന്നിരിയ്ക്കുന്നു.!
ഒരാവശ്യവുമില്ലാതെ സ്നേഹം കാണിയ്ക്കാൻ പോയതിനുകിട്ടിയ പ്രതിഫലത്തെയും തൊട്ടുതടവി ഞാൻ ലിവിങ്റൂമിലേയ്‌ക്കു ചെന്നപ്പോൾ എന്നെയുംകാത്തുനിന്ന് മുഷിഞ്ഞഭാവത്തിൽ ആ സാധനം സോഫയുടെ ഹാൻഡ്റെസ്റ്ററിൽ ചാരിനിൽപ്പുണ്ടായ്രുന്നു...
എന്റെതലവെട്ടം കണ്ടതും അവളുടെ കണ്ണുകൾവിടരുന്നതും അതിൽ കുസൃതിപടരുന്നതും ഒരു നിമിഷമറിഞ്ഞെങ്കിലും,
ഞാനതിനു വിലകൊടുക്കാതെ ദേഷ്യഭാവത്തിൽതന്നെ അടുത്തേയ്ക്കു ചെന്നപ്പോൾ മീനാക്ഷിയോടി സോഫയുടെ പിന്നിലേയ്ക്കു മാറിനിന്നു...
ഞാനടുത്തേയ്ക്കു ചെല്ലുന്നതിനൊപ്പം അവളെതിർഭാഗത്തേയ്‌ക്കോടി എന്നെ കളിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ നാവു പുറത്തേയ്ക്കിട്ടു കൊഞ്ഞനംകാട്ടാനും തള്ളവിരൽ മാത്രമുയർത്തിപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് ഗോഷ്ടികൾ കാണിയ്ക്കാനുംമറന്നില്ല...
""...തീർന്നെടീ... നീ തീർന്നു..!!"""_
കടികൊണ്ട ദേഷ്യത്തിൽ അവളുടെ നേരേ ചീറിക്കൊണ്ട് പാഞ്ഞുചെന്നെങ്കിലും കിലുകിലെ ചിരിച്ചുകൊണ്ട് സോഫയുടെ ഓപ്പോസിറ്റു നിന്നവളങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു...
""...മിന്നൂസേ... ഞാമ്മര്യാദയ്ക്കു പറയുവാ... വാ... വന്നു കീഴടിങ്ങിയാ നെനക്കുകൊള്ളാം... ഇല്ലേ സത്യായ്ട്ടും ഞാൻ നെലന്തൊടീയ്ക്കില്ല നിന്നെ..!!"""_ വീണ്ടും ഭീഷണിയുടെസ്വരം
സ്വീകരിച്ചെങ്കിലും അതിനും പുല്ലുവിലതന്ന്, എന്നെനോക്കിയൊരു കൊഞ്ഞനവുംകാട്ടി ബെഡ്റൂമിലേയ്ക്കു പായുവായ്രുന്നവൾ...
സംഗതി ബെഡ്റൂമിൽക്കേറി ഡോറടയ്ക്കാനായ്രുന്നൂ കക്ഷീടെപ്ലാനെങ്കിലും വാതിൽക്കൽവെച്ചുതന്നെ പിന്നാലെയോടിയ ഞാനവളുടെ പാവാടയ്ക്കുമേൽ പിടുത്തമിടുകയായിരുന്നു...
പലപ്രാവശ്യം പുള്ളിക്കാരി കുതറിമാറാനും തൊഴിയ്ക്കാനുമൊക്കെ ശ്രെമിച്ചെങ്കിലും ഞാൻവിട്ടില്ല...
""...എന്താടീ..?? കൊഞ്ഞനംകുത്തടീ... കുത്ത്നീ... കാണട്ടേ... അപ്പൊഴേ ഞാമ്പറഞ്ഞൂ, കളിയ്ക്കല്ലേ കളിയ്ക്കല്ലേന്ന്... അപ്പൊ നെനക്കഹങ്കാരം... എന്നിട്ടിപ്പെന്താ നെനക്കൊന്നും പറയാനില്ലേ..??"""_ വിജയശ്രീലാളിതനായതിന്റെ കിരുകിരുപ്പിൽ ഞാനൊന്നു ഞെളിഞ്ഞതും അവൾ വീണ്ടമെന്നെ ചവിട്ടാനായി കാലുപൊക്കി...
""...മിന്നൂസിനെന്നെ ജെയിയ്ക്കണോ അതോ മാനമ്മേണോ..??"""_
💬 Comments
View all comments