0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
സാധനങ്ങള്..??!! ""...എന്താ കുട്ടൂസേ... നീയാലോചിയ്ക്കുന്നേ..??""" ""...ങ്ഹൂം.! അല്ല, നിനക്കുനാളെ ഹോസ്പിറ്റലീപ്പോണ്ടേ..?? എന്നിട്ടുനീയിവടെ കളിച്ചുനടക്കുവാണോ..?? പോയിക്കിടന്നുറങ്ങെടീ..!!""" ""...ദേ ഒന്നങ്ങടു വെച്ചുതന്നാലുണ്ടല്ലും... ഒറക്കമ്പിടിച്ചയെന്നെ നുള്ളിയെണീപ്പിച്ചിട്ട് ആജ്ഞാപിയ്ക്കുന്നോ..?? ശ്ശെ.! നല്ലൊരുറക്കമ്പോയി..!!"""_ അവൾ പരിഭവപ്പെട്ടങ്ങനെ പറഞ്ഞതും, ""...മിന്നൂസേ... ഉറക്കമ്പോയ സ്ഥിതിയ്ക്ക് നമുക്ക് രണ്ടുറൗണ്ടൂടി ഷൂട്ട്ചെയ്താലോടീ..??"""_ ചോദിച്ചുകൊണ്ട് ഞാനമർത്തിയൊന്നു ചിരിച്ചു... ഉടനെയവളെന്നെ തള്ളിമാറ്റി... ശേഷം; ""...പ്ഫ.! നാറീ... പോടാ അവടുന്ന്..!!"""_ എന്നൊരാട്ടായ്രുന്നു... എന്നിട്ടുനേരെ റൂമിലേയ്ക്കു നടക്കുവേം ചെയ്തു... എന്നാലാ ചുണ്ടുകളിലൊരു കള്ളച്ചിരിയില്ലായ്രുന്നോ..?? ...ങ്ഹൂം.! ഇവടെ നമ്മളങ്ങനൊന്നും ചിന്തിയ്ക്കാൻ പാടില്ല ദാമൂ..!!_ ഞാനെന്റെ മനസ്സിനെ ശാസിച്ചുകൊണ്ട് അവൾടെപിന്നാലെ റൂമിലേയ്ക്കു കയറുമ്പോൾ, മീനാക്ഷി ബെഡ്ഷീറ്റൊക്കെ എടുത്തുവെച്ച് കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു... ""...മിന്നൂസേ... അന്നു നീ പായസംമേടിച്ചു കുടിയ്ക്കാത്തേല് വെഷമമുണ്ടോന്നു ചോദിച്ചില്ലേ..??"""_ ഞാൻ കട്ടിലിനോടു ചേർന്നുനിന്നു... ""...ഞാനങ്ങനെ ചോദിച്ചോ..??""" ""...ആം.! നീ ചോദിച്ചു... നീ മറന്നോയതാ..!!""" ""...ഓ.! ശെരി.! ചോദിച്ചു... അതിന്..??"""_ ബെഡ്ഡൊക്കെയൊരുക്കി, അതിലേയ്ക്കുകേറി ക്രാസിയിൽ ചാരിയിരുന്നുകൊണ്ടവൾ തിരിച്ചുചോദിച്ചതും, ""...അത്... എന്റെയാ വെഷമം മാറണോങ്കിൽ..."""_ പറഞ്ഞു മുഴുവിയ്ക്കാതെ ഞാൻവീണ്ടും കള്ളനോട്ടംനോക്കി... അവൾക്കതു കൃത്യമായി മനസ്സിലാവുകേംചെയ്തു... ""...ഓ.! വേണ്ട.! ആ വെഷമമവിടിരുന്നോട്ടേ... അല്ലേത്തന്നെ എത്രദിവസായെന്നോ നേരേചൊവ്വേയൊന്നുറങ്ങീട്ട്... ഹോസ്പിറ്റലീച്ചെന്നാ ഓരോരുത്തര് കളിയാക്കുവാ..!!""" ""...എന്തിന്..??""" ""...ഞാനവടിരുന്നുറങ്ങുന്നേന്..!!""" ""...അതുശെരിയാ... അല്ലേലും നിനക്കിച്ചിരി ഉറക്കംകൂടുതലാ... അതെങ്ങനാ സമയത്തിനും കാലത്തിനും കിടന്നുറങ്ങൂലല്ലോ..!!"""_ എന്നുപദേശിയ്ക്കാൻ നോക്കി, പണിപാളി... അതിനവളെന്നെ തുറിച്ചൊരുനോട്ടംകൂടി നോക്കിയപ്പോൾ പിന്നെ ഞാനൊന്നും പറയാൻപോയില്ല... ""...കുട്ടൂസേ..??"""_ കുറച്ചുകഴിഞ്ഞിട്ടും ഞാൻ നിന്നിടത്തുനിന്ന് അനങ്ങാതെവന്നപ്പോൾ മീനാക്ഷിയുടെ വിളിയെത്തി... പക്ഷേ മൈൻഡുചെയ്തില്ല... ""...എടാ... പെണങ്ങിയോടാ..??"""_ വീണ്ടും ചോദ്യമെത്തി... അതിന്, ""...ഞാൻ പെണങ്ങിയാലും ഇല്ലേലും നെനക്കെന്താ..?? നെനക്കെപ്പോഴും നിന്റെ കാര്യോല്ലേള്ളൂ..!!"""_ അതുപറയുമ്പോൾ ജന്മനാകിട്ടിയ കള്ളത്തരം മുഖത്തുവരല്ലേന്ന് അറിയാവുന്ന ദൈവംടീംസിനെ മുഴുവൻ വിളിച്ചുഞാൻ പ്രാർത്ഥിച്ചു...

💬 Comments

View all comments