Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
വലിച്ചെടുത്ത്, കിടന്നകിടപ്പിൽ രണ്ടുമൂന്നു ചുറ്റുതിരിഞ്ഞു.....
പ്രസവശേഷം നേഴ്സുമാര് കുഞ്ഞിനെ വെള്ളകോട്ടനിൽ പൊതിഞ്ഞോണ്ടു വരുമ്പോലെ മുഖംമാത്രം പുറത്തു വരത്തക്കവിധത്തിൽ ചുറ്റിപൊതിഞ്ഞ് ഞാൻ മിണ്ടാതെകിടന്നു...
തൊഴികിട്ടി രണ്ടുമലക്കം മറിഞ്ഞ ഡോക്ടറൂട്ടി ചാടിയെഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പണി വരുന്നുണ്ടവറാച്ചാന്ന് മനസ്സുപറഞ്ഞെങ്കിലും ഞാനനങ്ങീല...
""...വിടാട്ടാ... നിന്നെയിപ്പൊത്തന്നെ ചന്ദ്രനിലേയ്ക്ക് വിടാമേ..!!"""_ വെള്ളബ്ലാങ്കെറ്റും വരിഞ്ഞുമുറുക്കി ബഹിരാകാശ സഞ്ചാരികളെപ്പോലെ കിടന്നയെന്നെനോക്കി പറഞ്ഞിട്ടാനാറി ടീഷേർട്ടിന്റെസ്ലീവ് മുകളിലേയ്ക്കുയർത്തുന്നതു കണ്ടതും എന്റെ ചങ്കിടിയ്ക്കാൻതുടങ്ങി...
""...ഇതെന്റെ ബ്ലാങ്കെറ്റാ... താടാ പട്ടീ..!!"""_ ബെഡിലേയ്ക്ക് മുട്ടിലിഴഞ്ഞുകേറിയ പെണ്ണ് ബ്ലാങ്കെറ്റിന്ററ്റത്തു പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു...
സത്യത്തിൽ അതുതിരികെക്കൊടുത്ത് കിട്ടാമ്പോണ ഇടിയുടെയെണ്ണം കുറയ്ക്കണോന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു...
...ബട്ട് ആം ഹെല്പ്ലെസ്സ്.!
കയ്യുംകാലും അതിനുള്ളിലായതു കൊണ്ട് ഒന്നനങ്ങണോങ്കിൽ കൂടി പരസഹായം വേണമെന്നവസ്ഥയാ...
സംഗതിയുടെകിടപ്പ് അവളോടു വിവരിയ്ക്കണമെന്നാഗ്രഹമുണ്ടേലും ഈഗോ സമ്മതിയ്ക്കാത്തോണ്ട് ആർക്കും ശല്യമുണ്ടാക്കാതെ മിണ്ടാതെ കിടക്കുവാന്നേ.!
""...ന്റെ ബ്ലാങ്കെറ്റ് താടാ ശവമേ..!!"""_ വീണ്ടും അതിന്മേൽ പിടിച്ചു വലിച്ചതിനൊപ്പം എന്റെമുതുകിൽ രണ്ടിടി കൂടിതന്നു...
""...ഇല്ലടീ... തരത്തില്ല... നീയിനിയെന്നെ എന്തൊക്കെ ചെയ്താലും ഇതു ഞാന്തരാമ്പോണില്ല..!!"""_ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലെന്ത്, വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു...
""...ആഹാ.! അത്രയ്ക്കായോ... എന്നാ കാട്ടിത്തരാമേ..!!"""_ എന്റെ വെല്ലുവിളികേട്ടതും അവളുവാശിയോടെ പറഞ്ഞ് മുട്ടിലിഴഞ്ഞെന്റെ മുതുകിലേയ്ക്കു കയറി...
പിന്നെ കറ്റതല്ലുമ്പോലെ രണ്ടുകൈയും കൂട്ടിപ്പിടിച്ചിടിയ്ക്കാൻ തുടങ്ങി... ഇടിയൊന്നും ബ്ലാങ്കെറ്റും കടന്നുള്ളിലേയ്ക്ക് വന്നില്ലെങ്കിലും ശരീരമനക്കാൻ കഴിയാതെ വീർപ്പുമുട്ടിയ എന്റെമേത്ത് തടിച്ചീടെ വെയിറ്റുകൂടിയായപ്പോൾ ശ്വാസംമുട്ടാൻ തുടങ്ങി...
എന്റെ മുക്കലും മൂളലുമെല്ലാം അവൾടെ പീഞ്ഞയിടികൊണ്ടിട്ടാണെന്നുള്ള അഹങ്കാരത്തിൽ പുള്ളിക്കാരിയപ്പോഴുമങ്ങ് തകർക്കുവായ്രുന്നു...
""...മി... മി... മിന്നൂ.. സേ..!!"""
""...എന്ത്ടാ പട്ടീ..??"""
""...മേത്ത്ന്ന്... മേത്ത്ന്ന് മാറിയേ... ശ്വാസം... ശ്വാസമ്മുട്ടുന്നു..!!"""_ ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു...
സാധാരണ മുട്ടട്ടേ... ചാവടാ പട്ടീന്നൊക്കെ പറയുന്നതാ...
പക്ഷേ ഇന്നു സംഗതി സീര്യസ്സാന്നു തോന്നിയതു കൊണ്ടാവണം പെട്ടെന്നെഴുന്നേറ്റു
💬 Comments
View all comments