Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
ഷെഡ്ഡിന്റെ നടുക്കായി കയറിയിരിയ്ക്കുമ്പോഴാണ് ക്ലാസ്സുകഴിഞ്ഞു പിള്ളേരെല്ലാം കൂട്ടമായങ്ങോട്ടേയ്ക്കു വന്നത്...
ഞൊടിയിടയിൽ അതിനകത്തുമുഴുവൻ പെൺപിള്ളേരുകൂടി, അതിന്റെ ഒത്തനടുക്ക് ഞാനും...
എനിയ്ക്കാണെങ്കിൽ ഇറങ്ങിപ്പോവാനും വയ്യ, അവിടെയിരിയ്ക്കാനും വയ്യാത്തവസ്ഥ...
അതിനിടയിൽ രണ്ടുമൂന്നുപിള്ളേരെന്നെ നോക്കി തമ്മിൽതമ്മിൽ കുശുകുശുക്കാനും ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ തല്ലാൻപോയിരുന്ന എന്റെമനസ്സിനും ഇളക്കംതട്ടി...
നാണോമ്മാനോം തൊട്ടു തീണ്ടിയിട്ടില്ലാത്തതു കൊണ്ടാവണം ഞാനും പാളിനോക്കാനും അവറ്റകളെയൊക്കെ നോക്കി ചിരിയ്ക്കാനുമൊക്കെ തുടങ്ങി...
""...എന്താ ചേട്ടന്റെ പേര്..??"""_ ആക്കൂട്ടത്തിലൊരുത്തി ഇങ്ങോട്ടുവന്ന് കൊത്തിയതോടുകൂടി എനിയ്ക്കും ത്രില്ലായി...
അങ്ങനവളുമാരെ പരിചയപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഒരുത്തി എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ എന്റെമുന്നിൽ പ്രത്യക്ഷപ്പെട്ടത്...
""...ആഹാ.! മോനപ്പൊ ഒതുക്കത്തിലിരുന്ന് സീമ്പിടിയ്ക്കുവാല്ലേ..?? എന്നാലും ഇത്രേന്നാളായ്ട്ട് നിന്റെ സ്വഭാവത്തിനൊരു മാറ്റോമില്ലല്ലോ മോനെ..??"""_ ആക്കിയചിരിയോടെ അവളതുചോദിച്ചതും ഞാനൊന്നു ചുഴിഞ്ഞുനോക്കി...
ഇളംചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും കടുംപച്ചലെഗ്ഗിൻസും ധരിച്ചിരുന്ന അവൾടെ ഇടതുകൈത്തണ്ടയിൽ വൈറ്റ്കോട്ട് രണ്ടായി ഫോൾഡുചെയ്തിട്ടിരുന്നു... വലതുകൈയിലൊരു സ്റ്റെത്തുമുണ്ട്...
...ഇവളേതടാ..?? ഇനി ആളുമാറിയതാവോ..??_ ഞാനൊന്നു സംശയിച്ചു...
""...ഹലോ.! ഞാൻചോദിച്ചതു മോൻ കേട്ടില്ലാന്നുണ്ടോ..?? അതോയിനി സീൻപിടിച്ചു കഴിഞ്ഞില്ലേ..??"""_ അവളൊന്നുകൂടി ചുണ്ടിന്റെകോണിൽ ചിരിയമർത്തിക്കൊണ്ട് ചോദിച്ചതും കൂടിനിന്ന പുന്നാരമക്കളെല്ലാംകൂടി നിന്നൊറ്റ ചിരിയായ്രുന്നു...
അവൾടെ തൊലിഞ്ഞഡയലോഗും ബേക്ക്ഗ്രൗണ്ടിലുള്ള അവളുമാരുടെ ചിരിയുമെല്ലാംകൂടിയായപ്പോൾ ഞാനിരുന്നുരുകി...
അതിനിടയിൽ ഞാനെത്രയൊക്കെ ആലോചിച്ചിട്ടും അവളേതാണെന്നു മനസ്സിലായില്ല, എവിടെയോ കണ്ടൊരോർമ്മ... അതീക്കൂടുതൽ ങേഹേ.!
...അല്ലേത്തന്നെ ടെൻഷനായാൽ സ്വന്തം തന്തേപ്പോലും മറന്നുപോണ ഞാൻ ആറേഴുവർഷം കഴിഞ്ഞുകാണുന്ന അവളെയെങ്ങനെ ഓർത്തെടുക്കാണ്..??!!
""...എന്താണ്..?? പണ്ടത്തെപ്പോലെ കൊത്തിപ്പെറുക്കലു തന്നാണോ സാറിന്റുദ്ദേശം..??"""_ അവൾ ചൊറിതുടർന്നപ്പോൾ ഞാൻപോലുമറിയാതെ ഇല്ലെന്നൊന്നു തലയാട്ടിയുംപോയി...
അതോടെ അവൾ വീണ്ടുംതുടങ്ങി;
""...എന്നിട്ടിത്രേന്നേരായ്ട്ട് ഏതേലുമൊന്നു സെറ്റായോ മോനേ..??"""_ എന്റെ വാക്കാലുള്ള മറുപടിയൊന്നും കിട്ടാതായ്ട്ടും അവൾക്കെന്നെ വിടാനൊരുദ്ദേശവുമില്ലായ്രുന്നു...
""...അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, നിനക്കാ നാട്ടിലൊന്നും പെണ്ണുങ്ങളെ കിട്ടാഞ്ഞിട്ടാണോ ഇങ്ങോട്ടു വെച്ചുപിടിച്ചേ... മ്മ്മ്..??"""_ അവൾടെയാചോദ്യവും അതിനൊപ്പം റെക്കോഡ് ചെയ്തുവെച്ചതുപോലെ കൂടെനിന്ന
💬 Comments
View all comments