Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
പിന്നിൽ മറച്ചുപിടിച്ചിരുന്ന കൈ മുന്നിലേയ്ക്കെടുക്കാനായി ശ്രെമിയ്ക്കുന്നതിനിടയിൽ അവളെന്നെ തുറിച്ചുനോക്കി ആരാഞ്ഞു...
""...യ്യ്യോ.! ലെറ്ററൊന്നൂല്ല..!!"""
""...പിന്നെന്തോന്നാ..??"""_ അവളെന്റെയിടതുകൈ ശക്തിയായി മുന്നിലേയ്ക്കുവലിച്ചതും, പിന്നെ പിടിച്ചുനിൽക്കാനാവാതെ ഞാൻകണ്ണുകൾ മുറുകെയടച്ചുകൊണ്ട് കൈയവൾക്കുനേരേ നീട്ടി...
കണ്ണുകൾ മുറുകെയടച്ചിരുന്നെങ്കിലും റ്റാറ്റു മീനാക്ഷി കണ്ടെന്നുറപ്പായപ്പോൾ അവളുടെ പ്രതികരണമെന്താവുമെന്നുള്ള ത്വര എന്നിലുണർന്നു...
എന്നാൽ കുറച്ചു നേരമവൾടെ ഭാഗത്തുനിന്നും യാതൊരനക്കവുമില്ലാതെ വന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയ എന്നിലെ റൊമാന്റിക്ഹീറോ വീണ്ടും പൊടിതട്ടിയെഴുന്നേൽക്കുവായ്രുന്നു...
നായികയോടുള്ള പ്രണയംമൂലം സ്വന്തംകൈമുറിച്ചു പേരെഴുതിയ നായകനെ നിറകണ്ണുകളുടെ അകമ്പടിയോടുകൂടി നോക്കിനിൽക്കുന്ന നായികാസങ്കൽപ്പം…
ആ ഒരു സിനിമാറ്റിക് വിഷ്വൽ മനസ്സിൽതെളിഞ്ഞതും വീണ്ടുമെന്റെ ചുണ്ടുകളിലൊരു പുഞ്ചിരിവിടർന്നു...
എന്നാൽ, കൈവീശിയുള്ള അവൾടെയടി തോളിൽ വീഴുന്നതുവരെ മാത്രമേ ആ പുഞ്ചിരിയ്ക്കായുസ്സുണ്ടായുള്ളൂ...
""...എന്താടായിത്..?? എന്തായീ കാട്ടിവെച്ചേക്കുന്നേന്ന്..??"""_ തോളിൽത്തന്നെ ഒരടികൂടി തന്നിട്ടെന്റെ കയ്യിലേയ്ക്കു ചൂണ്ടിയവൾ ചോദിച്ചപ്പോൾ ഞെട്ടിത്തരിച്ചുകൊണ്ട് കണ്ണുകൾ തുറന്നയെനിയ്ക്ക് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത തരത്തിലാണ് സങ്കടംവന്നത്...
അതടികൊണ്ട വേദനമൂലമായിരുന്നില്ല, പകരം അത്രയുംകഷ്ടപ്പെട്ട് കൈയുംകുത്തിപ്പിന്നി ആ വേദനയും സഹിച്ചവിടെവരെ കൊണ്ടുവന്ന് അതുകാണിച്ചപ്പോൾ അടിയുംതന്ന് കൂടെ അപമാനിയ്ക്കുവേം ചെയ്തു എന്നൊക്കെ പറഞ്ഞാൽ...
""...റ്റാറ്റൂ..!!"""_ മീനാക്ഷിയുടെ ചോദ്യത്തിന് ചെറിയശബ്ദത്തിൽ പരിഭ്രമത്തോടെ മറുപടിപറഞ്ഞതും അവളുടെ മുഖത്തൊരു പുച്ഛഭാവംകളിയാടി...
""...അവന്റൊരു റ്റാറ്റു.! മ്മ്മ്.! കൈയിങ്ങോട്ട് നീട്ടിപ്പിടി..!!"""_ അവൾ കലിപ്പിൽത്തന്നെ കൈപിടിച്ചു വലിച്ചടുപ്പിച്ചിട്ട് ചുരിദാറിന്റെ ഷോളുകൊണ്ട് റ്റാറ്റു മായ്ക്കാൻ ശ്രെമിച്ചു...
അപ്പോഴാണ് ഇതുവരെ കൈമുറിച്ചതവള് കണ്ടിട്ടില്ലെന്നും സ്കെച്ചിട്ടെഴുതിയതു മാത്രമേ കണ്ണിൽപെട്ടിട്ടുളെളന്നും എനിയ്ക്കു ബോധ്യപ്പെടുന്നത്...
സ്കെച്ചിട്ടെഴുതിയതിനിത്രേം, അപ്പോൾ കൈ മുറിച്ചതുകൂടി അവളറിഞ്ഞാൽ എന്തായിരിയ്ക്കുമവസ്ഥ..??
ആ അവസ്ഥയെക്കുറിച്ച് ഏകദേശരൂപം മനസ്സിലുള്ളതുകൊണ്ട് മുറിവിൽ ഷോളമരുമ്പോഴുള്ള വേദന ഞാൻ പുറത്തു കാണിയ്ക്കാതെ കടിച്ചുപിടിച്ചുനിന്നു...
""...സിത്തൂ.! ഇത്.... ഇതെന്തോന്നാടാ..?? കൈ.. കൈ നീ മുറിച്ചോ..?? ഈശ്വരാ..!!"""_ അവള് വല്ലാത്തൊരു ഭാവത്തിലെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട്
💬 Comments
View all comments