Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യീന്ന് ചന്തിയ്ക്കടികൊണ്ട ആദ്യത്തെ കാമുകനായി നടുറോഡിൽ നിൽക്കുമ്പോഴും കണ്ണുകൾമുഴുവൻ മീനാക്ഷിയിലായിരുന്നു...
റ്റാറ്റു മായ്ച്ചതിലവളോടു നീരസമുണ്ടായിയെങ്കിലും അത്രയും നേരമവൾടടുത്ത് നിൽക്കാൻ സാധിച്ചത് ഇതിൽപ്പരമില്ലാത്ത സന്തോഷവുമുളവാക്കി...
""...ഇതു നോക്കിയ്ക്കാണ് ചെയ്തുവെച്ചേക്കുന്നെ..?? നിന്റ തലയ്ക്കെന്തേലുങ്കുഴപ്പമുണ്ടോ ചെർക്കാ..?? ങേ..??"""_ അവൾ വീണ്ടും കലിപ്പെടുത്തെന്നെ നോക്കിയതും ഞാനൊന്നുമ്മിണ്ടാതെ മുഖം കുനിച്ചു നിന്നു...
…അല്ലെങ്കിൽതന്നെ വേറെന്തു ചെയ്യാൻ..??!!
""...ദൈവമേ... നല്ല മുറിവുണ്ടെന്നുതോന്നുന്നു... വാ... വീട്ടിപ്പോയി മരുന്നുവെയ്ക്കാം... മ്മ്മ്..!!"""_ മീനാക്ഷി വോട്ടർബോട്ടിലടച്ച് ബാഗിനകത്തുവെച്ച് സിപ്പിടുന്നതിനിടയിൽ പറഞ്ഞു....
പിന്നധികംതാമസിയാതെ റോഡിൽനിന്നെഴുന്നേറ്റ് ബാഗെടുത്തിടതു തോളിലിട്ട് അതേകൈയിൽ മടക്കിയനിലയിൽ വെച്ചിരുന്ന കുടയുമെടുത്തശേഷം വലതുകൈകൊണ്ടെന്റെ കൈപിടിച്ചു വലിച്ചു...
എന്നാൽ ഞാനവൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ ബലംപ്രയോഗിച്ചു നിന്നതും അവളെന്നെ ചോദ്യഭാവേനെ നോക്കി;
""...മ്മ്മ്.! വാ..!!"""
""...വേണ്ട..!!"""
""...എന്റേന്നിനീം തല്ലുവാങ്ങാതെ മര്യാദയ്ക്കു വന്നോട്ടോ നീയ്..!!"""
""...വേണ്ട.! ഞാമ്മീട്ടിപ്പോയി മരുന്നോയ്ക്കാം..!!"""
""...കൊഴപ്പോല... ഞാമ്മെച്ചുതരാടാ..!!"""
""...ങ്ഹൂം.! വേണ്ട..!!"""_ ഞാൻ വാശി പിടിച്ചവൾടെ കൈതട്ടി മാറ്റി...
ഇതുംകൊണ്ടവൾടെ വീട്ടിൽചെന്നാൽ മീനാക്ഷിയുടമ്മയിതു കാണുകയോ ചോദിയ്ക്കുകയോ ചെയ്യുകയാണെങ്കിൽ അവിടെ തീരൂലേയെല്ലാം..??
അതാണെത്ര നിർബന്ധിച്ചിട്ടും സമ്മതിയ്ക്കാതിരുന്നത്...
""...എന്നാ വീട്ടിപ്പോയി മരുന്നുവെയ്‌ക്കോ..??"""_ അവൾ മുഖംകുനിച്ചെന്നെനോക്കി ചോദിച്ചതും ഞാൻ തലകുലുക്കി സമ്മതിച്ചു...
""...ഒറപ്പല്ലേ..?? മരുന്നു വെയ്ക്കോലോ..?? അതോ ഞാൻ വീട്ടിവിളിച്ചു പറയണോ..??"""
""...വേണ്ട.! ഞാമ്പോയി വെച്ചോളാം..!!"""
""...മ്മ്മ്.! എന്നാ പൊയ്ക്കോ... പിന്നൊരുകാര്യം, നാളെ മര്യാദയ്ക്കെന്നെ കൈ കൊണ്ടുവന്നു കാണിച്ചോണം... മരുന്നുവെച്ച് മുറുവുണക്കീതെനിയ്ക്കു കാണണം... കേട്ടല്ലോ..??"""_ മീനാക്ഷി പുരികമുയർത്തിയെന്നെ നോക്കിയതും ഞാനെല്ലാം തലകുലുക്കി സമ്മതിച്ചുകൊണ്ട് വീട്ടിലേയ്‌ക്കോടി...
""...നീ വന്നിട്ടിതെവിടെ പോയതാടാ ചെക്കാ..??"""_ അമ്മയുള്ളതോർക്കാതെ അടുക്കളവഴി വന്നുകേറിയതും പിന്നാലെ അമ്മയുടെ ചോദ്യവുമെത്തി...
അമ്മയപ്പോഴേയ്ക്കും കുളിയൊക്കെകഴിഞ്ഞ് മുടിയിൽ തോർത്തുവെച്ചു കെട്ടി നിന്ന് പച്ചക്കറികൾക്കൊക്കെ വെള്ളമൊഴിയ്ക്കുകയായിരുന്നു...
അടുക്കളവശത്തു കുറച്ചുമാറി
💬 Comments
View all comments