0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K
ശ്രീ വന്നെന്നോടു ചേർന്നിരിയ്ക്കുവായ്രുന്നു; ""...എന്താടാ..?? എന്താകാര്യം..?? കുറേനേരായ്ട്ട് നിന്റെ ഷോ ഞങ്ങളുകാണുന്നു... ഇനി മതിയാക്കീട്ടു കാര്യമെന്താന്നുവെച്ചാ പറ..!!"""_ അവൻകുറച്ചു കലിപ്പിട്ടുതന്നെ പറഞ്ഞതും ഞാൻ മുഖമുയർത്തിയവനെ നോക്കി; ""...അവളുണ്ടല്ലോ... അവള്... അവൾക്കെന്നെ അറിയൂല... ഞാൻ വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പം തലേക്കേറാന്നോക്കിയാ കൊന്നുകളയും ഞാൻ..!!"""_ ഞാൻ സ്വരമൊന്നമർത്തി പറഞ്ഞശേഷം അവന്മാരെ മാറിമാറി കണ്ണെറിഞ്ഞു... എന്നാലപ്പോഴും കാര്യമെന്താന്നു മനസ്സിലാകാതെല്ലാം തമ്മിൽതമ്മിൽ നോക്കിനിൽക്കുവാണ്... ""...എടാ കോപ്പേ... നീ കൊറേ നേരായ്ട്ടൊണ്ടാക്കുന്നു... ആദ്യം ഏതവളാന്നു പറേടാ..!!"""_ ക്ഷമ നശിച്ചപോലെ മഹേഷ് കലിപ്പാക്കിയതും എന്റെകണ്ണുകൾ അവനിലേയ്ക്കു നീണ്ടു; ""...ആ മറ്റവള്... മീനാച്ചി.! അവളെയെന്റെ കയ്യിക്കിട്ടിയാലുണ്ടല്ലും..!!"""_ ഞാൻ വെല്ലുവിളിച്ച് മുഷ്ടി ചുരുട്ടിക്കൊണ്ട് ശ്രീയെ നോക്കി.... ""...പ്ഫ.! നാറീ..!!"""_ എന്റെ വെല്ലുവിളിയവസാനിച്ചതും അവന്റെവായിലെ തുപ്പലുമുഴുവൻ മുഖത്തുവീഴുന്നമാതിരി ഒരാട്ടായിരുന്നുമറുപടി... പിന്നെ ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റുകൊണ്ടവൻ തുടർന്നു; ""...എടാ മൈര് തായോളീ... അവളിട്ടൊണ്ടാക്കിയേനാണോ ഈ കണ്ടവമ്മാരെയൊക്കെ വിളിച്ചോണ്ട് നീ തിരിച്ചിങ്ങ് പോന്നേ..?? നമ്മളവിടെ അവളെക്കാണാനാണോടാ കോപ്പേ പോയേ..?? മറ്റവനെ തല്ലാനല്ലേ..?? എന്നിട്ടവൻ ഏതവളോ എന്തോ പറഞ്ഞേന് ചാടിത്തുള്ളിയിങ്ങ് പോന്നേക്കുന്നു... ഇങ്ങനൊരു പറിയനേം കൊണ്ടുപോയ എന്നെപ്പറഞ്ഞാ മതീലോ..!!"""_ ഒന്നുതുള്ളിയശേഷം നെറ്റിയിൽ കൈതാങ്ങിക്കൊണ്ടവൻ ബൈക്കിലേയ്ക്കു ചാരിനിന്നപ്പോഴാണ് സത്യത്തിൽ ഞാനതേക്കുറിച്ചു ചിന്തിയ്ക്കുന്നതുപോലും... അവളെ രണ്ടു തെറിയുംപറഞ്ഞ് ഇറങ്ങിപ്പോന്നപ്പോൾ മനസ്സുമുഴുവൻ അവളോടുള്ള കലിപ്പായിരുന്നു... തല്ലാനാണ് പോയതെന്ന കേസൊക്കെ നമ്മള് പണ്ടേയ്ക്കുപണ്ടേ വിട്ടായ്രുന്നു.... ""...എന്നാ നമ്മക്കൊന്നൂടി പോയാലോ..??"""_ കൂടി നിന്നവന്മാരെല്ലാം എന്നെയേതാണ്ട് പട്ടിത്തീട്ടത്തിൽ നോക്കുന്ന മട്ടു നോക്കിയപ്പോൾ ഒരിളിയോടെ ഞാൻചോദിച്ചു... ""...ഈനേരത്ത് നിന്റച്ഛൻ കൊണ്ടുവെച്ചേക്കുവല്ലേ അവനെ... എടാ അവനൊക്കെപ്പോഴേ വീടു പിടിച്ചിട്ടുണ്ടാവും..!!"""_ ശ്രീ വീണ്ടുംകലിപ്പിട്ടതും സെന്റർഫ്രെഷ് കഴിയ്ക്കാതെതന്നെ ഞാൻ നാവിനുവിലങ്ങിട്ടു.... ""...ഞാനിന്നലെയേ പറഞ്ഞതാ, ഇവനെക്കൊണ്ടു പോവണ്ടാന്ന്... ഇപ്പയെന്തായി..?? എനിയ്ക്കപ്പഴേ അറിയായ്രുന്നൂ, ഇതിങ്ങനൊക്കെയേ

💬 Comments

View all comments