0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.9K
കാര്യമ്പറേടോ ചങ്ങായീ..!!""" ""...എടാ മീനുവിപ്പോഴാ ഒരുങ്ങിത്തീർന്നതെന്നടാ... തിരിച്ചുവരുമ്പൊ വാവയൊന്നവൾടെ വീട്ടിൽചെന്ന് അവളേംകൂട്ടണേടാ... പ്ലീസ്..!!""" _ പറഞ്ഞുകഴിഞ്ഞതും അവള് ഫോൺകട്ടുചെയ്തു... എനിയ്ക്കെന്തെങ്കിലും മറുപടിപറയാമ്പോലും അവളൊരു സാവകാശംതന്നില്ല... തന്നാലും ഞാൻ മുടക്കേപറയുള്ളൂന്നറിയാം... അന്നേരമെന്റെ വായിൽവന്ന തെറിമുഴുവനും ഞാൻ പുറത്തുചാടാതെ വിഴുങ്ങിക്കളഞ്ഞു... മീനാക്ഷി വരുന്നില്ലെന്നറിഞ്ഞ സന്തോഷത്തിന്മേൽ ആറാടിയമനസ്സിനെ എങ്ങനെ കടിഞ്ഞാണിടണമെന്നൊരു പിടിയുമില്ലാതായി... അവളെ വീട്ടിൽചെന്നു കൂട്ടിയില്ലേൽ കീത്തുപിണങ്ങും... അതിന്റെകൂട്ടത്തിൽ മീനാക്ഷി നടന്നതൊക്കെയവളോട് പറയുകകൂടി ചെയ്താൽ ഞാൻ മനഃപൂർവ്വം ചെന്നവളെ കൂട്ടീലെന്നൊരു തോന്നലുമവൾക്കുവരും... അതുകൊണ്ട് പോയികൂട്ടാതിരിയ്ക്കാൻ പറ്റില്ല... ഇനിയിവളുമാരെ വീട്ടിൽകൊണ്ടാക്കിയശേഷം പോയവളെ കൂട്ടിയാലോ..?? അതാവുമ്പോളെന്നെ രണ്ടു തെറിപറഞ്ഞാലും വേറാരുംകേൾക്കില്ലല്ലോ... പക്ഷേ, ഞാൻ മനഃപൂർവ്വമാണ് മീനാക്ഷിയെ വിളിയ്ക്കാൻ വൈകിച്ചതെന്നാ നാശത്തിനുതോന്നിയാൽ ആ വാശിയ്ക്കെല്ലാമവള് കീത്തൂനോടുപറഞ്ഞാലോ..?? ആ..?? എന്തോവരട്ടേ... അങ്ങനെ ഞാനോരോന്നൊക്കെ ചിന്തിച്ചിരിയ്ക്കുന്നതിനിടയിൽ ഞങ്ങൾ മീനാക്ഷിയുടെ വീട്ടിനുമുന്നിലെത്തി... കുറേ നാളുകൾക്കുശേഷമാണ് അവൾടെ വീട്ടിനുമുന്നിലിങ്ങനെ... അതോർത്തപ്പോൾ പഴയചിന്തകളൊക്കെ മനസ്സിലേയ്ക്കുവന്നു... ചേച്ചിയോടൊപ്പം ആദ്യമായിവന്നതും, പിന്നെ പായസം കൊണ്ടുകൊടുക്കാനായും അതുപോലെ പലപലയാവശ്യങ്ങളും പറഞ്ഞുവന്നതും... ഒളിഞ്ഞുനിന്നേന്തിവലിഞ്ഞു നോക്കിയതുമുൾപ്പെടെ പലതും... ഞാൻ ഗേറ്റിനുമുന്നിൽ വണ്ടി ചവിട്ടിയകത്തേയ്ക്കു നോക്കിക്കൊണ്ട്നീട്ടി ഹോണടിച്ചു... ഉള്ളിൽ പേടികൊണ്ട് തിളച്ചുമറിയുന്നുണ്ടായ്രുന്നെങ്കിലും എന്തുവന്നാലും നേരിടാമെന്നുള്ള മനോബലത്തോടെ സ്റ്റിയറിങ്ങിൽ വിരൽകൊണ്ട് താളംപിടിച്ച് ഞാൻ മുന്നിലേയ്ക്കുതന്നെ കണ്ണുംനട്ടിരുന്നു... ""...എടീ... ദേ അവള് വരുന്നു..!!"""_ പിന്നിലിരുന്നയൊരുത്തി പറഞ്ഞതുകേട്ടതും അത്രയും നേരമുള്ളിലൂതി വീർപ്പിച്ചുവെച്ചിരുന്ന ധൈര്യത്തിന്റെ കുമിളകളോരോന്നായി പൊട്ടിത്തുടങ്ങി... അതോടെയിന്നലെ ബോധമില്ലാണ്ടോരോന്നൊക്കെ ചെയ്തുവെച്ചയാ സമയത്തെ ഞാൻ തലതല്ലിപ്രാകിയും പോയി... ""...വെറുതെയാണോ ഇവളുതാമസിച്ചേ... നോക്കിയ്ക്കാണ് കീർത്തനപോലും ഇതുപോലൊരുങ്ങീട്ടുണ്ടാവില്ല... കഷ്ടം..!!"""_ ഒരുത്തികഷ്ടപ്പെട്ട് തന്റെ കാഴ്ചപ്പാടുവെളിപ്പെടുത്തിയപ്പോൾ അങ്ങനൊരവസരത്തിലും എനിക്കുചിരിവന്നു, നമുക്കുപറ്റിയ ടീമാന്നു തോന്നുന്നു... ""...ഒന്നു പോയേടീ... നിനക്കസൂയയാ... അവളൊരുങ്ങീലേലും സൂപ്പറാ... ഒരുങ്ങിയപ്പോളതു ലേശംകൂടിപ്പോയി..... അതവൾടെ കൊഴപ്പോന്നുവല്ല..!!""" ""...മ്മ്മ്.! കല്യാണച്ചെക്കന് ആളുമാറിപ്പോവാണ്ടിരുന്നാ മതി..!!"""_ രണ്ടു

💬 Comments

View all comments