Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
കണ്ണികളിലേയ്ക്കു പറിച്ചുനട്ടു;
""...എന്താടീ..?? എന്താടീ പുല്ലേ നിന്റുദ്ദേശം..?? വണ്ടീക്കേറിയപ്പൊത്തൊട്ടു നീ തുടങ്ങിയതാണല്ലോ..?? എന്തേലും പറയാനോ ചെയ്യാനോ ഉണ്ടേൽ നേരിട്ടൊണ്ടാക്കണം... അല്ലാണ്ടവൾടെ മറ്റേടത്തെയൊരു..."""_ ഞാൻ കട്ടകലിപ്പിൽതന്നെ പറഞ്ഞശേഷം അവൾടെമുഖം ശക്തിയായി കാറിന്റെഗ്ലാസ്സിന്റെ സൈഡിലേയ്ക്കുതിരിച്ചിട്ട് കവിളിൽനിന്നും കയ്യെടുത്തു...
എന്റെയാ പ്രവർത്തിയിൽ അവളുടെ മുഖമൊന്നു ചെരിഞ്ഞെങ്കിലും പെട്ടെന്നുതന്നെ കണ്ട്രോൾ വീണ്ടെടുത്തുകൊണ്ട്
അവളെന്റെനേരേ തിരിഞ്ഞു...
""...എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ..?? നിനക്കെന്തേലും പറയാനുണ്ടേൽ പറ... അല്ലാതിതുപോലത്തെ ഊമ്പിത്തരംകാണിച്ചെന്നെ പൊട്ടനാക്കാൻ നോക്കിയാലെന്റെ വിധമ്മാറും... ഇന്നലെ കണ്ടേന്റെബാക്കി നീ കാണുകേംചെയ്യും..!!"""_ ഞാൻ ഭീഷണിയുടെസ്വരത്തിൽ പറഞ്ഞുനിർത്തുമ്പോഴും അവൾടുള്ളിലെന്താണെന്ന് അറിയാനുള്ളൊരു വ്യഗ്രതയെന്നിലുണ്ടായ്രുന്നു...
""...ആ.! എനിയ്ക്കു പറയാനുണ്ട്... അതുപക്ഷേ നിന്നോടല്ല, നിന്റെ വീട്ടുകാരോട്... അതുമെല്ലാരുടേം മുന്നിലുവെച്ച്..!!"""_ അത്രയുംനേരമെന്നെ
പരിഹസിച്ചിരുന്ന അവൾടെ മുഖഭാവംമാറിയതും ഞാനുയർത്തിയ ഭീഷണിയ്ക്കുമുകളിൽ അവളുടെ ശബ്ദമുയർന്നതുമെന്നെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്...
""...നീ... നീയെന്തോ പറയോന്ന്..??"""_ അവളുടെ ഭീഷണിയ്ക്കുമുന്നിൽ ശബ്ദംതാഴ്ത്തിക്കൊണ്ട് ഞാൻചോദിച്ചതും അവൾതുടർന്നു;
""...നീ മെനിഞ്ഞാന്ന് കോളേജിന്റെ മുന്നിലുവെച്ചെന്നെ തെറിപറഞ്ഞതും ഇന്നലെ കോളേജിക്കേറിയെന്നെ നാണങ്കെടുത്തിയതുമൊക്കെ... അല്ലാതെന്താ..?? നിന്റച്ഛനോട് ചോദിയ്ക്കണമെനിയ്ക്ക്, ഡോക്ടറായ്ട്ടും മക്കളെ വളർത്തുന്നതിങ്ങനെയാണോന്ന്..?? പിന്നെ കീത്തൂനെ കെട്ടാമ്മരുന്ന ചെക്കന്റെ വീട്ടുകാരോടുമെനിയ്ക്ക് ചിലതു ചോദിയ്ക്കാനുണ്ട്..!!"""_ മുഴുവനായും ഉരുകിയൊലിയ്ക്കാൻ തുടങ്ങിയിരുന്ന എന്റെ മുഖത്തേയ്ക്കുനോക്കിയവൾ ശ്വാസമെടുക്കാനായി വാക്കുകൾമുറിച്ചതും എന്റെ ഗ്യാസേതാണ്ടൊക്കെ കഴിയാറായ്രുന്നു...
""...അവരോട്... അവരോടെന്തോ ചോദിയ്ക്കൂന്ന്..??"""_ ആ ഒരുചോദ്യം, അതുഞാൻ മനഃപൂർവം ചോദിച്ചതായ്രുന്നില്ല... അറിയാതെ വായിൽനിന്നും വീണുപോയതാ...
""...ഒരു പെണ്ണിനെക്കുറിച്ച് ആളുകൾടെമുന്നിൽനിന്നും അപവാദംപറഞ്ഞുപരത്തിയ ഒരുത്തന്റെപെങ്ങളെ നിങ്ങൾക്കു മരുമോളായിവേണോന്ന്..!!"""_ ഒരു കൂസലുമില്ലാതവളതു പറയുമ്പോൾ ദയനീയമായൊരു ഭാവത്തിലേയ്ക്കു ഞാൻ കൂപ്പുകുത്തിയിരുന്നു...
""...അത്... അതു ഞാനെന്തപവാദമാ പറഞ്ഞേ..?? ചേച്ചിയന്നുപറഞ്ഞതിന് ഞാൻ തിരിച്ചുപറഞ്ഞതല്ലേയുള്ളൂ... അതിനെന്തിനാ ഇങ്ങനൊക്കെ..??"""_ കഴിഞ്ഞദിവസം ബോധമില്ലാണ്ടവളെ തെറിവിളിച്ചനാവുകൊണ്ട് ചേച്ചിയെന്നു മറിച്ചുവിളിയ്ക്കാനൊന്നും എനിയ്ക്കാശങ്കയില്ലായ്രുന്നു... കാരണമതായിരുന്നെന്റെ അപ്പോഴത്തെയവസ്ഥ...
""...അതൊക്കെ ശെരിയായ്രിയ്ക്കും... പക്ഷേ, ഞാൻപറഞ്ഞത് അവിടെനിന്നവൾമാരുമാത്രേ
💬 Comments
View all comments