Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
""...പിന്നെ ഹീറോ..."""_ വിയർത്തൊഴുകി കിടുമ്പനടിച്ചിരുന്നയെന്നെ അവൾ കൊഞ്ചിക്കൊണ്ട് മെല്ലെ തോണ്ടിവിളിച്ചു...
ശേഷം,
""...എന്റെ ഫ്രണ്ട്സൊക്കെ പറഞ്ഞേ, നമ്മള് നല്ലമാച്ചാന്ന്... എനിയ്ക്കെന്തുകൊണ്ടും പറ്റിയചെക്കനാണ് ഹീറോയെന്ന്... അവരൊക്കെങ്ങനെ പറഞ്ഞപ്പൊ എനിക്കുന്തോന്നിയതു സത്യായിരിയ്‌ക്കോന്ന്... ഒന്നൂല്ലേലും ഇപ്പൊ പിജിയാവുമ്പോളേതാണ്ട് ആറാറര കൊല്ലം... അത്രേം വർഷംകൊണ്ട് ഞാൻ കോളേജിലുണ്ടാക്കിയെടുത്ത ഇമേജ് വെറും പതിനഞ്ചുമിനിറ്റുകൊണ്ട് പൊളിച്ചു കൈയ്യിത്തന്നവനല്ലേ നീയ്... അപ്പോളാ നിന്നെ മതിയെനിയ്ക്കും..!!"""_ അവൾ കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത നാണത്തോടെ മുഖംകുനിച്ചെന്റെ ഇടതുകൈയിൽ പതിയെവിരലോടിച്ചതും ഞാനവൾടെ കൈതട്ടിത്തെറിപ്പിച്ച് തികട്ടിവന്ന കലിപ്പിൽ അവൾടെ മുഖത്തിനുനേരേ വിരൽചൂണ്ടി...
എന്നാൽ ദേഷ്യത്തിനുംമേലേ എന്റെ നിസഹായതയായ്രുന്നു എന്നെക്കൊണ്ടങ്ങനെ ചെയ്യിച്ചത്...
""...ദേ... ഹീറോ... വെറുതേയെന്നെ പേടിപ്പിയ്ക്കല്ല് കേട്ടോ... പേടിപ്പിച്ചാ ഞാമ്പോയെല്ലാരോടും പറഞ്ഞോടുക്കും..!!"""_ മീനാക്ഷിയൊരു കുറുമ്പിന്റെസ്വരത്തിലവൾടെ ഭീഷണിയുയർത്തിയപ്പോൾ എന്റെകൈ പതിയെതാഴ്ന്നു...
""...ഹീറോ നന്നായ്ട്ടു വിയർത്തിട്ടുണ്ട്... തല്ക്കാലം ഏസിയൊക്കെ കൂട്ടിയിട്ട് ഇവടിരുന്നാവി മാറ്റ്... മീനുവേച്ചിപോയിട്ടേ ന്റെ നാത്തൂനെയൊന്നു കാണട്ടേട്ടോ..!!"""_ പറഞ്ഞുകൊണ്ടവളെന്റെ കവിളിലൊന്നുപിച്ചിയിട്ട് ഡോർതുറന്നു പുറത്തേയ്ക്കിറങ്ങി...
പിന്നെ കുനിഞ്ഞു ഗ്ലാസ്സിലൂടകത്തേയ്ക്കു നോക്കി ചുണ്ടുകൂർപ്പിച്ച് ഉമ്മ വെയ്ക്കുന്നൊരാഗ്യവും കാണിച്ച് ഗേറ്റ്കടന്നുള്ളിലേയ്ക്കു നടന്നു...
പോകുന്നതിനിടയിൽ ഇടയ്ക്കിടെനോക്കി ചിരിയ്ക്കാനുംമറന്നില്ല...
അവള് വീട്ടിനുള്ളിലേയ്ക്കു കയറിപ്പോയശേഷവും ഞാൻ കുറച്ചുനേരംകൂടി വണ്ടിയിൽതന്നെയിരുന്നു...
എന്തൊക്കെയോ നടക്കാൻ പോണുണ്ടെന്നൊരുതോന്നൽ മനസ്സിലുണ്ടെങ്കിലും അതേതുവിധത്തിലാണ് നെഞ്ചത്തുവന്നു വീഴുന്നതെന്നറിയില്ലല്ലോ...
ഞാനങ്ങനെ ഏസിയുംകൂട്ടിയിട്ട് സീറ്റിലേയ്ക്കുചാരി വിയർപ്പടങ്ങാനായിരുന്നു...
കുറച്ചുനേരമങ്ങനെയാ ഇരുപ്പുതുടരുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സിലാരോ വന്നുതട്ടിയത്... ഞാൻ ഗ്ലാസ്സ്താഴ്ത്തിയതും ചെറിയമ്മ കുനിഞ്ഞെന്നെനോക്കി...
""...എന്താടാ ചെക്കാ..?? എല്ലാരുമവിടോരോന്നിനു കെടന്നോടുമ്പോ നീ ഇവടെവന്നൊളിച്ചിരിയ്ക്കുവാണോ..??"""_ അവരുടെ തുറിച്ചുനോക്കിയുള്ള ചോദ്യംകേട്ടപ്പോളെനിയ്ക്കു കലികയറി;
""...ആണെങ്കി നിങ്ങക്കിപ്പെന്തുവേണം തളേള..??"""_ ചൊറിഞ്ഞുകേറിയ അതേസ്വരത്തിൽ ചോദിച്ചതും, അവര് കാറിനുള്ളിലേയ്ക്കു കൈകടത്തിയെന്റെ തോളിലൊന്നുതല്ലി...
""...കല്യാണപ്പെണ്ണിന്റെ ആങ്ങളയാന്നുമ്പറഞ്ഞു നടക്കാനല്ലാതെ നിന്നേക്കെ കൊണ്ടെന്തേലും ഗുണമുണ്ടോടാ..?? ഇവടെത്തന്നെ രണ്ടെണ്ണമുണ്ട്, ഒരാവശ്യത്തിനുനോക്കിയാ രണ്ടെണ്ണത്തിന്റേം പൊടിപോലും കാണത്തില്ല..!!"""_ അവര് പകുതികാര്യമായി
💬 Comments
View all comments