Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
വല്യച്ഛൻ തിരക്കുന്നുണ്ടായ്രുന്നു... പെട്ടെന്നു ചെല്ലാമ്പറഞ്ഞു..!!"""
""...എന്നിട്ടെവിടെ..??"""_ ഞാൻ ചുറ്റുംനോക്കി...
""...ഇവടല്ല... ആ റൂമിലുണ്ട്.! പെട്ടെന്നുചെല്ല്..!!"""_ അവളെന്നെ അച്ഛന്റെയും അമ്മയുടെയും ബെഡ്റൂമിലേയ്ക്കു തള്ളിവിട്ടു...
തന്ത തിരക്കിയസ്ഥിതിയ്ക്ക് എന്തേലും പണിയാന്നുറപ്പാണ്...
അതുകൊണ്ട് ഞാനതുമുറപ്പിച്ചുകൊണ്ടാണ് അവരുടെ റൂമിലേയ്ക്കു കയറിചെന്നത്...
അവിടെയപ്പോൾ അമ്മയും അച്ഛനും കീത്തുവുംകൂടി കൊടികുത്തിയ ചർച്ചയിലായ്രുന്നു...
അല്ല, ഇവറ്റകള് സീര്യസായി സംസാരിയ്ക്കുന്നിടത്ത് എനിയ്ക്കെന്താ കാര്യം..??
""...എന്താ..?? വിളിച്ചെന്ന് ശ്രീക്കുട്ടിപറഞ്ഞു..!!"""_ ഞാൻ മുറിയിലേയ്ക്കു കയറിക്കൊണ്ട് അമ്മയോടുചോദിച്ചു... അതല്ലേലും അമ്മയോടായ്രിയ്ക്കുമല്ലോ ചോദ്യം...
""...ഇവൾടെ കുറച്ചുകൂട്ടുകാരികള് വരുന്നുണ്ടെന്ന്... നീ പോയൊന്നവരെ കൂട്ടിക്കൊണ്ടു വരണം..!!"""_ എന്റെചോദ്യത്തിന് അച്ഛന്റെ ഉത്തരവ്പോലുള്ള മറുപടിവന്നു...
""...മ്മ്മ്.! അല്ല, അവരുടെ നെറ്റിയില് ഇവൾടെ കൂട്ടുകാരികളാണെന്നുള്ള സ്റ്റിക്കറൊട്ടിച്ചിട്ടുണ്ടാവോല്ലോ ല്ലേ..??"""_ എന്റെ മറുചോദ്യംകേട്ടതും പുള്ളിയ്ക്ക് വിറഞ്ഞുകേറി...
എന്നാലെന്റെവർത്താനം കേട്ടിട്ടുള്ള അമ്മയുടെ വാപൊത്തി ചിരിയ്ക്കുമുന്നിൽ അങ്ങേരുടെ വായടഞ്ഞെന്നുമാത്രം...
""...നല്ലൊരു ദിവസായ്ട്ടിന്നെങ്കിലും തറുതല പറയാതെടാ..!!"""_ പുള്ളി അന്നത്തെദിവസത്തെ പ്രത്യേകതയാലോചിച്ചുമാത്രം സംയമനംപാലിച്ചതും,
""...പിന്നെ ഞാനെങ്ങനെയാ ഇവൾടെ കൂട്ടുകാരികളെയൊക്കെ തിരിച്ചറിയുന്നേ..??"""_ ഞാനെന്റെ സംശയമാരാഞ്ഞു...
""...അതിനു നീ കൂടുതല് സാഹസോന്നുങ്കാട്ടണ്ട... അവരുടെകൂട്ടത്തില് മീനുവുമുണ്ടാവും... മീനൂനെ നിനക്കറിയാലോ..??"""_ എന്റെ സംശയത്തിനുള്ളുത്തരം, അത്രയുംനേരം കട്ടിലിലിരുന്ന് ഞങ്ങളെ മാറിമാറിനോക്കി മുടിയുണക്കിക്കൊണ്ടിരുന്ന കീത്തുവാണ്പറഞ്ഞത്...
""...മീനുവോ..??"""_ ചോദിയ്ക്കുമ്പോൾ ചെറിയൊരു ഞെട്ടലുണ്ടാകുന്നത് സ്വാഭാവികമാണല്ലോ...
""...ആടാ... നമ്മടെ മീനാക്ഷി.! അവളിന്നലെ വൈകിട്ട് ഹോസ്റ്റലീന്നുപോന്നു... ഇന്നവളുപോയി എല്ലാത്തിനെയും കൂട്ടിക്കൊണ്ടുവരാന്നാ പറഞ്ഞിരുന്നേ... ദേ... ഇപ്പൊ വിളിച്ചിട്ടുപറയുവാ അവൾടെ വീട്ടുകാരെല്ലാങ്കൂടിയെങ്ങോട്ടോ പോയി, ഇപ്പൊ വണ്ടിയില്ലെന്ന്... അതോണ്ടെന്റെ വാവയൊന്നുപോയി വിളിച്ചിട്ടുവാടാ..!!"""
...ഊമ്പി.! പറ്റിയയാളെയാ വിളിയ്ക്കാൻ പറഞ്ഞുവിടുന്നേ..!!
""...അതിനെന്തിനാ ഞാന്തന്നെ പോണേ..?? വെർതേ നിയ്ക്കുന്നയാരേങ്കിലും പറഞ്ഞുവിട്ടാ പോരേ..??"""_ ഞാനെല്ലാരെയും നോക്കി...
""...ഇവിടെ ഞാന്നോക്കിയ്ട്ട് നീ മാത്രേയുള്ളൂ പണിയൊന്നുമില്ലാതെ നിയ്ക്കുന്നതായ്ട്ട്..!!"""_ തന്തപ്പടി വീണ്ടുമെനിയ്ക്കിട്ടൊന്നു താങ്ങി...
അതിനെന്റെ മമ്മിയും കീത്തുവും കിണിച്ചു
💬 Comments
View all comments