0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.9K
""...അകത്തൂന്നെനിയ്ക്കൊരു പായ എടുത്തോണ്ട് തരാവോ..?? ഞാനതുംവിരിച്ചീ നടുമുറ്റത്തു കെടന്നുതരാം... നിനക്ക് ചെയ്യനുള്ളതൊക്കെ ചെയ്തിട്ടു നീപൊക്കോ..!!"""_ ഞാനെന്റുള്ളിലെ അമർഷവും നിസഹായതയുമെല്ലാംകൂടി ചേർത്തവൾമുന്നിൽ വിളമ്പി... ""...അയ്യേ.! ഹീറോയിത്രേയുള്ളോ..?? കോളേജിലുവന്നിട്ടുള്ള ഡയലോഗ്സൊക്കെ കണ്ടപ്പോൾ ഒരു സൂപ്പർഹീറോയായ്രിയ്ക്കോന്നാ കരുതിയേ... എന്നിട്ടിതിപ്പോ..."""_ അവൾവീണ്ടും ചുണ്ടുകൾ കൂട്ടിപ്പിടിച്ചുകൊണ്ട് ചിരിയമർത്തി... ""...നെനക്കെന്താടീ കോപ്പേ കഴയ്ക്കുന്നുണ്ടോ..??""" ""...ആം.! കുറേശ്ശേ... എന്താ മാറ്റിത്തരുവോ..?? ങ്ങും..??"""_ എന്റെചോദ്യത്തിന് അതിലുംമാസ്സ് മറുപടിവന്നതേ എന്റെവായടഞ്ഞു... ""...നിനക്കു പൂവല്ലേ വേണ്ടേ..?? ഞാമ്മാങ്ങിക്കൊണ്ടു വരാം... പിന്നെന്നെ ശല്യഞ്ചെയ്യാൻ വന്നേക്കരുത്..!!"""_ അവളോടൊരു മുന്നറിയിപ്പുപോലെ പറഞ്ഞശേഷം ഞാൻ കാറിനടുത്തേയ്ക്കു നടന്നു... ഒട്ടും സമയംപാഴാക്കാതെ വണ്ടിയുമെടുത്ത് മാർക്കറ്റിലേയ്ക്കുവിട്ടു... ഒരു പെണ്ണിന്റെമുന്നിൽ തോറ്റുപോകുന്നതിന്റെ എല്ലാ ദേഷ്യവുമെന്നിലുണ്ടായ്രുന്നെങ്കിലും കീത്തുവേച്ചീടെ മുഖമാലോചിച്ചതുകൊണ്ട് മാത്രമാണ് അവൾടായുസ്സ് നീണ്ടത്... ...കീത്തുവിന്റെ ബെസ്റ്റ്ഫ്രണ്ടാണ് മീനാക്ഷി... അതുകൊണ്ടവളൊരിയ്ക്കലും അവൾക്കു ദോഷമായിവരുന്നതൊന്നും ചെയ്യില്ലയെന്നുള്ള ചിന്തയൊന്നും അന്നേരമെനിയ്ക്കില്ലായിരുന്നു... ഞാൻ താമസിയാതെ അവൾക്കുള്ള പൂവുംവാങ്ങി തിരിച്ചെത്തി കാറിൽനിന്നുമിറങ്ങിയതും മീനാക്ഷിയെന്നെയും കാത്ത് സിറ്റ്ഔട്ടിൽ നിൽപ്പുണ്ടായിരുന്നു... അപ്പോഴേയ്ക്കും പുറത്തെ സ്റ്റേജിനുമുന്നിൽ നിരത്തിയിരുന്ന കസേരകളിലായി ആളുകളിരുന്നു തുടങ്ങിയിരുന്നു... വീട്ടിനകത്തുനിന്ന് പുറത്തേയ്ക്കും പുറത്തുനിന്നകത്തേയ്ക്കുമൊക്കെ ആളുകൾ നടക്കുന്നുമുണ്ട്... അതിലേനടന്ന ആളുകളെയൊക്കെ നോക്കി മനസ്സിൽ പിറുപിറുത്ത് ഞാൻ പൂവവൾക്കുനേരേ നീട്ടി... എന്നാലവളെന്റെ കയ്യിൽനിന്നും പൂവുമേടിയ്ക്കാതെ ചുറ്റുമൊന്നോടിച്ചുനോക്കിയിട്ട് തിരിഞ്ഞുനിന്നു... ""...വെച്ചു താ..!!"""_ അവളൊന്നുകൂടി പിന്നിലേയ്ക്കു നിന്നിട്ടെന്നോട് പതിയെപറഞ്ഞു... ഒന്നങ്ങോട്ടു വെച്ചുതരാത്തതിന്റെ കുറവ് കുറേനേരായ്ട്ട് കാണിയ്ക്കുന്നുണ്ട് നീ... ഇതിനൊക്കെ പലിശതീർത്തു ഞാൻ തരുന്നുണ്ടെടീ പുണ്ടച്ചീ.! ഞാൻ മനസ്സിൽപറഞ്ഞുകൊണ്ട് അവൾടെ ഇടുപ്പോളംനീളമുള്ള ഇടതൂർന്നമുടിയിൽ കുത്തിയിരുന്ന ഹെയർപിന്നിലേയ്ക്ക് മുല്ലേപ്പൂവ് ഒരുവിധത്തിലൊക്കെ ഒപ്പിച്ചുവെച്ചു... ""...ഹലോ... ഇതെന്തായിവൾക്കുമാത്രം പൂ... ഞങ്ങൾക്കില്ലേ..?? ഇതൊന്നുമത്രശെരിയല്ലാട്ടോ സിദ്ധുവേ..!!"""_ അപ്പോളതിലേപോയ അവൾടെ രണ്ടുകൂട്ടുകാരികൾ ഞാൻ പൂ ചൂടിക്കൊടുക്കുന്നതു കണ്ട് ഞങ്ങടെയടുത്തേയ്ക്കുവന്നു... ""...ഒരു ശെരിക്കേടുമില്ല... ഇതെനിയ്ക്കുവെയ്ക്കാൻ ഞാമ്മേടിപ്പിച്ച പൂവാ..!!"""_ അവളൊരുകൂസലുമില്ലാതെ

💬 Comments

View all comments