Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
വേറെയും തമാശകള്ണ്ട്... പക്ഷേ അതുനിന്നോടല്ല, നിന്റെ വീട്ടുകാരോടു പറയാനുള്ളതാ... എന്താ പറയട്ടേ..??"""_ അവൾവീണ്ടും ഭീഷണിമുഴക്കിയതും എന്റെവായടഞ്ഞു...
പിന്നെ ഞാനവളുടെ ഭാഗത്തേയ്ക്കു നോക്കാനേ പോയില്ല...
എന്തിനാണ് വെറുതേ പൊട്ടിക്കിടക്കുന്ന സെപ്റ്റിക്ടാങ്കിലേയ്ക്ക് ഒളിഞ്ഞുനോക്കുന്നത്..??!!
അങ്ങനെ ഇലയിൽനിന്നുമോരോ കറികൾതൊട്ടു നാവിൽവെച്ചുകൊണ്ട് ചോറിനായി കാത്തിരിക്കുമ്പോഴാണ്, പെട്ടെന്ന് മീനാക്ഷി കയ്യെത്തിച്ചെന്റെ ഇലയിൽനിന്നും ഉപ്പേരിയെടുത്തത്...
എന്നാൽ, പൂർണ്ണമായും കിഡ്നാപ്പ്ചെയ്യപ്പെടുന്നതിനു മുന്നേ എന്നിലെ സൂപ്പർഹീറോ സടകുടഞ്ഞെഴുന്നേറ്റു, ഒറ്റപ്പിടിയായ്രുന്നൂ കൈയിൽ...
""...വിഡ്രാ.! കയ്യീന്ന് വിട്..!!"""_ കൈയിലെ പിടുത്തംമുറുകിയതും
അവളെന്റെ മുഖത്തേയ്ക്കു നോക്കിയൊന്നു ചീറി...
അതിന്,
""...ആദ്യം സാനംതിരിച്ചുതാ..!!"""_ എന്നായി ഞാൻ...
ഉടനെ,
""...എടീ പെണ്ണേ... നിനക്ക് നിന്റേലിരിയ്ക്കുന്ന കഴിച്ചാപ്പോരേ..?? ഇങ്ങനൊരു കൊതിച്ചി..!!"""_ മീനാക്ഷിയുടെ കുതറലും ചീറ്റലുമൊക്കെ കണ്ടിരുന്ന ദിവ്യചോദിച്ചു...
""...അതേ... ഞാന്നിന്റെ ഇലേന്നൊന്നുമെടുത്തില്ലല്ലോ, ഇവന്റേന്നല്ലേയെടുത്തേ... ഇതെനിയ്ക്കൂടി അവകാശപ്പെട്ടയിലയാ... അല്ലേടാ..??"""_ അവള് ദിവ്യയോടുപറഞ്ഞശേഷം വാലുപോലൊരുചോദ്യം എനിയ്ക്കായി മാറ്റിവെച്ചു...
പെട്ടെന്നുള്ള ചോദ്യത്തിലൊന്നു പതറുന്നതിനൊപ്പം അവൾടെ കൈകൂടിവിട്ടതും, ഇലയിൽ മിച്ചമുണ്ടായ്രുന്ന ഉപ്പേരികൂടി മീനാക്ഷി കൈയ്ക്കലാക്കി...
അതോടെ ടെംപറുതെറ്റിയ ഞാൻ, അവൾടെമീതേക്കൂടി കയ്യെത്തിച്ച് ഇലയിലിരുന്ന പപ്പടത്തിൽ ഒറ്റഞെക്ക്...
പപ്പടം ഹുദാ ഹവാ.!
ഉടനെ, അവളെന്റെ കൈയിൽകടന്നുപിടിച്ച് കൈത്തണ്ടയിൽ ആഞ്ഞൊരുകടി, ഇരുപത്തെട്ടുപല്ലും ആഴ്ന്നിറങ്ങി...
സ്വഭാവം നല്ലതായകൊണ്ടാവാം നാലെണ്ണം കുറഞ്ഞുപോയത്...
കടികിട്ടിയതും പന്തലുംവീടും മൊത്തംകുലുങ്ങുമാറ് ഞാനൊറ്റ വിളിയായ്രുന്നു...
എന്നിട്ട് മുടിയ്ക്കു കുത്തിപ്പിടിച്ചവൾടെ തലമാറ്റുമ്പോൾ,
""...അല്ലേലുമീ പിള്ളേരുരണ്ടും പണ്ടേയിങ്ങന തന്നാ...
തമ്മിത്തമ്മിൽ കണ്ടാലടികൂടും..!!"""_ ഞങ്ങടെ എതിർവശത്തിരുന്ന അമ്മപറഞ്ഞു...
സത്യത്തിലപ്പോഴാണ് ഞങ്ങടെയാ 'കുസൃതികൾ' മുഴുവൻ നാട്ടുകാര് കാണുവായ്രുന്നെന്ന ബോധംവരുന്നത്...
അപ്പോൾ ഞങ്ങടെ തല്ലുകൂടൽകണ്ടിട്ട് ചെറിയൊരു പ്രിക്വാഷനിട്ടതാണെന്റെ മമ്മി...
ഞാനവിടെ ചമ്മിനാറി ആരേം ഫേയ്സ്ചെയ്യാൻകഴിയാതെ മുഖംകുനിച്ചിരിയ്ക്കുമ്പോഴും ഇതൊന്നുമൊരു വിഷയമല്ലെന്നമട്ടിൽ അപ്പുറത്തുനിന്നും ചിപ്സ്മുറിയുന്ന ശബ്ദം കേൾക്കാമായ്രുന്നു...
...ഈ നാറിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നൂന്നാണ്..??!!
""...ഡാ...
💬 Comments
View all comments