0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3K
കല്ലങ്ങെറങ്ങട്ടേ..!!"""_ ഞാനവന്റെനേരേ വാപൊളിച്ചു കാണിച്ചുകൊണ്ട് രോഷത്തോടെപറഞ്ഞതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി... ""...അവനങ്ങനൊക്കെ പറയും... മോനൊഴിച്ചോ..!!"""_ അവളെന്റെയില അഡ്ജസ്റ്റ് ചെയ്തുകൊണ്ട് ആ ചെക്കനോടുപറഞ്ഞു... ""...എനിയ്ക്കു വേണ്ടെന്നുപറഞ്ഞു, ഇനിയുമിതിലൊഴിയ്ക്കുവാണേൽ ഒഴിപ്പിയ്ക്കുന്നവര് കുടിയ്ക്കും...!!"""_ ഞാനൊരു പുച്ഛഭാവത്തിൽ പറഞ്ഞെഴുന്നേൽക്കാനൊരുങ്ങിയതും, അവളിടതുകൈ ചെരിച്ചുപിടിച്ചെന്റെ മുണ്ടിന്മേൽ പിടുത്തമിട്ടു; ""...മര്യാദയ്ക്കു ഞാമ്പറയുന്നേംകേട്ടിരുന്ന് പായസംകുടിച്ചോ... ഇല്ലേ, ഞാനീ മുണ്ടിങ്ങ് പറിച്ചെടുക്കും..!!"""_ അവളെന്നോടു ചേർന്നിരുന്ന് ചെവിയിലാണത് പറഞ്ഞതെങ്കിലും മറ്റാരെങ്കിലും കേട്ടിട്ടുണ്ടാവോന്നഭീതിയിൽ ഞാനൊന്നു ചുറ്റുംനോക്കി... ആരും ശ്രെദ്ധിയ്ക്കുന്നില്ലെന്ന് മനസ്സിലായതും ഞാൻ മെല്ലെയവൾടെ മുണ്ടിന്മേലുള്ളപിടി വിടീപ്പിയ്ക്കാൻ ശ്രെമിച്ചു... അതോടവൾടെ കൈമുറുകുകയും മടിക്കുത്തിനു ചെറിയ സ്ഥാനചലനം സംഭവിയ്ക്കുന്നതും ഞാനറിഞ്ഞു... ""...ദേ... വെറുതെയെന്നെ ദേഷ്യം പിടിപ്പിയ്ക്കല്ലും... ഞാൻ സത്യായ്ട്ടും മുണ്ടുപറിച്ചെടുക്കും... പിന്നെ ആളുകൾടെമുന്നില് മാനംപോയെന്നും പറഞ്ഞ് എന്റെപിന്നാലെ വന്നേക്കരുത്... പറ, മാനംവേണോ പായസംവേണോ..??"""_ അവൾ ശബ്ദംതാഴ്ത്തി എനിയ്ക്കുള്ള അന്ത്യശാസനവും തന്നിട്ട് പായസവുമായിനിന്ന ചെക്കനോട് ഒഴിച്ചോളാനാംഗ്യം കാട്ടി... എന്തായാലും മാനംപോകുന്നതിനും നല്ലതാണല്ലോ പായസം കുടിയ്ക്കുന്നത് എന്ന ചിന്തയുദിച്ചതും, അല്ലെങ്കിൽ ലേശം പായസമൊഴിയ്ക്ക് പഴവും കൂട്ടിക്കഴിയ്ക്കാമെന്ന മട്ടിൽ ഞാനുമിരുന്നു... എന്തോ ചെറിയ പയ്യനായതുകൊണ്ട് അവനെന്റമ്മയ്ക്കു വിളിച്ചില്ല... ""...ഇലയിലൊഴിയ്ക്കണ്ട... ഗ്ലാസ്സിത്തന്നാമതി..!!"""_ അവനിലയിലേയ്ക്കൊഴിയ്ക്കാൻ തുടങ്ങിയതും ഞാൻ കൈകൊണ്ടില മറച്ചശേഷം ഗ്ലാസ്സെടുത്തുവെച്ചു... അതാവുമ്പോൾ ഗ്ലാസ്സുമായെഴുന്നേറ്റു പോകാലോ... ""...ഏയ്‌.! ഗ്ലാസ്സിലൊന്നുമ്മേണ്ട... നീയേ... നീയിലയിൽ കുടിച്ചാമതി..!!"""_ അവൾ മുണ്ടിൽനിന്നും കൈവിടുവിച്ച് ഗ്ലാസ്സുമാറ്റിയതും എഴുന്നേറ്റോടിയാലോന്നു ചിന്തിച്ചതാ... പക്ഷേ അവളെ വിശ്വസിക്കാമ്പറ്റില്ല, ചിലപ്പോൾ പിന്നാലെവന്ന് മുണ്ടുവലിച്ചുപറിയ്ക്കും... എനിയ്ക്കവളുടെ സ്വഭാവത്തെകുറിച്ച് ഏകദേശരൂപമുള്ളതുകൊണ്ട് ഞാനനങ്ങാതെ ഇലയിലേയ്ക്കു പായസം വിളമ്പുന്നതും നോക്കിയിരുന്നു... ""...എന്നാലെനിയ്ക്കൂടി ഒഴിച്ചോടാമോനേ..!!"""_ മീനാക്ഷി ബാക്കിവന്ന ചോറ് ഒരുവശത്തേയ്ക്കൊതുക്കിയ ശേഷം കൈവിരലീമ്പിക്കൊണ്ട് പറഞ്ഞു... ഞാനറപ്പോടെ അവളുടെ ചെയ്തിയെ നോക്കിക്കൊണ്ട് മുഖംവെട്ടിച്ചു... മൈ ബോസ്സ് ഫിലിമിൽ ദിലീപേട്ടൻ മമ്തയെ വെറുപ്പിയ്ക്കാനായി കാട്ടിക്കൂട്ടുമ്പോലെ അവള് വിരലീമ്പികൊണ്ട്

💬 Comments

View all comments