0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.9K
ഉറപ്പായും പണിയവള് തരും... പറഞ്ഞതിനു തിരിച്ചു മറുപടി കൊടുത്തതാണെങ്കിൽപോലും അങ്ങനെയൊക്കെ പറഞ്ഞാലാരും റിയാക്ട് ചെയ്യാതിരിയ്ക്കില്ല... അപ്പോൾ മീനാക്ഷി കൂടിയാവുമ്പോൾ..?? എന്നാലും കറക്റ്റ് സമയത്തുതന്നവളോടു പോയുടക്കാൻ തോന്നിയല്ലോന്നാണ്.... എനിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..?? അവളിനി എന്നെ കണ്ടുടനേ വന്നുതല്ലുവോ..?? അതോ ഞാമ്പറഞ്ഞ തെറിയൊക്കെ തിരിച്ചുപറയോ..?? ...ഈശ്വരാ.! അങ്ങനെ പറയുവാണേൽ അവൾടെ കൂട്ടുകാരികളൊക്കെ കൂടെക്കാണില്ലേ, അവരൊക്കെ കേൾക്കില്ലേ..?? വീണ്ടുംവീണ്ടും പെണ്ണുങ്ങടെമുന്നിൽ നാണങ്കെടാനാണല്ലോ വിധി... അന്നേരമെങ്ങാനും എന്റെ തലവരയെഴുതിയവനെ കയ്യിൽകിട്ടണമായ്രുന്നൂ, പേനേം പിടിച്ചുപറിച്ച് ദൂരെയെറിഞ്ഞ് കൈയും ഞാൻ ചവിട്ടിയൊടിച്ചേനെ... മീനാക്ഷിവരുമ്പഴേ ഓടിച്ചെന്നു കാലിൽവീണു കരഞ്ഞുനോക്കിയാലോ..??_ ചിന്തവീണ്ടും മീനാക്ഷിയിലേയ്ക്കു തിരിഞ്ഞു... ...വേണ്ട.! ഇന്നലത്രേം വല്യ ഡയലോഗൊക്കെയടിച്ചിട്ട് ഇന്നു ചെന്നുകാലേ വീണാലവള് ചിലപ്പോൾ മോന്തേലോട്ടു തുപ്പിത്തരും.! പിന്നെന്തോചെയ്യും..?? കാണുന്നപാടേ രണ്ടുതെറിയങ്ങു വിളിച്ചാലോ..?? ഒരു രസത്തിന്.! ...ങ്ഹൂം.! ഒരിയ്ക്ക രസിച്ചേന്റെപാടാ ഇപ്പൊ ശ്വാസമ്മിടാൻ പറ്റാത്തവസ്ഥയിലെത്തിച്ചത്... ഇനിയുമിങ്ങനൊക്കെ ചിന്തിയ്ക്കാൻ നിനക്കെങ്ങനെ സാധിയ്ക്കുന്നു സിദ്ധാർഥ്..??_ അമ്മാതിരിയൊരവസ്ഥയിലും അങ്ങനെയൊക്കെ ചിന്തിച്ചയെന്നോട് ഞാൻ സ്വയംചോദിച്ചുകൊണ്ട് വണ്ടി പോക്കറ്റ്റോഡിൽനിന്നും ജംഗ്ഷനിലേയ്ക്കുള്ള റോഡിലേയ്ക്കിറക്കി... ലക്ഷ്യമടുക്കുന്തോറും എന്റെ നെഞ്ചുപിടയാൻ തുടങ്ങിയിരുന്നു... ഇനിയവള് കീത്തുവിനോടുപോയെല്ലാം പറഞ്ഞുകൊടുക്കോ..?? അതാലോചിച്ചപ്പോൾ തന്നെ നെഞ്ചിലൊരു വെള്ളിടിവെട്ടി... അങ്ങനെയൊരു സാധ്യത അപ്പോഴാണ്തോന്നിച്ചത്... അതോടെയുള്ളൊന്നു കാളി... അങ്ങനൊക്കെ മീനുനെ ഞാൻ പറഞ്ഞെന്നറിഞ്ഞാൽ കീത്തു ഉറപ്പായുമെന്നെ കൊല്ലും... ചിലപ്പോൾ എല്ലാരുടേംമുന്നിലിട്ടു തല്ലീന്നുംവരും... എന്റെയറിവിൽ കീത്തൂന് എന്നോടും മീനാക്ഷിയോടുള്ളതുപോലെയൊരു അറ്റാച്ച്മെന്റ് വേറെയാരോടുമില്ല... അപ്പോളങ്ങനുള്ള ഞാൻ അവളോടങ്ങനൊക്കെ പറഞ്ഞെന്ന് കീത്തുവേച്ചിയറിഞ്ഞാൽ..?? ഈശ്വരാ... ഈ ബുദ്ധി നീയെനിയ്ക്കിന്നലെ തന്നില്ലല്ലോ... അല്ലെങ്കിൽ എൻഗേജ്മെന്റിന് മീനാക്ഷി വരുമെന്നുള്ളയൊരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാനുണർന്നേനെ... ഇതിപ്പൊളെല്ലാരുങ്കൂടിയെന്നെ ചതിച്ചതാ... ആം.! ഇനിയിപ്പോളതേപ്പറ്റി ചിന്തിച്ചിട്ടുകാര്യമില്ല, കഴിഞ്ഞതുകഴിഞ്ഞു... ഇനിയവള് കീത്തൂനോടുപോയി പറയാണ്ടിരിയ്ക്കാനുള്ള ഐഡിയയാണ് വേണ്ടത്... അതിനിപ്പോളെന്താ ഒരുവഴി..?? ശ്രീയോടു വിളിച്ചുചോദിച്ചാലോ..??

💬 Comments

View all comments