0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.3K
കരങ്ങളാൽ എന്റെ രണ്ടുകവിളിലുമായി ഞെക്കി ചുണ്ടുകൾ വിടർത്തിക്കൊണ്ട് മുരണ്ടപ്പോൾ ഞാൻ കിടന്നുപിടഞ്ഞു... “”...സത്യമ്പറയാൻ പറയുന്നതും നിങ്ങളുതന്നെ പറഞ്ഞാലൊട്ട് വിശ്വസിയ്ക്കാത്തതും നിങ്ങളുതന്നെ... ഇതെന്തു കഷ്ടാന്ന് നോക്കണേ... എന്റെസാറേ... ദേ ആ നിയ്ക്കുന്ന ലവളില്ലേ... അവളാണെന്നെ വിളിച്ചുകേറ്റിയത്... അതാണ്‌ മീനാക്ഷി..!!””” കണ്ണുകൾ അവൾടെനേരേ നീട്ടി മുഖംചൂണ്ടി പേരുപറഞ്ഞതും എല്ലാപേരുടെയും നോട്ടമവളിലേയ്ക്കായി... അവളാണെങ്കിൽ ഞെട്ടിത്തരിച്ചു കൊണ്ടെന്നെ നോക്കി, ഇതൊക്കെ എപ്പോളെന്ന മട്ടിൽ... “”...സത്യമാണോ കുട്ടീ, ഇവനീ പറയുന്നതൊക്കെ..??”””_ എസ്ഐ അവൾടെനേരേ തിരിഞ്ഞു... “”...ഏയ്‌.! എനിയ്‌ക്കൊന്നുമറിയത്തില്ല സാറേ... ചുമ്മാ പറയുവാ... ഞാനെങ്ങുമറിയത്തില്ല ഇവനെ..!!”””_ എസ്ഐയ്ക്കുള്ള മറുപടികൊടുത്തശേഷം അവളെന്റെനേരേ തിരിഞ്ഞു... “”...ഞാനെപ്പഴാടാ നാറീ നിന്നെവിളിച്ചേ..?? വേണ്ടാതീനമ്പറഞ്ഞാ ചെള്ളയടിച്ചു പൊളിയ്ക്കും ഞാൻ..!!””” “”...ആഹാ... അത്രയ്ക്ക് ധൈര്യോണ്ടെങ്കി നീയൊന്നു തല്ലിനോക്കടീ... എന്റെ പൊന്നുസാറേ... ഇവള് നുണച്ചിയാ... എന്നെ വിളിച്ചുകേറ്റി കാര്യങ്കഴിഞ്ഞപ്പോ ഇറക്കി വിടാന്നോക്കിയതാ….. അപ്പോളാ എന്നെ പിടിച്ചേ... ഉടനെ അവള് കാലു മാറിക്കളഞ്ഞു... ഇപ്പൊപ്പറയുന്ന കേട്ടില്ലേ എന്നെ അറിയത്തില്ലാന്ന്... നൊണയാ സാറേ.. പച്ചനൊണ... സത്യത്തിൽ ഞങ്ങള് തമ്മില് പ്രേമവാ..!!”””_ ഒറ്റശ്വാസത്തിൽ വായിൽവന്നതൊക്കെ ഞാനങ്ങനെ എസ്ഐയോടു വിളിച്ചുപറഞ്ഞതും പുള്ളി വീണ്ടും അവൾടെനേരേ തിരിഞ്ഞു... “”...എന്താ കുട്ടീ... ഇതിലൊക്കെ വല്ല സത്യവുമുണ്ടോ..??””” “”...ഒന്നും എനിയ്ക്കറിയില്ല സാർ... സാറിവളുമാരോട് ചോദിച്ചേ... ഇവരും എന്റൊപ്പം റൂമിലുണ്ടായിരുന്നു... ഞാനിവനെ വിളിച്ചുകേറ്റിയെങ്കിൽ ഇവരുകാണുമല്ലോ..??””” അവളുടെ വാദംകേട്ട് എസ്ഐ തലകുലുക്കിക്കൊണ്ട് കൂടെനിന്നവൾമാരെ നോക്കുമ്പോൾ ഞാനിടയ്ക്കുകേറി... “”...എന്റെ സാറേ... അവള്മാര് പറയുന്ന വിശ്വസിയ്ക്കല്ലേ... എല്ലാം കള്ളക്കൂട്ടങ്ങളാ... ഇവള്മാരെല്ലാങ്കൂടി പ്ലാൻചെയ്തുള്ള പരിപാടിയാ ഇതൊക്കെ... ഞാനങ്ങ് പെട്ടുപോയതാ..!!””” ””...മിണ്ടരുത് നീ... അടങ്ങിനിന്നോണം... അവരെന്താ നടന്നതെന്നുപറയട്ടേ... എന്നിട്ടാലോചിയ്ക്കാം നിന്നെയെന്തു ചെയ്യണോന്ന്..!!””” എസ്ഐ എന്നോടു തട്ടിക്കേറിയിട്ട് അവളുമാരോടെന്തൊക്കെയോ പോയി ചോദിയ്ക്കുമ്പോൾ സഹായത്തിനൊരു കൈത്താങ്ങുമന്വേഷിച്ച് ഞാൻ

💬 Comments

View all comments