0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.4K
ഇരുൾവീഴ്ച എസ്ഐയുടെ മുഖത്തേയ്ക്കും പ്രതിഫലിച്ചപ്പോൾ ഒന്നുംചെയ്യാനാകാതെ വിറങ്ങലിച്ചുനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ... അയാളെന്നെ ക്രുദ്ധമായി നോക്കിക്കൊണ്ടു തിരിഞ്ഞപ്പോഴേ ഇടിയുറപ്പായ എനിയ്ക്കുമുന്നിൽ ആ ഒറ്റവഴിയേ പിന്നെയുണ്ടായ്രുന്നുള്ളൂ, ആവനാഴിയിൽശേഷിച്ച അവസാനായുധം... ഒറ്റ നിലവിളിയായിരുന്നു; “”...മീനൂ... ഇനീം വെറുതെ തമാശ കളിയ്ക്കല്ലേ... ഇവരെന്നെയിപ്പം കൊണ്ടോവും... എന്നെക്കൊണ്ടോയി ഇനീമിടിയ്ക്കും... അതുകൊണ്ട്... അതുകൊണ്ട് പറ... പറ ഞാന്നിന്നെക്കാണാനാ വന്നേന്നുപറ... പ്ലീസ്... ഒന്നുപറേടീ..!!””” ഞാൻ പരിസരംനോക്കാതെ അലറിക്കരഞ്ഞപ്പോൾ, അതു തികച്ചുമെന്റെ യഥാർത്ഥ കരച്ചിലായിരുന്നെങ്കിൽപോലും അവളലിഞ്ഞില്ല... എങ്കിലും മുഖത്തെവിടെയൊക്കെയോ ചെറിയൊരങ്കലാപ്പ് പടർന്നു... എന്നാലതിന്റെ പ്രതിഫലനം വാക്കുകളിലൂടെ പുറന്തള്ളപ്പെടുന്നതിനു മുന്നേ എസ്ഐയെന്നെ കോളറിൽ പിടിച്ച് ജീപ്പിനുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു... കൂട്ടത്തിൽ, “”...ഇനി പറയാനുള്ളത് സ്റ്റേഷനിൽ ചെന്നിട്ട് ഞാമ്പറയാടാ..!!”””_ എന്നൊരലർച്ചയും... ശക്തിയോടുള്ള വലിച്ചെറിയിൽ ജീപ്പിനുള്ളിലേക്ക് തെറിച്ചുവീണപ്പോൾ എന്റെമുഖമതിന്റെ സീറ്റിലാണ് പോയടിച്ചത്... ചുണ്ടും പൊട്ടി, ചോരപടർന്ന മുഖവുമായി ഞാൻ ഒന്നുകൂടി അലറിക്കരഞ്ഞു... എല്ലാം പിടിവിട്ട ഭാവമായിരുന്നതിനാൽ ആ കരച്ചിലിന്റെ ആഴവുമത്രമേൽ ശക്തമായിരുന്നു... “”...മീനൂട്ടീ... ഇനി... ഇനിമേലിൽ ഞാന്നിന്റെ കൺവെട്ടത്തുപോലും വരത്തില്ലെടീ... ഈ... ഈയൊരൊറ്റ പ്രാവശ്യം ഒന്നുരക്ഷിയ്ക്കടീ... ഇവര്…. ഇവരെന്നെക്കൊണ്ടായാ ന്നെ കൊല്ലോടീ... പ്ലീസെടീ... ഇനിയുമിങ്ങനെ നിയ്ക്കാതെ എന്തേലുമൊന്നു പറ... എന്നെവേണ്ട... കീത്തുവേച്ചീനേങ്കിലുമോർത്തൊന്നു പറേടീ വിടാൻ... നീ പറഞ്ഞാ ഇവര് കേൾക്കൂടീ... പ്ലീസ്..!!”””_ സ്വയംമറന്ന് നെഞ്ചുപൊള്ളിയുള്ള എന്റെ കരച്ചിലുകേട്ടതും വീണ്ടുമെന്നെ തല്ലാനായി കൈയുയർത്തിയ എസ്ഐയുടെ ആക്രോശത്തിനും മുകളിൽ അവളുടെ മറുപടിവരുന്നത് മരുഭൂമിയിൽ പെയ്ത മഴയായി ഞാൻകേട്ടു... “”...സാർ... പ്ലീസ് സാർ... ഇനി... ഇനിയവനെ തല്ലല്ലേ... ഞാൻ... ഞാൻവിളിച്ചിട്ടാ അവൻവന്നേ... എന്നെ കാണാമ്മേണ്ടി... ഞങ്ങളു തമ്മിലിഷ്ടത്തിലാ... ഞാനപ്പോ പേടിച്ചിട്ടാ അറിയൂലാന്ന് പറഞ്ഞേ... ഇനി.. ഇനിയവനെ ഒന്നുഞ്ചെയ്യല്ലേ..!!””” എന്നെയിട്ടു തല്ലുന്നതും ജീപ്പിലേയ്ക്കു പിടിച്ചെറിയുന്നതും മുഖത്തെചോരയും കൂട്ടത്തിലെന്റെ കരച്ചിലുമൊക്കെ കൂടിയായപ്പോൾ ആകെപേടിച്ചുപോയ

💬 Comments

View all comments