Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
പൊട്ടൻ കളിയ്ക്കുകകൂടി ചെയ്തപ്പോൾ അയാളുടെ ദേഷ്യംകൂടി...
""...നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??"""_ അയാൾ വീണ്ടുംചീറിയതും എനിയ്ക്കെന്തോ പറയണമെന്നറിയാതായി...
വീണ്ടും നിഷേധാത്മകമായി തലയാട്ടാനൊരുങ്ങിയപ്പോൾ കരണമടച്ച് പുള്ളീടെ വകകൂടിയൊന്നുകിട്ടി...
""...കള്ളമ്പറഞ്ഞാ കൊന്നുകളയും നായേ..!!"""_ അച്ഛൻ വീണ്ടുംമുരണ്ടതും എനിയ്ക്കെന്തോ ചെയ്യണമെന്നറിയാതായി...
പിടിവള്ളികളൊന്നുമില്ലാതെ തിരമാലയിൽപെട്ട അവസ്ഥ...
പുള്ളി വീണ്ടുമെന്തോ പറയാനാഞ്ഞുകൊണ്ടെന്റെ നേരേവന്നപ്പോൾ അത്രയുംനേരം നോക്കുകുത്തിയായിനിന്ന അമ്മ ഞങ്ങളുടെ ഇടയിലേയ്ക്കുവീണു...
""...ഒന്നാതേ അവൻ വയ്യാണ്ടുനിയ്ക്കുവാ... ഇനി നിങ്ങളെല്ലാരുങ്കൂടി അവനെ തല്ലിക്കൊല്ലോ..??"""_ അമ്മ എന്റെപക്ഷം പിടിയ്ക്കാനെന്നോണം വന്നെങ്കിലും വിലപോയില്ല...
അമ്മയുടെ വാക്കുകൾക്ക് തന്തപ്പടി വില കൊടുത്തില്ലയെന്നു പറയുന്നതാവും കൂടുതൽശെരി...
""...പറേടാ... നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..?? സത്യമ്പറഞ്ഞോണം..!!"""_ അത്രയുംനേരം കല്ലുപോലെനിന്നെങ്കിലും തന്തസെർ ടെററായെന്നുകണ്ടപ്പോൾ നോം നിന്നു തവിയാൻതുടങ്ങി...
എന്തു പറയണമെന്നറിയാതെ കുഴങ്ങിക്കൊണ്ട് എല്ലാരേം മാറിമാറി നോക്കുമ്പോൾ വായിൽനിന്നും വീഴാമ്പോണ പൊന്നിൻകട്ടയെ ചാടിപ്പിടിയ്ക്കാനായി കണ്ണുംകാതും കൂർപ്പിച്ച് എല്ലാംകൂടിയെന്നെ നോക്കിനിന്നു...
""...നിന്നോട് ചോദിച്ചകേട്ടില്ലേ... നീ പോയിരുന്നോന്ന്..??"""
""...അച്ഛാ... അതു പിന്നെ..."""
""...എനിയ്ക്കു വേറൊന്നുങ്കേൾക്കണ്ട... നീ പോയോന്ന് പറേടാ..!!"""
""...മ്മ്മ്.! പോ... പോയി..!!"""_ അച്ഛന്റെ വാക്കുകളുടെ ശൗര്യംകൂടിയപ്പോൾ ഞാനങ്ങ് സമ്മതിച്ചുപോയി...
""...നിന്നെയവിടെല്ലാരും കണ്ടോ..??"""
""...അത്... അതുപിന്നെ...""""
""...ഞാമ്പറഞ്ഞു നിന്നോട്, നിന്നെ കണ്ടോ ഇല്ലയോ..?? അതുമാത്രമ്പറഞ്ഞാ മതി..!!"""
""...കണ്ടു..!!"""_ അങ്ങോരുടെ ആജ്ഞയ്ക്കുമുന്നിൽ സമ്മതിയ്ക്കാതെ മറ്റൊരുപോംവഴി ഞാൻകണ്ടില്ല...
""...അപ്പൊയിതൊക്കെ അവടന്നുകിട്ടിയ തല്ലിന്റെപാടാണോ..??"""_ അതിനുള്ള മറുപടി വാക്കുകൾകൊണ്ടു പറയാതെ തലകുലുക്കിയതും എന്റീശ്വരാന്ന് തലയിൽകൈവെച്ചു കരഞ്ഞുകൊണ്ട് അമ്മ സെറ്റിയിലേയ്ക്കിരുന്നു പോയി...
ഓടിച്ചെന്നു കൂടെയിരിന്നമ്മയെ ചേർത്തുപിടിച്ചു സമാധാനപ്പിയ്ക്കുന്നതിനിടയിലും കീത്തുവെന്നെ ദഹിപ്പിയ്ക്കാനെന്നോണം ഒരു നോട്ടംനോക്കി...
ആ കണ്ണുകളെ നേരിടാനാകാതെ ഞാൻ മുഖംകുനിയ്ക്കുമ്പോൾ അച്ഛനും അമ്മയ്ക്കരികിലായി ഇരുന്നിരുന്നു...
""...എന്നാലുമേട്ടാ... ഈ... ഈ പരനാറിയെങ്ങനാ ന്റെ വയറ്റിവന്നു പെറന്നേ..?? കുടുംബത്തിന്റെ... കുടുംബത്തിന്റെ പേരുകളയാനുണ്ടായ തലതെറിച്ച
💬 Comments
View all comments