0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
ഒരുമാതിരി നോട്ടംനോക്കി... ""...നീയെന്താ അങ്ങനെ ചോദിച്ചേ..?? ഇതിന്നത്തോടെയൊരു തീർപ്പാക്കണം... നമ്മളെല്ലാങ്കൂടി ദാ.. നിന്റെ വീട്ടിലേയ്ക്കുവരുവാ..!!"""_ പുള്ളി അവളുടെതോളിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളികാര്യമായെന്നവൾക്കു മനസ്സിലായി... അതോടെ കക്ഷി ഇപ്പോൾകരയുമെന്ന അവസ്ഥയിലുമെത്തി... ""...അങ്കിളേ... വേണ്ടങ്കിളേ... ഇപ്പൊ വീട്ടിലൊന്നുമ്പറയല്ലേ... വീട്ടുകാരറിഞ്ഞാ എന്നെക്കൊല്ലും... അതോണ്ടിപ്പോളൊന്നുമ്പറയണ്ട... എന്റെ പിജി കഴിയുന്നവരെ പ്ലീസ് വീട്ടിലറിയിയ്ക്കല്ലേ..!!""""_ അവൾ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയാതെതന്നെ മീനാക്ഷിയിത് തല്ക്കാലമൊതുക്കി തീർക്കാനായി കെഞ്ചുന്നഭാവത്തിൽ അച്ഛനോടപേക്ഷിച്ചെങ്കിലും നോ രക്ഷയായിരുന്നു ഫലം... ""...ഇല്ല മോളേ... ഇനിയും നിങ്ങളെയിങ്ങനെ കയറൂരിവിട്ടാ ശെരിയാവില്ല... അതുപിന്നെ രണ്ടുകുടുംബത്തിനും മാനക്കേടാവും..!!"""_ അച്ഛൻ അവസാനവാക്കുമ്പറഞ്ഞ് പുറത്തേയ്ക്കുനടക്കുമ്പോൾ അമ്മയുംകീത്തുവും ഡ്രെസ്സ് മാറിയങ്ങോട്ടുവന്നു... അമ്മയെന്നെ ഇരുത്തിയൊന്നുനോക്കി അച്ഛന്റെപിന്നാലെ പുറത്തേയ്ക്കുനടന്നപ്പോൾ കീത്തുവെന്നെ മൈന്റ്പോലും ചെയ്തില്ല... ...എങ്ങനെ ചെയ്യാനാ..?? അവൾടെമനസ്സിൽ ഞാനമ്മാതിരിചെയ്ത്തും ചെയ്തിട്ടു നിൽക്കുവല്ലേ... ""...കീ... കീത്തൂ..??"""_ എന്നെയുംകടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾ അവൾ അവസാനാശ്രയത്തിനായി കീത്തുവിനെ ശരണം പ്രാപിയ്ക്കാൻശ്രെമിച്ചു... ""...എടീ... ഒന്നു നിയ്ക്ക്.! ഞാമ്പറേണ മുഴോനുംകേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്..!!"""_ അവൾക്കു മുഖംകൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈപിടിച്ചുനിർത്തി അൽപ്പംദേഷ്യത്തിലും സങ്കടത്തിലുമായി മീനാക്ഷിപറഞ്ഞപ്പോൾ കീത്തുവേച്ചീടെമുഖം ദേഷ്യംകൊണ്ടു ചുവന്നു... ""...കൈയെടുക്കടീ.! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ... ഇനിമേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ..!!"""_ പറഞ്ഞുകഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായ്രുന്നു... പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട്പ്ലേസ്മെന്റ് നടത്തിയ ബോളിനുപിന്നാലെയോടി മണ്ടത്തരംകാണിയ്ക്കാതെ വെറുതെ നോക്കിനിൽക്കുന്ന വീരേന്ദർസേവാഗിന്റെ മാതിരി ഞാനെല്ലാംനോക്കി തൂണിന്മേൽ ചാരിനിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കീത്തു പുറത്തേയ്ക്കുനടന്നു... ""...ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ... എല്ലാം ദേയിപ്പോ കയ്യീന്ന്പോവും..!!"""_ സഹികെട്ടമീനാക്ഷി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുമ്പോൾ എന്റെമുഖത്തൊരു പുച്ഛഭാവമായിരുന്നു... ""...ആണാ..?? എന്നാപോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്... തീരട്ടെ നിന്റെയാകഴപ്പ്..!!"""_ പൊളിഞ്ഞുകേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതുപറഞ്ഞപ്പോൾ എന്നെ

💬 Comments

View all comments