← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

King • 28-11-2020 19:14

അർജുവേട്ട കഥ വേഗം തീരും  അങ്ങനെ എന്തോ കേട്ടപോലെതോന്നി ചിലപ്പോൾ എന്നിക്ക്  തോന്നിയതാവും.
ഇങ്ങനെ ഉള്ള ഇവർ ആദ്യത്തെ പാർട്ടിലെ പോലെ എങ്ങനെയായി എന്ന് നേരെ കാണിച്ചുതരോ. ആ ഒരു ഭാഗത്തിനു വേണ്ടിയാണ്. ഇപ്പോൾ പാബും കീരിയും പോലെ  പോലെയാണ്. എന്നാലും എവിടെയോ ഒരു ചെറിയ ഇഷ്ടം ഉണ്ട് രണ്ടുപേരുടെ മനസ്സിലുംഉണ്ടാലോ .

അമ്മക്ക് മക്കനോട് ഉള്ള ഇഷ്ടത്തെ ഇതിലും നന്നായി കാണിക്കാൻ പറ്റുമോ. അതുപോലെ തന്നെ ചേച്ചിഅനിയൻ, അവരുടെ കൂട്ടുകേട്ട്(കിത്തുവും മിനുവേച്ചിയും ) എല്ലാം വളരെ നന്നായി തന്നെ  പറയാതെ  പറഞ്ഞ പോലെ.
ഇങ്ങനെ ഉള്ള പണികിട്ടും എന്ന് വിചാരിച്ചില്ല. ന്തായാലും അത് നന്നായി അല്ലെ ഇപ്പോൾ വളരെ സന്തോഷമായി തന്നെ അല്ലെ രണ്ടുപേരും.

താൻ കുഴിച്ചാകുഴിയിൽ താൻ തന്നെ ചാടി എന്ന് പറയണം എന്ന് ഉണ്ട് പക്ഷേ അത് എല്ലാവരും പറഞ്ഞു.

-Arjun dev • 29-11-2020 17:16

.....ഇത്ര പെട്ടെന്ന് വായിച്ചു തീർത്താരുന്നോ.....?? ??

.....അത്ര പെട്ടെന്നൊന്നും തീർക്കത്തില്ലാട്ടോ.... സംഗതി മനസ്സിലുള്ള സാധനം മുഴുവൻ പറഞ്ഞു തീർത്തിട്ടേ ഞങ്ങ പോവൂ.....! അക്കാര്യത്തിൽ വിഷമിയ്ക്കണ്ട......!

.....എല്ലാം മീനാക്ഷി വരുത്തി വെച്ചതുകൊണ്ട് അവളു കുഴിച്ച കുഴിയിൽ തന്നെ വീണെന്ന് ഉറപ്പായും പറയാം....! നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിയെടാ മോനേ.....!

❤️❤️❤️

King • 29-11-2020 18:44

ആ അങ്ങനെ തന്നെയാണ് എന്നിക്കും ഇഷ്ടം മനസിലുള്ളത് മൊത്തം പറഞ്ഞോളൂ. അതിനയായി കാത്തിരിക്കാം.
"…..ഇത്ര പെട്ടെന്ന് വായിച്ചു തീർത്താരുന്നോ…..?? "" അങ്ങനെ തന്നെ പറയണം ട്ടോ.
ഭാവിയിലെ ഒരു സച്ചിൻ ?
ഇഷ്ടം മാത്രം

-????? ??? • 01-12-2020 19:15

....സച്ചിനെ പോലെ തന്നെ ആയിത്തീരട്ടേ.... അഹങ്കാരം തൊട്ടു തീണ്ടിയില്ലാത്ത മനുഷ്യനായി......! ??

....നിങ്ങളൊക്കെ തരുന്ന സ്നേഹം മാത്രമല്ലേ മ്മ്‌ടെ ഊർജ്ജം....!

❤️❤️❤️

Siva • 28-11-2020 18:55

Ente ponnu broo paryan onnum angottu pattunila ithrem ishtaya katha vere ilaa arjun dev aah perini manasilnu mayilaa patuvanenkil kurachu neetiyeyuthane

-Arjun dev • 29-11-2020 17:12

.....നല്ല വാക്കുകൾക്ക് ഒരൊത്തിരി നന്ദി സഹോ.....! അടുത്ത പാർട്ടു മുതൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം.....!

❤️❤️❤️

sanchari • 28-11-2020 14:44

മനോഹരമായ എഴുത്ത് ...

-Arjun dev • 29-11-2020 17:11

❤️❤️❤️

Doctor unni • 28-11-2020 13:48

Monday njangulde meenus varumo

-Arjun dev • 28-11-2020 14:40

....ഇല്ല ഡോക്ടറേ... പുള്ളിക്കാരി ലീവിലാ.....! ??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 28-11-2020 02:04

അർജ്ജൂ....

ഇന്നാടാ സമയം കിട്ടിയത് വായിക്കാൻ...പക്ഷെ ഈ പാതിരാത്രി ഇരുന്ന് വായിച്ചപ്പോൾ പൂർണമായും ഇതിലേക്ക് മാത്രം ആയി മാറി എന്റെ ചിന്ത...
നേരം വൈകി വായിച്ചതിൽ ഇപ്പോൾ അൽപം ആശ്വാസം ഉണ്ട് കാരണം ഇതിന്റെ ബാക്കി വായിക്കാതെ ആരിക്കാടൊ ഇനി ഉറക്കം വരുക.... എനിക്ക് എന്തായാലും ഉണ്ടാവില്ല...?
പിന്നെ ഈ ഭാഗത്തെ പറ്റി പറയാൻ ആണെങ്കിൽ എല്ലാം കൂടെ അങ്ങ് കലക്കി എടുത്തു.... മീനുവിൻ്റെ ദേഷ്യം വളരെ വലുതാണ് കാരണം അമ്മാതിരി പണി ആയിരുന്നു അവന് കാണിച്ചെ...പക്ഷെ നല്ല പോലെ അടിയും കിട്ടി ഒരുപാട് പാവത്തിന്....
പിന്നെ ഈ ഭാഗത്തെ എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത് കീത്തുവിന്റെ അവസ്ഥ ആലോചിക്കുമ്പോൾ ആണ്....അത്ര ഏറെ സ്നേഹിച്ച അനിയനും കൂട്ടുകാരിയും അവളോട് അങ്ങനെ കാണിച്ചു എന്ന് കേട്ടപ്പോൾ ഉള്ള അവസ്ഥ ? എന്നിട്ടും അവൾ അവളുടെ ജീവിതം വേണ്ടന്ന് വെച്ചിട്ടാണേലും അത് നടത്തണം എന്ന് പറഞ്ഞപ്പോൾ ശരിക്കും സങ്കടം ആയി...?
എന്തായാലും എങ്ങനാടൊ ഈ കീരിയും പാമ്പും പിന്നെ ഇങ്ങനെ പ്രേമത്തിൽ ആവുന്നേ?അത് അറിയാൻ ഇനി ഒരുപാട് കാത്തിരിക്കണം....പക്ഷെ കാത്തിരിക്കാം കാരണം ഇത് കുറേ കാലം തുടർന്ന് പോണം...,❤️
എന്തായാലും അടുത്ത ഭാത്തിന് കാത്തിരിക്കുന്നു മുത്തേ...?

ഒരുപാട് സ്നേഹം....❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്?

-Arjun dev • 28-11-2020 14:39

.....നീ മുന്നേയൊരിയ്‌ക്കേ കൈക്കുടന്ന നിലാവിൽ വന്നിട്ട് ആ കഥയും ഒരിയ്ക്കലും നിർത്തരുതെന്ന് പറയുകയുണ്ടായി........! രണ്ടു പാർട്ടിനിപ്പുറം അതു തീർന്നു.........! ഇനിയിപ്പോൾ ഇതും അങ്ങനാവോ എന്നാണെന്റെ ഡൌട്ട്.........!

......കീത്തുവിനെ കുറിച്ചോർത്ത് നീ സങ്കടപ്പെടണ്ട മുത്തേ..... നമുക്കതു റെഡിയാക്കാം........!

......കീരിയും പാമ്പുമായിരുന്ന അവരെങ്ങനെ ഒന്നിച്ചെന്ന് വരുന്ന പാർട്ടുകളിൽ നമുക്കറിയാടാ...... നീ ധൃതി പിടിയ്ക്കാതെ.........!

???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 28-11-2020 16:43

ധൃതി ഇല്ലടാ മുത്തേ.... അത് ഞാൻ പറഞ്ഞല്ലോ.... ?

പിന്നെ നീ എന്തുവാ പറഞ്ഞെ പെട്ടെന്ന് തീർന്നു പോയാലോ എന്നോ.... കൊല്ലും പന്നി ഞാൻ....?

പിന്നെ കീത്തു കീത്തു ഉയിർ ബാക്കി എല്ലാം മയിർ???

-Arjun dev • 29-11-2020 17:10

.....ആദ്യായിട്ടാ കീത്തൂനു ഫാനിറങ്ങിയേ.....!

.....അല്ല... ഞാൻ നിർത്തോന്നല്ല, നിന്റെ വിഷ് കിട്ടിയാൽ നിർത്തി പോകോന്നാ.....! അത്രയ്ക്കു രാശിയല്ലേ മുത്തേ നീയ്.....! ??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 29-11-2020 23:06

കീത്തു ഫാൻസ് അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് ഞാനാ... ബാക്കി പിള്ളേർക്കൊക്കെ ഇതിനടിയിൽ വരാം...??❤️

രാശി... നീ അങ്ങനെ ഒന്നും പറഞ്ഞ് എന്നെ പൊക്കലടാ....?

-????? ??? • 01-12-2020 19:17

....ഹൊ....! കീത്തൂ ഫാൻ ❤️❤️

WINTER SOLDIER • 28-11-2020 00:03

Oranineyum ഇഷ്ടപ്പെടാത്ത school ലൈഫ് തൊട്ടേ എല്ലാ anungalodum ദേഷ്യം ആയി ജീവിക്കുന്ന മീനാക്ഷി എങ്ങനെ അവനെ സ്നേഹിച്ചു എന്നറിയാന്‍ കാത്തിരിക്കുന്നു

With lots of loveee your fan

-Arjun dev • 28-11-2020 14:37

....അയ്യോ ന്റെ മീനാക്ഷിയെ നീയൊരു ഫെമിനിച്ചിയാക്കിയോടാ.....?? ബട്ട്‌ വൈ.....??

....പിന്നെ ഫാൻ എന്നു പറഞ്ഞതങ്ങ് സുഖിച്ചു കേട്ടോ ???

WINTER SOLDIER • 28-11-2020 22:10

Ha ha fan എന്നു ചുമ്മാ paranjathalla bro serikkum fan thanna bro അല്ലെങ്കിലും ee sitile clishe storysile pole നായികയെ nayakan അല്ലാതെ kandavanmar കേറി കളിച്ചു നായകനോട് അല്ലാതെ kandavanmarod നായികയ്ക്ക് kamam തോന്നി എന്നുള്ള ഒരു logicum ഇല്ലാത്ത kadakal vayikkunnidathane അതിൽ നിന്നും വ്യത്യസ്തമായി oru kulir മഴയായി അര്‍ജുന്‍ broyude പരിശുദ്ധ പ്രണയ kadakal വരുന്നത്‌ appol പിന്നെ
അതൊക്കെ vayikkunnavar ആരാധകര്‍ akille bro...

-Arjun dev • 29-11-2020 17:35

❤️❤️❤️

WINTER SOLDIER • 28-11-2020 22:13

പിന്നെ bro meenusine feminist akkiyonnum ഇല്ല അല്ലെങ്കിലും thanne മാത്രം സ്നേഹിക്കുന്ന സ്നേഹിച്ച പെണ്ണിനെ ഭാര്യ ആയിട്ട് കിട്ടുന്നത് oru ഭാഗ്യം തന്നെ alle bro

-Arjun dev • 29-11-2020 17:08

....വെറും ഭാഗ്യമല്ല.... മഹാഭാഗ്യം.....!

???

പാഞ്ചോ • 27-11-2020 23:19

അർജ്ജുന??..
ലോകത്തിലേക്ക് വെച്ച് ഏറ്റവും ഊമ്പിയ സമയത്തിലൂടെ ആണ് ഞാൻ ഇപ്പൊ പൊക്കൊണ്ടിരിക്കുന്നെ..എന്നാ തൊട്ടാലും അവസാനം അത് കറങ്ങിതിരിഞ്ഞ് എന്റെ തോളത്ത്???..ഈ കാരണങ്ങൾ കൊണ്ട് കൊറച്ചു നാൾ നമ്മടെ സൈറ്റിൽ കേറിയില്ല..ഇന്ന് കൊറച്ചു ആശ്വാസം തോന്നിയപ്പോൾ കണ്ടു നിന്റെ 2 കഥകൾ..മീനൂസിന് പ്രിയോറിറ്റി എന്റെ മനസിൽ ഉള്ളത് കൊണ്ട് ഇത് തന്നെ ആദ്യം വായിച്ചു?..മറ്റേത് ബുക് മാർക് ചെയ്തിട്ടുണ്ട്,വായിച്ച് ഒടനെ കുറ്റം പറയാം?..
എന്നാലും മീനുസിനും എന്നെപോലെ കോപ്പിലെ സമായവാന്ന് തോന്നുന്നു..അല്ലേൽ ചുമ്മാ ഒന്നു വെരട്ടാൻ വന്ന അവക്കിട്ട് കല്യാണകുരിശ് ആ തന്തപ്പടി വെച്ച് കൊടുക്കില്ലല്ലോ..പാവം മീനുസ്?..പിള്ളാര് രണ്ടും ഇല്ലാത്ത കാര്യത്തിന് കൂട്ടിലായല്ലോ..അവസാന പേജ് വരെ ആഘോഷിച്ച് വായിച്ചു..പിന്നെ ഇതൊക്കെ വായിക്കുമ്പോൾ നമ്മക്ക് ചിരി ആണേലും ആ സമയത്ത്‌ അവരടെ ആ അവസ്ഥ..ഹൂ നേരിട്ടു നിക്കുമ്പോ അറിയാം..പണ്ട് പോക്കറ്റിൽ നിന്ന് അമ്മച്ചിക്ക്  1 ഗോൾഡ്‌ കിട്ടി..എന്നെ എടുത്തിട്ട് കീറി ആ സമയത്‌ തന്നെ അച്ചയും കേറി വന്നു..നല്ല രസാരുന്നു പിന്നെ ??..ഇത് വെച്ച് നോക്കുമ്പോ അതൊക്കെ എന്ത് ?..
നീ കണ്ടാൽ റിപ്ലൈ തരണം..നിന്റെ റിപ്ലൈ കാണുമ്പോ..
.
.
വിശേഷിച്ചു ഒന്നുല്ല സാധാരണ റിപ്ലൈ കാണുന്ന പോലെ തന്നെ..??(എപ്പടി )

-Arjun dev • 28-11-2020 14:36

///നീ കണ്ടാൽ റിപ്ലൈ തരണം..നിന്റെ റിപ്ലൈ കാണുമ്പോ..

വിശേഷിച്ചു ഒന്നുല്ല സാധാരണ റിപ്ലൈ കാണുന്ന പോലെ തന്നെ..///

.....പോടാ കോപ്പേ......! ലോക തറ ഞാനാന്നും കരുതി നടക്കുമ്പോൾ അതിനിടയിലും കോമ്പറ്റീഷനുമായിട്ട് വരുന്നോ.......??

.....നിനക്കും മീനാക്ഷിയ്ക്കും മാത്രമല്ല, എനിയ്ക്കും മികച്ച ഒരൂമ്പിയ സമയം തന്നാണ്.......! പിന്നെ എനിയ്ക്കെന്നുമങ്ങനെയായോണ്ട് അത്രയ്ക്കും സീനില്ലെന്നു മാത്രം........!

.....അപ്പോൾ ചെങ്ങായി പണ്ടേയ്ക്കു പണ്ടേ വലി തുടങ്ങിയല്ലേ.......?? നന്നായി.......! ഞാൻ വലിയില്ലാട്ടോ...... നിർത്തീതാ....... നാലാം ക്ലാസ്സിൽ വെച്ച്........! വീട്ടിൽ പണിയ്ക്കു വന്ന മേശിരി വലിച്ചിട്ടു കളഞ്ഞ ബീഡി കുറ്റിയെടുത്ത് വലിയ്ക്കാൻ നോക്കി അമ്മി പൊക്കി.......! അതോടെ വലി നിർത്തി.........!

......അപ്പൊ പിന്നെ കാണാം, സമയം മോശമായ കൊണ്ട് ആളുകൾ തല്ലിക്കൊന്നില്ലേൽ മാത്രം........!

പാഞ്ചോ • 28-11-2020 21:11

ഓ ഇല്ലട...പണ്ട് വലിക്കുവാരുന്നു..പിന്നെ ശരീര സംരക്ഷണ ഭ്രാന്ത് തലക്കു പിടിച്ചപ്പോ അതൊക്കെ നിർത്തി...കോളേജിൽ ഒക്കെ ഉച്ചക്ക്‌ ചോറ് പോലും തിന്നാതെ കൂട്ടുകാരുവായിട്ട് പായുവാരുന്നു വലിക്കാൻ..ഇപ്പൊ വെള്ളമടിക്കുമ്പോ മാത്രം...മൊത്തം പ്രശ്‌നവാട..അപ്പൊ കാണാട കോപ്പേ?❤️❤️❤️

-Arjun dev • 29-11-2020 17:07

.....ഞാൻ പിന്നെ കോളേജിലൊക്കെ ഡീസന്റാർന്നു.....! ഹൊ....! എനിയ്ക്കു വയ്യ.....!

??

മാരാർ • 29-11-2020 15:14

എടാ ഭീകര 4 പഠിക്കുമ്പോഴോ
കൊള്ളാം ഇത് ഒന്നും നല്ലതല്ല വല്ലപ്പോഴും കുടിക്കുന്നതും വലിക്കയുന്നതും കൊഴപ്പം ഇല്ല ???

-Arjun dev • 29-11-2020 17:06

.....ചെയ്യുന്നേൽ ഡെയിലി ചെയ്യണം, അതു പറ്റാത്തകൊണ്ട് ചെയ്യാറില്ല......! ???

ആരാ മനസ്സിലായില്ല -?? • 27-11-2020 21:29

ഇതുവഴി പോയപ്പോ ഒന്ന് കേറീതാ.??
പലരും അടുത്ത പാർട്ട് അടുത്ത ആഴ്ച്ച വരുമോ എന്ന് ചോദിച്ച് കണ്ടു.
നമ്മക്ക് ഒരു വെറൈറ്റി പിടിച്ചാലോ... അടുത്ത പാർട്ട് ഒരു രണ്ട് മാസം കഴിഞ്ഞ് ഇട്ടാലോ..???

NB:വെറുതേ പറഞ്ഞയാണ് അരുത് അബു??

-Arjun dev • 28-11-2020 14:34

....ഈ Nj എന്തുവാ ഇനിഷ്യലാണോ....?? ??

....നീ പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയൊരു മാറ്റവുമില്ല, അടുത്ത പാർട്ട്‌ നമുക്ക് രണ്ടു മാസം കഴിഞ്ഞ് കൊണ്ടുവരാം.....! അതുവരെ ബാക്കി ചോദിയ്ക്കുന്നവർക്കുള്ള റിപ്ലൈ കൊടുക്കേണ്ട ജോലി ഞാൻ നിന്നെ ഏൽപ്പിച്ചിരിയ്ക്കുന്നു.....! ഇന്നു മുതൽ നീയാണെന്റെ ബംഗാളി.....!

Nb: കൂലിയില്ല.....! മൂന്നു നേരോം ഭക്ഷണം തരാം.....!

ആരാ മനസ്സിലായില്ല _?? • 28-11-2020 18:17

അത് തെറിവിളിക്കാനാണെങ്കിലും ഓടിച്ചുവിടാനാണെങ്കിലും പറയാൻ എളുപ്പമല്ലേ nj??. വെർതേ പേര് ഷോർട്ട് ചെയ്തെയാ.
റിപ്ലൈ കൊടുത്ത്ട്ട് തെറികിട്ടാനല്ലേ...
ബൈ ദ ബൈ മീൻ വറുത്തതും കൂടി ഇണ്ടാവോ??

-Arjun dev • 29-11-2020 17:03

....അപ്പൊ തെറി കിട്ടോന്ന് നെനക്കറിയാം.... എന്നിട്ടാണ് നീ വെറൈറ്റി ഐഡിയേമായെന്റെ നെഞ്ചത്തോട്ടേയ്ക്കു ചാടിയതല്ലേ...?? ??

....മീൻ വറുത്തതെനിയ്ക്കു വേണം, അത്രയ്ക്കു നിർബന്ധാണേൽ മുള്ളു തരാം....! ??

ആരാ മനസ്സിലായില്ല -?? • 30-11-2020 09:49

???

Achilies • 27-11-2020 16:13

അർജ്ജുൻ ബ്രോ......
4ത് പാർട്ട് കഴിഞ്ഞു വായിക്കാൻ ഗ്യാപ് വീണിരുന്നു. ഇന്ന് പിന്നെ ഒന്നും നോക്കിയില്ല കുത്തിയിരുന്ന് വായിച്ചു തീർത്തു.
ഒരു ഒന്നൊന്നര കഥ.
സിദ്ധുവിന്റെ ഈ അവസ്ഥ കാണുമ്പോൾ എനിക്കോർമ്മ വന്നത് വടക്കൻ സെൽഫിയിലെ അജു വർഗീസിന്റെ ഡയലോഗ് ആണ്
"പെട്ടു ല്ലേ..."

എന്റെ പോന്നു സഹോ കഥ വായിച് തീർന്നതറിഞ്ഞില്ല, എങ്കിലും മീനാക്ഷിക്ക് കൊടുത്തത് ഇത്തിരി കൂടിപോയില്ലേ എന്നൊരു സംശയം....
പിന്നെ ശ്രീ അതുപോലൊരു കൂട്ടുകാരനെ കിട്ടാൻ പുണ്യം ചെയ്യണം??.

പിന്നെ രണ്ട് പേരും കൂടി വരുത്തി വെച്ചതാണല്ലോ ഈ അവസ്ഥ എന്നാലോചിക്കുമ്പോൾ കുറച്ച് relaxation ഉണ്ട്....
ഒരു കഥ വായിച് ഇത്രയും ചിരിക്കുന്നതും ആദ്യമായിരിക്കും.....
അടുത്ത പാർട്ടിൽ കാണാം സഹോ...
കട്ട വെയ്റ്റിംഗ്❤❤❤❤

-Arjun dev • 28-11-2020 14:32

......ചെങ്ങായി...... ഇതുപോലെ നല്ല വാക്കുകൾക്കു ഞാനെങ്ങനാ നന്ദി പറക.......?? ഒത്തിരി സന്തോഷം.......! ഈ കഥ സത്യത്തിലൊരു ഫീൽ ഗുഡ് സാധനമാക്കി എഴുതി തുടങ്ങിയതാണെങ്കിലും ഇപ്പോളൊരു കോമഡി പീസായോ ആവോ........??

.......ഞാനാദ്യമായാ നർമ്മം കലർത്തി എഴുതാൻ ശ്രെമിയ്ക്കുന്നത്.......! അതു നന്നായെന്ന് നിങ്ങളെ പോലുള്ള എഴുത്തുകാരിൽ നിന്നും അഭിപ്രായം കിട്ടുന്നതിലും വലിയ സന്തോഷം മറ്റെന്താ ഉള്ളെ.......??

.......എഴുത്തിനിടയിലും വായിയ്ക്കാൻ സമയം കണ്ടെത്തിയതിന് ഒത്തിരി ഒത്തിരി സന്തോഷം സഹോ..........!

❤️❤️❤️

-Arjun dev • 27-11-2020 15:05

....സിത്തു ലോലാനോ....?? ഇമ്മാതിരി മനുഷ്യമ്മാര് ചെയ്യാത്ത പണി മുഴുവൻ ചെയ്തു വെച്ച അവൻ ലോലാനോ....??

....മീനാക്ഷിയ്ക്കു താല്പര്യമുണ്ടോ ഇല്ലയോ എന്നു നമുക്ക് കണ്ടറിയാം.....!

....മക്കള് ഇങ്ങനെയൊക്കെയായാൽ പിന്നെ അച്ഛനുമമ്മയുമെന്തോ കാട്ടാൻ....??

....നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ......!

❤️❤️❤️

Appus • 27-11-2020 13:31

Katha oru albutham aayi thonniyath ith vaayichapolan.ijjathi story??.This is my first comment.Ith vayichappo comment cheyyan thonni.
?????

-Arjun dev • 28-11-2020 14:31

.....ഇതിനൊക്കെ ഞാനെന്താ പറയേണ്ടിയത് അപ്പൂസേ.....?? ഒത്തിരി സ്നേഹം കേട്ടോ.....!

❤️❤️❤️

Appus • 30-11-2020 14:54

Ee sitil ipo kerunnath chettante story vanno enn nokan aan?.Aditha part oru 50 page enkilum ittekane???☺️

-????? ??? • 05-12-2020 16:47

....50 പേജോ ?

AJ AJ • 27-11-2020 09:36

അടുത്ത പാർട്ട്‌  പെട്ടെന്ന് തന്നെ  ഇടണേ

-Arjun dev • 27-11-2020 15:24

.....ശ്രെമിയ്ക്കാം ബ്രോ.....!!

❤️❤️❤️

Kichu • 27-11-2020 15:39

Sremam pooraa Pettanne veenam ??

-Arjun dev • 28-11-2020 14:30

....അയ്യോ അങ്ങന പറഞ്ഞൂട.....!

??

മൗഗ്ലി • 27-11-2020 07:15

വായിച്ചു തുടങ്ങാൻ അല്പം വൈകി. 2 ദിവസം മുന്നേ ആണ് വായിച്ചു തുടങ്ങിയത്. നർമ്മത്തിൽ ചേർത്ത് എഴുതിയപ്പോൾ അത് ഗംഭീരം ആയി. ഒരു കൂട്ടുകാരൻ അവൻറെ കഥ പറയുന്ന പോലെ പറഞ്ഞു തന്നു. മീനാക്ഷി എന്ന character നേ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു പന്ത് തട്ടുവ അല്ലേ. ചിലപ്പോൾ തോന്നും അവൽ പാവം ആണെന്ന്. പിന്നെ തോന്നും അവ ഇതൊക്കെ എത്തിക്കുന്നു എന്ന്. പിന്നെ നമ്മുടെ ചെക്കൻ ഒട്ടും മോശം അല്ലല്ലോ. ???

ഈ blade കൊണ്ട് പോറി പേരെഴുതിയ പരിപാടി ഒരുപാട് നൊസ്റ്റാൾിയ അടിപ്പിച്ചു.  കാലം (8-10th) D A M N !!!! ❤️❤️❤️

Plus two ന് ശേഷം മീനാക്ഷി യുടെ ജീവിതം ഒന്നും പറഞ്ഞു കേട്ടില്ല. അതും വരും എന്ന് കരുതുന്നു. നന്ദി

-Arjun dev • 27-11-2020 15:24

....ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മൗഗ്ലി ബ്രോ.....!

....മീനാക്ഷിയെ കുറിച്ചു പറഞ്ഞു കഴിയാതെ എങ്ങനെയാണ് ബ്രോ അവളുടെ പ്ലസ് ടു കഴിഞ്ഞുള്ള കാര്യമറിക.....?? അല്ലേലും അതുകഴിഞ്ഞ് അവളെക്കുറിച്ച് ഇവനും അറിയില്ലല്ലോ.....?? പിന്നെയങ്ങനെയൊരു ചോദ്യത്തിലേ പ്രസക്തിയില്ല.....!

.....നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ......!

❤️❤️❤️

മൗഗ്ലി • 28-11-2020 22:00

തീർച്ചയായും ❤️❤️❤️

-????? ??? • 04-12-2020 22:09

❤️❤️❤️

Gokul • 27-11-2020 00:31

???❤️❤️❤️

-Arjun dev • 27-11-2020 15:20

❤️❤️❤️

ആദിദേവ് • 26-11-2020 22:50

അർജുൻ ബ്രോ,

കുറച്ചുവൈകിയെന്നറിയാം. തിരക്കുകളൊക്കെ ഒതുങ്ങി മിനിഞ്ഞാന്നാണ് വായിച്ചുതുടങ്ങിയത്. ഇന്നാണ് വായിച്ച് ഒൻപതാം ഭാഗം എത്തിയത്... ഇഷ്ടപ്പെട്ടു... ഒത്തിരി ഇഷ്ട്ടപ്പെട്ടു.

ഇതിപ്പോ എന്ത് പറയാനാ? !!! സിദ്ധുവിന്റേയും മീനുവിന്റെയും അവസ്ഥ ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നതൊരു പാട്ടിന്റെ വരിയാണ്‌...

?അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ...?

അങ്ങോട്ട് എട്ടിന്റെ പണി കൊടുക്കാൻ നോക്കി പതിനാറിന്റെ പണി വാങ്ങുന്നതാണല്ലോ രണ്ടുപേർക്കും ശീലം!... എന്തായാലും എല്ലാത്തിലും ഒരു തീരുമാനം ആയിട്ടുണ്ട്?. ഇങ്ങനെയുള്ള രണ്ടുപേർ എങ്ങനെ കഥയുടെ ആദ്യഭാഗങ്ങളിൽ കണ്ടതുപോലെയായി എന്നാണ് ഇനി അറിയേണ്ടത്.

അച്ഛൻ പൊളിച്ചു. സത്യം പറഞ്ഞാൽ വായിച്ചു ചിരിച്ചൊരു വഴിയായി. ഇതിലിപ്പോ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നാണ് കൺഫ്യൂഷൻ... വരും ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. പത്താം ഭാഗം ഉടനുണ്ടാവുമോ? എന്നത്തേക്ക് പ്രതീക്ഷിക്കാം? അഡിക്റ്റായി പോയി മനുഷ്യാ???. കാത്തിരിക്കുന്നു...

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്

-Arjun dev • 27-11-2020 15:20

....രണ്ടു ദിവസം കൊണ്ട് ഒൻപതു പാർട്ടും വായിച്ചു തീർത്ത നീയൊരു കില്ലാടി തന്നെ.....! ?

....ഇതിലൊന്നും ആരും ആരുടേം സ്ഥാനത്തു നിയ്ക്കേ ചെയ്യരുത്.....! അതു നന്നാവില്ല.....! ഇവരെങ്ങനെ ആദ്യഭാഗങ്ങളിൽ കണ്ടതു പോലെയാകും എന്നത് കണ്ടു തന്നെയറിയേണ്ട കാര്യമാ.....! അങ്ങനെ ആകുമായിരിയ്ക്കും അല്ലേ.....??

....എന്തായാലും നല്ലൊരു അഭിപ്രായം തന്നതിൽ ഒരുപാട് സ്നേഹം ആദീ.....!

❤️❤️❤️

ആദിദേവ് • 27-11-2020 22:02

//രണ്ടു ദിവസം കൊണ്ട് ഒൻപതു പാർട്ടും വായിച്ചു തീർത്ത നീയൊരു കില്ലാടി തന്നെ…..! ?//

ഇതൊക്കെയെന്ത്????

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു???

-Arjun dev • 28-11-2020 14:29

....സ്നേഹം ആദീ.....!

❤️❤️❤️

praveen • 26-11-2020 22:03

bro e bhagavum adipoli. meenakshiyea orthu chirikkano alla karayano ennu samsayam.avanavan kazhikuuna  kuzhiyil  veenu pokunna avasthe  chirichu   chirichu vayaru vedhana vannu.  pinne e kalyanathilu vadhuvino, vadhuvinte veettukarkko ,varano ,varante veettukarkko ishtam undai kannilla. oru pakshe  inganethe kalyanam  addhiyam ayirikkum.
endhayalum  ingane vivaham kazhicha rendu perum  ippol ulla avasthayil enganea ethhi ennu ariyuvan valarea thalapariyam undu . varum bhagamkalkkai kathirikkunnu.

-Arjun dev • 27-11-2020 15:15

....ഒത്തിരി സ്നേഹം പ്രവീൺ നല്ലൊരു അഭിപ്രായം തന്നതിന്......!

....ചില സന്ദർഭങ്ങൾ വരുമ്പോൾ ഇതുവരെ ചെയ്തു കാണാത്ത പ്രവർത്തികൾ മനുഷ്യൻ ചെയ്തു പോകും.....! ഇതിനെയും അത്തരത്തിൽ കണ്ടാൽ മതി.....!

....വരുന്ന ഭാഗങ്ങൾ പെട്ടെന്നാക്കാൻ ഞാൻ ശ്രെമിയ്ക്കാം ബ്രോ.....!

❤️❤️❤️

NoToRiOuS • 26-11-2020 21:51

ശെടാ ഇതിപ്പോള്‍ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്നു, വേറൊന്നും കൊണ്ടല്ല ഇനിയിപ്പോ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാൽ അല്ലേ അടുത്ത പാര്‍ട്ട് കിട്ടൂ....

മീനുവിന്റെ കാര്യമാലോചിച്ചാ കഷ്ടം തോന്നും. സിദ്ധു കാണിച്ച പോക്രിത്തരം നേരെചൊവ്വേ അവന്റെ വീട്ടുകാരോട് പറയേണ്ട രീതിയില്‍ പറയാതെ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം പറഞ്ഞ്‌ സ്വന്തം വില കൂടി കളഞ്ഞു.

ഒരു സംശയമുള്ളത് സിദ്ധുവിന്റെ തന്തപ്പടിയെക്കുറിച്ചാണ്. അങ്ങേര് ശെരിക്കും ഡോക്ടര്‍ തന്നെയാണോ??? എനിക്ക് തോന്നുന്നില്ല മിക്കവാറും വ്യാജന്‍ ആകാനാണ് സാധ്യത ?.

-Arjun dev • 27-11-2020 15:11

....ഏയ്‌... വ്യാജനാവില്ലെന്നു തോന്നുന്നു....! ആഹ്....?? ആർക്കറിയാം.....!

....പിന്നെ കിട്ടിയ പണിയൊക്കെ അവള് ഇരന്നു വാങ്ങിയതായകൊണ്ട് അക്കാര്യത്തിൽ ടെൻഷനൊന്നും വേണ്ട ബ്രോ.....!

....നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ......!

❤️❤️❤️

Ioob • 26-11-2020 21:04

Machane adutha part enna

-Arjun dev • 27-11-2020 15:01

....എഴുതി കഴിയുമ്പോൾ.....!

അനിരുദ്ധൻ • 26-11-2020 20:46

Adutha Azhcha kanumo next part?

-Arjun dev • 27-11-2020 15:09

....ഇല്ല ബ്രോ.....!

♨♨ അർജുനൻ പിള്ള ♨♨ • 26-11-2020 19:35

കഥ കിടുകാച്ചി ആയിട്ടുണ്ട് ????.
മീനു പൊളി ആണ്. അച്ഛൻ കിടുക്കി. അവന്റെ ജീവിതം തോൽവി വാങ്ങാൻ മാത്രം ?.

-Arjun dev • 27-11-2020 15:08

.....അവനും ജയിയ്ക്കുന്ന നാളത്ര വിദൂരമല്ല പിള്ളേച്ചാ....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.....!

❤️❤️❤️

(മെലിഞ്ഞ)തടിയൻ • 26-11-2020 19:10

അർജ്ജുൻ ബ്രോ..
അവസാന 2 ഭാഗം ഇപ്പോളാ വായിക്കാൻ സമയം കിട്ടിയത്..

ഉഷാറായിട്ടുണ്ട്.. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി?

നായകന്റെ ഉള്ളിൽ ഉള്ള ആ പണ്ടത്തെ സ്പാർക്ക് വേഗം പുറത്തു കൊണ്ടുവരൂ..
Im വെയ്റ്റിംഗ്??
നായികയുടെ മീനുട്ടിയുടെ അവസ്ഥ കണ്ടു സങ്കടം വന്നു.. എന്നാലും ഈ നാറിക്ക് എന്തിന്റെ കേടാ?

നെസ്റ്റ് പാർട്ട് വേഗം പൊന്നോട്ടെ??

-Arjun dev • 27-11-2020 15:07

.....ഒത്തിരി സന്തോഷം തടിയാ....! അവന്റെയുള്ളിലെ സ്പാർക്കൊക്കെ എന്നേ അടിച്ചു പോയി....! അങ്ങനൊരു മൈൻഡ് ഉണ്ടാരുന്നേൽ പുള്ളിയിങ്ങനൊക്കെ കാട്ടോ.....??

❤️❤️❤️

ചാക്കോച്ചി • 26-11-2020 15:33

അർജുൻ മച്ചാ.... ഓനും പറയാനില്ല.... പൊളിച്ചടുക്കി...... വേറെ ലെവൽ...ചില സീനുകളൊക്കെ വായിച്ചപ്പോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിപ്പോയി...... അജ്ജാതി ഡയലോഗുകളൊക്കെയല്ലേ കയറ്റിയെക്കുന്നെ..... ആകെ ഒരു സങ്കടം ഉള്ളത് മീനാക്ഷിയുടെ കാര്യത്തിലാണ്....ഹോസ്റ്റലീന്നും കോളേജിന്നും ആൾക്കാരുടെ മുന്നീ പണി കിട്ടിയതും പോരാഞ്ഞിട്ട് വീട്ടുകാരുടെ മുന്നീന്നും 8 ന്റെ പണി കിട്ടിയല്ലോ..... പാവം...... സിദ്ധൂനെയൊക്കെ മട്ടൽ കൊണ്ടാടിക്കുവാ വേണ്ടേ.....ഇജ്ജാതി മലര്......ഇതിനിടക്ക് കീത്തുവിന്റെ അവസ്ഥയും കാണാതെ പോവരുത്....കൊല്ലങ്ങളായി കൂടെയുള്ള ചങ്ക് കൂട്ടുകാരിയും  സ്വന്തം അനിയനും ഈയവസ്ഥയിൽ കാണുമ്പോ എന്തായിരിക്കും കീത്തുവിന്റെ മനോനില......
ചുരുക്കി പറഞ്ഞാ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ബല്ലാത്ത ഭാഗം.......എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് മച്ചാ......

-Arjun dev • 27-11-2020 15:00

.....ഒത്തിരി സന്തോഷം ചാക്കോച്ചീ... നല്ല വാക്കുകൾക്ക്......! ചെക്കനെ മടല് വെട്ടി അടിയ്ക്കേണ്ടതെന്തായാലും മടലില്ലാണ്ട് അവളങ്ങു കൊടുത്തല്ലോ.....! പിന്നെല്ലാം അവള് വരുത്തി വെച്ചത്......!

....കീത്തുവൊക്കെ എന്താവുമെന്നു നമുക്ക് കണ്ടറിയാം മച്ചാനേ.....! നല്ല വാക്കുകൾക്ക് ഒരിയ്ക്കൽ കൂടി സ്നേഹമറിയിയ്ക്കുന്നു.......!

❤️❤️❤️

-Arjun dev • 26-11-2020 15:32

.....മെതുവെ മതി അണ്ണാച്ചീ....!

❤️❤️❤️

Anjali • 26-11-2020 14:29

വന്നപ്പോഴേ വായിച്ചതാണ് .പക്ഷേ കമൻ്റ് ഇടാൻ വൈകി.

കഴിഞ്ഞ രണ്ടു പാർട്ട് വായിച്ചപ്പോ അത്ര രസം ആയി തോന്നിയില്ല....പക്ഷേ ഇത് പറയാതെ വൈയാല്ലോ.. കിടിലൻ.

കല്യാണം വരെ ആയങ്കിലും ഇതുവരെ രണ്ടുപേരും അടുതിട്ടില്ല. അടിച്ചിട്ടെ ഒള്ളു...

എന്തായാലും ഫ്ലോ തിരിച്ചു കിട്ടി...കരയിക്കാൻ മാത്രം അല്ല ചിരിപ്പിക്കാനും അറിയാം അല്ലേ.....

കാത്തിരിക്കുന്നു..

❤️❤️❤️

-Arjun dev • 26-11-2020 15:34

......ഈയൊരു ടൈപ്പ് സ്റ്റോറിയിൽ എപ്പോഴും ഒരേ ഫ്ലോ തന്നെ കീപ്പ് ചെയ്യുക ബുദ്ധിമുട്ടാണ്........! കാരണം, അത്രത്തോളം രസമായി തോന്നാതിരുന്ന കഴിഞ്ഞ ഭാഗങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഭാഗത്തിന്റെ രസം കിട്ടുള്ളൂ........!

.......അതുപിന്നെ കല്യാണം കഴിഞ്ഞിട്ട് അടിയില്ലാത്ത പോലെ.......!  ടോം&ജെറിയുടെ അടിയുടെ സ്റ്റൈൽ മാറിയെന്നേയുള്ളൂ.......! ??

......നമ്മൾ എന്തായാലും എഴുതുന്നു..... അപ്പോൾ പിന്നെ എല്ലാമൊന്നു ശ്രെമിയ്ക്കുന്ന നല്ലതല്ലേന്നു കരുതി........! എന്തായാലും ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ............!

❤️❤️❤️

മോർഫിയസ് • 26-11-2020 14:02

എന്നാലും ഇതുപോലെ തല്ലുപിടിക്കുന്ന ഇവർ എങ്ങനെയാ പ്രേമത്തിൽ ആയെ എന്നാ മനസ്സിലാകാത്തത്!!
പ്രത്യേകിച്ച് സിദ്ധുവിനെ ആരേലും കുറ്റം പറഞ്ഞാലോ ഉപദ്രവിച്ചാലോ ദേഷ്യം പിടിക്കുന്ന മീനാക്ഷി ആണല്ലോ അവനെ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നതും അവന്റെ വീട്ടുകാർക്ക് മുന്നിലിട്ട് തല്ലുന്നതും ഒക്കെ?‍

സംഗതി വായിക്കാൻ നല്ല രസമുണ്ട്
ഇടക്കിടക്ക് വരുന്ന കോമഡി ഒക്കെ നന്നായി എൻജോയ് ചെയ്തു
ഇതുപോലെ സാവധാനം പറഞ്ഞാൽ മതി
ഈ ഫ്ലോയിൽ അങ്ങ് പോകട്ടെ
അടുത്ത ഭാഗത്തിനായി കാത്തിരുന്നു ?

-Arjun dev • 26-11-2020 15:33

.......മീനാക്ഷി ഇപ്പോഴുള്ളതിൽ നിന്നും പ്രസെന്റിലെ പോലെയായി എന്നറിയാനുള്ള കാത്തിരുപ്പിലും ഒരു സുഖമില്ലേ മച്ചാനേ.......??  നമുക്ക് നോക്കാന്നേ.........!

......പറഞ്ഞ നല്ല വാക്കുകൾക്കൊത്തിരി സന്തോഷം കേട്ടോ.........!

❤️❤️❤️

Alfy • 26-11-2020 01:14

അർജു,
തിരക്കിൽ ആയിരുന്നു അത് കൊണ്ട് കഥ വായിക്കാൻ ലേറ്റ് ആയത്... ഇപ്പോളാ ആരുടെയും ശല്യം ഇല്ലാതെ ഒന്നു ഇരിക്കുന്നത്... കഥ വായിച്ചു കഴിഞ്ഞ് എന്താ പറയേണ്ടത് എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല..... സിദ്ധുനേ വീട്ടിൽ ഇട്ട് പണിയുന്ന സീൻ ഒകെ ഒരുപാട് ചിരിച്ചു ഇത്രെയും ശോകം സിറ്റുവേഷനും ഇങ്ങനെ കോമഡി മൂഡിൽ എഴുതാൻ പ്രേത്യേക കഴിവ് വേണം.......
ഇതിപ്പോ മീനു സെൽഫ് ഗോൾ അടിച്ചല്ലോ?

20പേജ് മാത്രെ ഉള്ളുവർണെങ്കിലും നല്ല കട്ട ഫീൽ ആണ്.....
ഏകദേശം കഴിയാർ ആയോ സ്റ്റോറി? കല്യാണം അയാൾ പിന്നെ അധികം ഉണ്ടാകില്ലലോ......

പിന്നെ ഒരു അപേക്ഷ ഉണ്ട് ആ ടെറർ ബിൽഡ് അപ്പ്‌ കൊടുത്തിട്ടുള്ള കണ്ണൻ ന് ഒരു സീൻ എങ്കിലും കൊടുക്കുമോ ?

അപ്പോ ഞാൻ പോവുന്നു അടുത്ത പാർട്ടിലോ write to us ഇലോ കാണാം ?‍♂️?‍♂️

സത്യം പറയുവാണേൽ കഥ വായിച്ചു എന്താ പറയേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ല ...
അപ്പോ bei

സ്നേഹപൂർവ്വം??
?Alfy?

മോർഫിയസ് • 26-11-2020 14:03

കണ്ണൻ അല്ല കുണ്ണൻ ആണ് ?

-Arjun dev • 26-11-2020 15:30

???

Alfy • 26-11-2020 21:18

????

-Arjun dev • 26-11-2020 15:31

.....വീണ്ടും കണ്ടതിൽ സന്തോഷം മച്ചാനേ.......! ലേറ്റ് ആവുക എന്നതൊരു സീനേയല്ല.........! എത്ര ലേറ്റായാലും ചിലരുറപ്പായാലും വരുമെന്ന പ്രതീക്ഷയുണ്ട്........! ആ ഒറ്റ പ്രതീക്ഷ തന്നെയാണ് മുന്നോട്ടു പോകുവാനുള്ള ഏറ്റവും വലിയ പ്രചോദനവും........! അതുകൊണ്ട് അങ്ങനെയെനിയ്ക്കൊരു സീനുണ്ടാവുമെന്നു കരുതേ വേണ്ട.........!

......കണ്ണൻ വരും.......! അവന് മാസ് എൻട്രിയാ മനസ്സിൽ........! അതുകൊണ്ടാ ലേറ്റാക്കുന്നേ.......! ലേറ്റായാലും ലേറ്റസ്റ്റായി താൻ വരുവേ.........!

.......പിന്നെ നീ പറഞ്ഞ നല്ല വാക്കുകൾ, അതിനു ഞാൻ പ്രത്യേകിച്ച് നന്ദി പറയണ്ടല്ലോടാ........! ഒത്തിരി സ്നേഹം.........!!

❤️❤️❤️

Alfy • 26-11-2020 21:16

???

-Arjun dev • 27-11-2020 15:25

❣️❣️❣️

KAVIN P S • 26-11-2020 00:24

അർജൂ,
ഈ പാർട് ഇതു വരെ വന്ന പാർട്ടുകളുമായി താരതമ്യം ചെയ്താലുണ്ടല്ലോ ഈ പാർട്ടിന്റെ തട്ട് താണിരിക്കും. അത്രയ്ക്ക് കിടുവാ ഈ ഭാഗം.
കഴിഞ്ഞ ഭാഗം വായിച്ചിട്ട് ഞാൻ പറഞ്ഞത് ഓർമ്മയില്ലേ പണി കിട്ടുന്ന കാര്യത്തിലും കൊടുക്കുന്ന കാര്യത്തിലും സിദ്ധുവിന്റെയും മീനൂന്റെയും സ്ക്കോർ 1-1 ആണ്.
പക്ഷേ ഈ പാർട്ടിലെ ഡയലോഗുകൾക്ക് ഒക്കെ ഒരു പ്രത്യേകതയുണ്ട് എന്താണെന്നറിയോ?
സീരിയസ് ആയിട്ട് സിദ്ധു പറയുന്ന ഡയലോഗുകൾ വായിച്ചിട്ട് ചിരി വന്നു പോയി. ഇങ്ങനെ എഴുതാനും വേണം ഒരു കഴിവ്.
പിന്നെ എന്റെ സംശയം ഇതല്ല സിദ്ധു ന്റെ തന്തപടിയ്ക്ക് ഡോക്ടറാകുന്നതിന് മുൻപ് ബ്രോക്കറ് പണിയായിരുന്നോന്ന് നല്ല സംശയമുണ്ട്. അങ്ങേര് മീനുന്റെ വീട്ടിൽ പോയി കല്യാണം ഉറപ്പിക്കാൻ കാണിച്ച ആ ഒരു ഇത് കണ്ട് പറഞ്ഞതാ. എന്തായാലും എന്റെ കണക്കു കൂട്ടലുകളൊക്കെ തെറ്റി. രണ്ടും കൂടി പരസ്പരം പാര വെച്ച് അവസാനം പ്രണയമാകൂ ന്നാ ഞാൻ കരുതിയെ എന്തായാലും ഈ ട്വിസ്റ്റ് പൊളിച്ചു.
അടുത്ത ഭാഗത്തിനായി കട്ട വെയ്ററിംഗ്❤️❤️❤️

-Arjun dev • 26-11-2020 15:30

.....എന്റെ പൊന്നടാവേ.....  നിന്റെ കണക്കുകൂട്ടലൊക്കെ എന്നാണ് ശെരിയായിട്ടുള്ളേ.......?? വെറുതെ ജാഡയിടല്ലേ മോനൂസേ.........!

......പുള്ളി ബ്രോക്കറായിരുന്നിരിയ്ക്കും.... എന്താ പുള്ളിയെക്കൊണ്ട് നിനക്കെന്നതേലും ഉദ്ദേശമുണ്ടോ.......?? ഉണ്ടേൽ മനസ്സിൽ വെച്ചാ മതി മോനേ........! നടക്കൂല.......! നിനക്കൊക്കെ രെജിസ്റ്റർ മാര്യേജ് തന്നെയാ നല്ലത്.........!

......സീര്യസ് സിറ്റുവേഷനിൽ നർമ്മം ചേർക്കുക എന്നത് എന്നെ സംബന്ധിച്ച് നല്ല തൊല്ലയാർന്നു.......! ഏൽക്കോന്നുറപ്പില്ലല്ലോ......., അല്ലാതെ പറഞ്ഞു പോകാനും പറ്റില്ല, ഓവർ ഡ്രമാറ്റിക്കാവാനും മതി........! ആ ഭാഗം എല്ലാരും നന്നായിട്ടുണ്ടെന്നു പറഞ്ഞതിൽ ഒരുപാട് സന്തോഷം.......!

......നിനക്കും ഇഷ്ടായല്ലോ.... അടിപൊളി........!!

❤️❤️❤️

KAVIN P S • 26-11-2020 15:39

ഇഷ്ടമായെന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല അത്രയ്ക്ക് കിട്ടുവാണ് ഈ ഭാഗം.
എന്നാലും നീ രജിസ്ട്രർ മാര്യേജിന്റ കാര്യം ഇവിടെ പറയേണ്ടിയിരുന്നില്ല എനിയ്ക്ക് Hurt ആയി.
എന്തായാലും അടുത്ത ഭാഗത്തെ കിടിലൻ Twist & Turns ന് വേണ്ടി കാത്തിരിക്കുന്നു.

-Arjun dev • 27-11-2020 15:26

.....അല്ല... ഈ രെജിസ്റ്റർ മാരേജിനെന്താ കുഴപ്പം.....?? മനസ്സിലായില്ല.....! ???

KAVIN P S • 27-11-2020 16:44

ഞാൻ Register Marriage ന് വേണ്ട  Proceedures ഗ്രൂപ്പിൽ ചോദിച്ചിരുന്നു.അത് കണ്ട് നീ എന്നെ കളിയാക്കിയതാണെന്നാ കരുതിയെ.
It's alright❤️❤️

-Arjun dev • 28-11-2020 14:26

....ഇല്ലടാ....! അതൊന്നും ഞാൻ ശ്രെദ്ധിച്ചില്ല കവിൻ.....! ഞാനൊരോളത്തിനങ്ങ് പറഞ്ഞതാ......!

വിശ്വാമിത്രൻ • 25-11-2020 23:09

പൊളി ♥️♥️♥️♥️♥️

-Arjun dev • 26-11-2020 15:29

❤️❤️❤️

Lucifer Morningstar • 25-11-2020 22:44

Nee maranamass aaneda

-Arjun dev • 26-11-2020 15:28

....ശ്ശോ....! ഇതൊന്നുമിങ്ങനെ പറഞ്ഞു നടക്കല്ലേന്ന്....! ആരേലും എന്നെ പിടിച്ചോണ്ട് പോയാലോ......!

???

Vishnu • 25-11-2020 22:24

Unpredictable ?

-Arjun dev • 26-11-2020 15:27

❤️❤️❤️

Berlin? • 25-11-2020 22:14

Arjun mwuthe ❤️??
Ee partum valare ishtamayi?
Ippo randum petta avastha aayeelle?
Waiting for nxt part?
Snehathode.....❤️

-Arjun dev • 26-11-2020 15:26

....ഒത്തിരി സന്തോഷം ബെർലിൻ ചങ്കേ.....!  ❤️❤️❤️

alby • 25-11-2020 21:56

അർജുൻ ബ്രോ.......

എന്തായാലും ഡോക്ടർ തന്ത കൊള്ളാം.ഒരു നല്ലൊരു ബ്രോക്കർ അയാളുടെ ഉള്ളിലുണ്ട്.
അളന്നു മുറിച്ച വാക്കുകൾ ആയിരുന്നു മീനുവിന്റെ അച്ഛന് മുന്നിൽ നിരത്തിയത്.

മീനു.......ന്യായം അവളുടെ ഭാഗത്താണ് ഇപ്പോൾ.പക്ഷെ അവൾ എറിഞ്ഞ ബുമാറാങ് തിരിച്ചു കയ്യിൽ വന്നില്ല എന്ന് മാത്രം.കുട്ടു പെട്ടത് ഒരു കുടുക്കിൽ തന്നെ...ഒപ്പം കൃത്യമായി മുങ്ങിയ ശ്രീയും കലക്കി.

കീത്തുവിന്റെ മൗനം,അത് പ്രശ്നം ആകുമോ എന്ന് കണ്ടറിയണം. ഫ്ലാഷ് ബാക്ക് ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനവും

ആൽബി

-Arjun dev • 26-11-2020 15:25

.....എന്തായാലും എന്റെയുള്ളിൽ നല്ലൊരു ബ്രോക്കറുണ്ടെന്ന് ഇങ്ങള് പറഞ്ഞില്ലല്ലോ......!??

.....അല്ലേലും ആത്മാർത്ഥ സുഹൃത്തുക്കളാണേൽ പണി കിട്ടുമെന്നുറപ്പായാൽ മൂങ്ങോന്നുള്ളത്
നിയമമാണല്ലോ.........!

......കുട്ടു പെട്ട കുടുക്കിന്റെ ആഴവും കീത്തുവിന്റെ മൗനത്തിലുള്ള പ്രശ്നവുമെല്ലാം ഇച്ചായൻ പറഞ്ഞ പോലെ കണ്ടു തന്നെ അറിയണം.......!

......അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇച്ചായാ........!!

❤️❤️❤️

പ്രണയത്തെ പ്രണയിച്ചവൻ • 25-11-2020 20:58

കാത്തിരുന്നത് വെറുതെ ആയില്ല ഒരു രക്ഷയുമില്ല കട്ട വെയിറ്റിങ് ബ്രോ

-Arjun dev • 26-11-2020 15:24

.....ഒത്തിരി സന്തോഷം ബ്രോ....!

❤️❤️❤️

പ്രണയത്തെ പ്രണയിച്ചവൻ • 05-12-2020 14:27

Next eppo bro

-????? ??? • 05-12-2020 16:48

....അടുത്തയാഴ്ച നോക്കാം ബ്രോ.....!

♥️♥️♥️

Kuyilappan • 25-11-2020 20:37

Aliyaa next part veegam idaneee... Plz katta waiting aan

-Arjun dev • 26-11-2020 15:21

Okay bro!

???

തുമ്പി? • 25-11-2020 20:19

Machanee orupadd nannyirunnuttoo pinne ellarum izhakeeri review terunnundarnn appol veruthee njanum angane itt maduppikkunnilla pinnee.. cheriya oru suggestion ind..

Sughestionennalla nte oru ith.aliyan ithu present phaseil ninn nirthiyathu avde cabinil irikkunna muthal allaeaa.. ippol thanne athuorupad poyille i mean alochich orupad ayille.. appol presentum koodeyunn ithinte edel mind akkanee....

Njan negative ayii prenjayallatto enikkum ee past nannayitt ishtapedanund i mean seriously ishtapedunnund nte oru sughestion prenjanne ullee.. pinne ninnodenthum preyam nnu tonnii.. negative ayitt edkkalle...

-Arjun dev • 26-11-2020 15:21

......എന്നോടൊക്കെ നിനക്കൊക്കെ എന്തും പറഞ്ഞൂടേടാ..... അതിനെന്തോത്തിനാ ഫോർമാലിറ്റി.........!

......ഞാൻ ഫ്ലാഷ് ബാക്ക് കണ്ടിന്യൂസ്ലി പോകുന്നത്, ചിലപ്പോൾ ഇവിടെന്ന് പ്രെസെന്റിൽ പോയി കഴിഞ്ഞാൽ കണ്ടിന്യൂറ്റി പോയാലോ എന്നു പേടിച്ചാണ്.........! ഇപ്പോൾ മീനാക്ഷിയോടും സിദ്ധാർത്ഥിനോടുമുള്ള മനോഭാവമല്ല പ്രെസെന്റിൽ വായനക്കാർക്കുള്ളത്........! അപ്പോൾ ചിലപ്പോൾ ചടപ്പു വന്നാലോ എന്നു കരുതിയാണ്........!

......ഇനിയിപ്പോൾ പാസ്റ്റ് ഒത്തിരിയില്ല..... രണ്ടോ മൂന്നോ പാർട്ട്.......! അപ്പോൾ പിന്നെ ഈ ഫ്ലോയിലങ്ങ് പോട്ടേന്ന്........!

തുമ്പി? • 26-11-2020 21:11

Atalledaa veronnum kondallaa chelappoll nii aa oru mindil eduthillello.. ee msging reethil njan engana mean cheithennu ninakkariyan pattullallo athondaa inganeyokke prenje ini inganaonnum arikkillatto??

-Arjun dev • 27-11-2020 15:28

....നീ പറഞ്ഞ ശെരിയാ....! മനുഷ്യന്റെ കാര്യമല്ലേ....! പക്ഷേ, നീയൊക്കെ എന്തുവേണേലും പറഞ്ഞോ.....! ഒരു വിഷയോമില്ല....! ഇനി തെറി വിളിച്ചാലും തിരിച്ചു വിളിയ്ക്കത്തേയുള്ളൂ.....! പോരേ.....?? ????

മോർഫിയസ് • 26-11-2020 21:43

പാസ്റ്റ് പെട്ടെന്ന് തീർക്കല്ലേ ബ്രോ
പാസ്റ്റ് വായിക്കാൻ നല്ല രസമുണ്ട്

-Arjun dev • 27-11-2020 15:29

....പാസ്റ്റ് ഒരുപാടായാലും ചടയ്ക്കില്ലേ ബ്രോ.....?? അതാണ് ഞാനങ്ങനെ പറഞ്ഞേ.....!

❤️❤️❤️

? ? ? ? ? ? • 25-11-2020 19:51

❤️❤️❤️

-Arjun dev • 26-11-2020 15:17

❤️❤️❤️

രാഹുൽ പിവി ? • 25-11-2020 19:46

എൻ്റെ മോനെ.....ഒരുപാട് കാത്തിരുന്നു കഞ്ഞി കുടിക്കാൻ ഇരുന്ന എനിക്ക് നീ നല്ല ഒന്നാന്തരം ചിക്കൻ ബിരിയാണി തന്നെ തന്നല്ലോ .ഇത്രയും ദിവസം ഞാൻ വായിക്കാതെ ഇരുന്നത് ഇത്രയും നല്ലൊരു ഭാഗത്തിന് വേണ്ടി ആണെന്ന് അറിഞ്ഞില്ലല്ലോ?✌️✌️

ഒരുകാലത്ത് സിദ്ധുവിൻെറ ഭാഗത്ത് നിന്ന ഞാൻ പിന്നീട് മിനുവിൻ്റെ ഭാഗത്തായി.ഇപ്പൊ അവസാന ഭാഗം ആയപോൾ എനിക്ക് ആരുടെ ഭാഗത്ത് നിൽക്കണം എന്നതിലാണ് കൺഫ്യൂഷൻ.പോരാളി പറഞ്ഞത് പോലെ ഇനി തൽകാലം ന്യൂട്രൽ ആയിട്ട് നിൽക്കാം.അതാണ് അതിൻ്റെ ശരി?????????

ഈ ഭാഗം എന്നത്തേയും പോലെ വളരെയധികം ഇഷ്ടമായി. ഓവർ ആവാതെ situation കോമഡി ചെറിയ രീതിയിൽ ഉണ്ടായിരുന്നത് തുടക്കത്തിൽ തന്നെ കഥ അടിപൊളി ആയിരിക്കും എന്ന സൂചന നൽകി.പിന്നെ സങ്കടവും കലിപ്പും  സസ്പെൻസും എല്ലാം കൂടി കല്ലർത്തി അവിയൽ പരുവം ആയിരുന്നു ???????

പതിവ് പോലെ തന്നെ സിദ്ധുവിൻ്റെ മണ്ടത്തരം വിളമ്പൽ തന്നെ ആയിരുന്നു ആദ്യ ഭാഗത്തെ ഹൈലൈറ്റ്.എനിക്ക് ശ്രീക്കുട്ടൻ്റെ അവസ്ഥ ഓർത്താണ് സഹതാപം തോന്നുന്നത്.കൂട്ടുകാരനും സഹോദരനും ഒക്കെ ആയിപ്പോയി.മണ്ടത്തരം ആണ് പറയുന്നത് എന്ന് അറിഞ്ഞത് കൊണ്ട് തിരുത്താൻ ശ്രമിച്ച് പരാജയപ്പെട്ട് പോകുന്നു.എങ്ങാനും എതിർത്ത് പറഞ്ഞാല് അവൻ്റെ ഒടുക്കത്തെ ന്യായീകരണം കേൾക്കേണ്ടി വരുന്നു♥️❣️♥️❣️♥️❣️♥️

നിൻ്റെ കഥയെ ഇപ്പൊ ഒരു സദ്യ ആയിട്ട് കണക്കാക്കാം.ആദ്യം തന്നെ നീ പച്ച മോര് തന്നു.അതിനു ശേഷം ആദ്യം വിളമ്പേണ്ട തൊടുകറികളും പപ്പടവും ഉപ്പേരിയും ചോറും പരിപ്പും സാമ്പാറും അവിയലും എല്ലാം ഇപ്പൊ ഇട്ടു കൊണ്ട് ഇരിക്കുന്നു.ഇനി ഏറ്റവും അവസാനം പഴം കൂട്ടി പായസവും കൂടി ഒരു പിടി പിടിച്ചാൽ സദ്യ കേമമാകും.അത് ഇപ്പോഴേ ഉറപ്പാണ്.അമിത പ്രതീക്ഷ അല്ല, നിന്നിൽ എനിക്ക് പരിപൂർണ്ണ വിശ്വാസം ആണ്??????❤️

മീനുവിൻ്റെ വരവ് കലക്കി.എല്ലാം നേടി വിജയിച്ചു എന്ന് കരുതി വിജയീഭാവത്തിൽ ഇരുന്ന സിദ്ധുവിന് കിട്ടിയ എട്ടിൻ്റെ പണി.അവനെ നാറ്റിക്കാൻ നോക്കി അവസാനം രണ്ട് പേരും കുടുങ്ങി.അമ്മയുടെയും കീത്തുവിൻ്റെയും മാത്രം മുന്നിൽ ആയിരുന്നു എങ്കിൽ ഇത്രയും കുഴപ്പം വരില്ലായിരുന്നു.കറക്ട് സമയത്ത് തന്നെ കടുവ ചാക്കോയും വന്നു.ഇതൊരു സിനിമ ആയാൽ ഈ ഭാഗം വരുമ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടാൻ പോകുന്നത് അച്ഛനും മീനുവും ആയിരിക്കും.ആദ്യമൊക്കെ എല്ലാവരുടെയും മുന്നിൽ പുലി പോലെ നിന്ന  മീനു അവസാനം അവൻ്റെ അച്ഛൻ്റെ മുന്നിൽ വെറും പൂച്ച ആയി.അച്ഛൻ മാസല്ല മാരണമാസ് ആണ്,വേറെ ലെവലാണ്.അവളെ കുറ്റപ്പെടുത്തി നിന്ന സിദ്ധുവിനു അവസാനം അച്ഛൻ്റെ മുന്നിൽ നിൽക്കക്കള്ളിയില്ലാതെ ആയി. ഹോസ്റ്റലിലെ പെൺപിള്ളേരും ജോലിക്കാരും പോലീസും ഇപ്പൊ സ്വന്തം പെണ്ണും അച്ഛനും കൂടെ കേറിയങ്ങ് പെരുമാറി.ആഹാ വഴിയേ പോകുന്ന എല്ലാവരും ഇട്ടു കൊട്ടാൻ ഇവനെന്താ ചെണ്ടയോ?????

നായകൻ്റെ അച്ഛന് വിപരീതം ആയ നായികയുടെ അച്ഛൻ.ഇവിടെ മകനെ വിശ്വാസം ഇല്ലെങ്കിൽ അവിടെ മകളെ കണ്ണടച്ച് വിശ്വസിക്കും.നായകൻ തല്ലിപോളിയും നായിക അല്ലറ ചില്ലറ കുരുത്തക്കേട് ഉണ്ടെങ്കിലും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കിയിട്ടില്ല. തെറ്റുകാരി അല്ലെങ്കിലും ഇപ്പൊ അതുമായി. ചക്കിന് വെച്ചത് അവസാനം കൊക്കിന് തന്നെ കൊണ്ടു?????

എനിക്ക് സങ്കടം അവരുടെ അമ്മമാരുടെ അവസ്ഥ ഓർത്താണ്.മകൻ തല്ലിപ്പൊളി ആണ്.അവനെ നീറുന്ന അമ്മ.ഇപ്പൊ അവസാനം ഒരു പെണ്ണിൻ്റെ മാനം കളഞ്ഞു എന്ന പേരിൽ പഴി കേൾക്കേണ്ടി വന്നു.അപ്പുറത്ത് ആണെങ്കിൽ പൊന്നേ പൊടിയേ എന്ന് വളർത്തിയ മകൾ ഇത്രയും കാലവും തങ്ങളെ പറ്റിച്ചു എന്ന തെറ്റിദ്ധാരണ കൊണ്ട് നീറിപോകയുന്നു ?

അപ്പോ 2 അടി കൊണ്ടാലും അങ്ങനെ ടോമും ജെറിയും ഒന്നിക്കുന്നു. ഇനി കഷ്ടപ്പെട്ട് ഇഷ്ടപ്പെടെണ്ടി വരുമല്ലോ.അവൻ്റെ ഉള്ളിൽ ആദ്യത്തെ പ്രണയം പൊടി തട്ടി എടുത്താൽ മതി. അവളുടെ മനസ്സിലിരിപ്പ് ഇതുവരെ അറിയാത്തത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. അപ്പൊ മുത്തേ അടുത്ത ഭാഗത്ത് കാണാം ???

രാഹുൽ പിവി ? • 26-11-2020 10:29

അത് ഞാനല്ല വിഷ്ണു ആണ് നിയോഗത്തിൽ അവൻ ഇട്ട കമൻ്റ് ഈ അടുത്ത കാലത്ത് ആരും break ചെയ്യില്ല

-Arjun dev • 26-11-2020 15:17

രാഹുൽ,

......ഇത്രയും ഡിറ്റൈലായൊരു അഭിപ്രായമറിയിച്ചതിന് ആദ്യമേ സ്നേഹമറിയിയ്ക്കുന്നു...........!

......ഏത് കഥയിലും ഫസ്റ്റ് പേഴ്‌സണെ സ്വയമായി കണ്ടു മാത്രം വായിയ്ക്കുന്ന അവനൊപ്പം ചിരിയ്‌ക്കുന്ന... സങ്കടപ്പെടുന്ന.... പൊളിയുന്ന നിന്നെയൊക്കെ നായകന്റെ സ്ഥാനത്തു നിന്ന് മാറ്റി നായികയിലേയ്ക്കും അവിടെന്ന് രണ്ടിടത്തുമല്ലാത്ത അവസ്ഥയിലുമെത്തിയ്ക്കാൻ സാധിച്ചെങ്കിൽ ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് എനിയ്‌ക്കെന്തെന്നില്ലാത്ത സന്തോഷം നൽകുന്ന കാര്യമാണ്.........!

.......നീ ഈ ഭാഗത്തിൽ സിദ്ധുവിന്റെ മണ്ടത്തരം എന്നു പറഞ്ഞ സാധനം ഇവിടെ പലരും പലപ്രാവശ്യം പറഞ്ഞ സാധനമാണ്........! പെണ്ണിന് കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നു എന്നത്........! അവനതിനെതിരെ സംസാരിച്ചപ്പോൾ മാത്രം അതെങ്ങനെ മണ്ടത്തരമായി.........! അവളുടെ പക്ഷത്താണോ അവന്റെ പക്ഷത്താണോ ന്യായമെന്നു നോക്കാതെ പെണ്ണിനെ അടച്ചാക്ഷേപിയ്ക്കുന്നവർ നമുക്കിടയിലുമില്ലേ........?? അപ്പോൾ അവരുടെയൊരു പ്രതിനിധിയായി വന്ന സിത്തു മാത്രം മണ്ടനാകുന്നില്ലല്ലോ.........!

......അവൻ ചെണ്ടയാകുന്നത് വെറുതെ നിന്നതു കൊണ്ടല്ലല്ലോടാ.... അമ്മാതിരി ചെയ്തു ചെയ്‌താൽ പിന്നെ തല്ലു കൊള്ളില്ലേ.......?? മനുഷ്യമ്മാര് ചെയ്യുന്ന പണിയാണോ കാട്ടിക്കൂട്ടിയേ........?? എന്റെ അഭിപ്രായത്തിൽ ഇതൊന്നും പോര എന്നാണ്...........!

......അവന്റെയുള്ളിലങ്ങനെയൊരു പ്രണയമുണ്ടായിരുന്നെന്ന് അവനെന്തേലും ബോധ്യമുണ്ടോ എന്നു നീ ചിന്തിച്ചോ........?? എന്തൊക്കെയായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും രണ്ടും തമ്മിലിഷ്ടത്തിലാകും എന്നുറപ്പുണ്ടല്ലോ........! അതുതന്നെ വലിയ കാര്യം.........!

......ഒരിയ്ക്കൽ കൂടി സ്നേഹമറിയ്ക്കുന്നു രാഹുൽ, ഇത്രയും നല്ലൊരു അഭിപ്രായം തന്നതിന്...............!

മുൻഷി • 25-11-2020 16:36

❤️❤️❤️?✍️ next part vagam ✍️

-Arjun dev • 26-11-2020 15:12

❤️❤️❤️

SANJU • 25-11-2020 15:56

ഈ ഒരേ പൊളി ❤️

-Arjun dev • 26-11-2020 15:11

....സന്തോഷം ബ്രോ.....!

❤️❤️❤️

ശശി • 25-11-2020 14:28

ഈ മാസം തന്നെ അടുത്ത പാർട് ഉണ്ടാവുമോ

Arjun dev • 25-11-2020 14:34

....ഈ മാസം ഇനി 5 ദിവസം കൂടിയല്ലേ ഉള്ളൂ....?? അപ്പോളെന്തായാലും ഉണ്ടാവില്ല......!

❤️❤️❤️

Abhi • 25-11-2020 14:39

Athentha ninak ezhithiyalu. ijj athikam over aakkanda. Adutha part 1 week time ullil ittolanam. Illenkil njanang varum?

Arjun dev • 25-11-2020 14:48

.....തീർച്ചയായും അഭീ.... നീ പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാതെ ചെയ്തിരിയ്ക്കും....! മറ്റേ മൂന്നു പേജ് മതിയോ....??

??

ചേകവർ • 25-11-2020 14:24

??

Arjun dev • 25-11-2020 14:32

??

Abhi • 25-11-2020 13:27

ഈ ഡയലോഗ് ഒക്കെ എങ്ങനെ ഒപ്പിക്കുന്നു..
പറയാതിരിക്കാൻ വയ്യ ഞാൻ വായിചതിൽ വെച്ച് ഏറ്റവും സുന്ദരമായ ഒരു കഥ ഇതാണ്...

കൂടുതൽ ഒന്നും പറയാൻ ഇല്ല... സ്നേഹം മാത്രം?

-Arjun dev • 26-11-2020 15:10

....ഇത്രയും നല്ല വാക്കുകൾക്ക് എങ്ങനെയാ സ്നേഹമറിയിയ്ക്കേണ്ടത് എന്നറിയില്ല അഭീ.....! എന്തായാലും ഒത്തിരി സ്നേഹം......!

❤️❤️❤️

Rajeev • 25-11-2020 11:09

ഇതിപ്പോള്‍ ആദ്യം തന്നെ അവർ കല്യാണം കഴിച്ചു സ്നേഹത്തോടെ കഴിയുന്നത് പറഞ്ഞിട്ടുള്ളത് കൊണ്ട് ആ oru tension ഒഴിവായി... ഇനി അതിലേക്ക് എങ്ങനെ എത്തുന്നു എന്ന് അറിയാനുള്ള ആകാംഷ...എന്നാലും ഈ ഡയലോഗുകൾ ഒക്കെ എങ്ങനെ കിട്ടുന്നു... അടിപൊളി...

Arjun dev • 25-11-2020 14:32

.....ഡയലോഗ്സെല്ലാം നിത്യമുപയോഗിയ്ക്കുന്നവയല്ലേ ബ്രോ....??

.....പിന്നെ ടെൻഷൻ ഞാനൊഴിവാക്കിയതാ......! അത്രയും ബിൽഡ് അപ്പ് കൊടുത്ത് എഴുതാനെക്കൊണ്ട് പറ്റത്തില്ല.....! അപ്പോൾ പിന്നെ ഇതല്ലേ നല്ലത്.....! ആർക്കും ടെൻഷന്റെ ആവശ്യമില്ലല്ലോ.....!

....ഒത്തിരി സന്തോഷം ബ്രോ, നല്ല വാക്കുകൾക്ക്.....!

❤️❤️❤️

Harley Quinn • 25-11-2020 07:51

അർജുൻ മുത്തേ ഡാ സൂപ്പർ ആയിടുണ്ട്. പിന്നെ നീ ഈ പറഞ്ഞ സംഭവം എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്."ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്………! അതോ ഒരു സീരിയലും വിടാതെ കണ്ടിട്ടിങ്ങനെയുള്ള സന്ദർഭങ്ങളിൽ അമ്മമാരിതു പോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് മനഃപാഠം  പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ……??"
നന്നായിട്ടുണ്ട് കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത part ആയി ഉടൻ വരുക സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

Arjun dev • 25-11-2020 14:29

....അതൊക്കെ വീട്ടിൽ സ്ഥിരം ചില സീരിയൽ ഡയലോഗടിയ്ക്കും, അതിൽ നിന്നും ചൂണ്ടിയതാ.....!

....എന്തായാലും നിനക്കിഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം......!!

❤️❤️❤️

ZAYED MAZOOD • 25-11-2020 07:47

അർജ്ജുൻ ബ്രോ..

ഈ ഭാഗവും അടിപൊളി ?

ഈ ഭാഗം അച്ഛനും മീനുവും  കൊണ്ടോയല്ലോ,..
ഞാൻ വിചാരിച്ചു ഹോസ്റ്റൽ പ്രശ്നത്തിന് ശേഷം, അവർ വീണ്ടും വഴക്കിട്ടു ഇഷ്ടപ്പെട്ടു കല്യാണം കഴിക്കുമെന്നാ,. ഇത് പാവം മീനു അവള് കുഴിച്ച കുഴിയിൽ തന്നെ വീണ അവസ്ഥ ആയി പോയി..
നമ്മുടെ ഹീറോ ന്റ മനസ്സിൽ സംസാരിക്കുന്ന സീൻ ഒക്കെ അടിപൊളി ആയിരുന്നു, എനിക്ക് ഈ ഭാഗത്ത്‌ കുടുതൽ ഇഷ്ടമായത് ആ ഭാഗങ്ങളും, അച്ഛൻ മീനു വിന്റെ വീട്ടിൽ പോയി സംസാരിക്കുന്നതുമാണ്.. 
ഇനി ചിലപ്പോൾ മീനു കല്യാണം മുടക്കാൻ സത്യങ്ങൾ ഫുൾ വിളിച്ചു പറയോ എന്നൊരു ഡൌട്ട് ഉണ്ട്..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

സ്നേഹത്തോടെ
ZAYED ❤️

Arjun dev • 25-11-2020 14:27

.....എനിയ്ക്കും എഴുതാൻ ലേശം ബുദ്ധിമുട്ടുണ്ടായിരുന്ന ഭാഗമായിരുന്നു നീ ചൂണ്ടിക്കാട്ടിയത്.....! കാരണം, അത്രയും സീരിയസ്സായ സിറ്റുവേഷനിൽ അത്തരം മൈൻഡ് വോയിസ് എങ്ങനെ അക്‌സെപ്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നു.....! പക്ഷേ, ഒരുപാട് പേര് അതു നന്നായി എന്നു പറഞ്ഞപ്പോൾ സന്തോഷം.....!

....അതുപോലെ പെണ്ണ് ചോദിയ്‌ക്കുന്ന സീൻ, എന്നെ സംബന്ധിച്ച് കുറച്ചു പ്രശ്നമായിരുന്നു, ഒറ്റ സീനിൽ അത്രയും ക്യാരക്ടർസ്.... അതും ഒരു സീര്യസ് സിറ്റുവേഷൻ, അത്രത്തോളം നന്നായിട്ടില്ലെന്ന് അറിയാമെങ്കിലും നീ ഇഷ്ടമായി എന്നു പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം.....!

❤️❤️❤️

വിഷ്ണു? • 25-11-2020 04:24

ഈ ഭാഗം വളരെ നന്നായിട്ടുണ്ട്❤️

ഈ ഭാഗം വായ്ക്കുനതിന് മുൻപ് വരെ ഇവർ പരസ്പരം ഇഷ്ടത്തിൽ ആയതിനു ശേഷം ആണ് കല്യാണം കഴിച്ചത് എന്നാണ് വിചാരിച്ചത്..പക്ഷെ ഇങ്ങനെ ആവും എന്ന് അറിയില്ലായിരുന്നു..

ഇപ്പോഴും തമ്മിൽ കടിച്ചു കീറുന്ന ഈ സ്വഭാവം മാറി രണ്ടും ഇത്ര സ്നേഹത്തിൽ ആവുന്നത് എങ്ങനെയാണെന്ന് അറിയാൻ ആണ് കാത്തിരിക്കുന്നത്..അപ്പോ അടുത്ത ഭാഗം പോരട്ടെ...

സ്നേഹത്തോടെ♥️

Arjun dev • 25-11-2020 14:21

....എല്ലാ സംശയങ്ങളെയും ഇനിയുള്ള പാർട്ടുകളാൽ ക്ലിയർ ചെയ്യാം വിഷ്ണൂ......! നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം.....!

❤️❤️❤️

M.N. കാർത്തികേയൻ • 25-11-2020 01:55

???????

Arjun dev • 25-11-2020 14:21

❤️❤️❤️

വിശാൽ കൃഷ്ണമൂർത്തി • 25-11-2020 01:42

?????????

Arjun dev • 25-11-2020 14:20

❤️❤️❤️

കണ്ണൻ • 25-11-2020 00:32

Dear arjun

സംഗതി കലക്കി ..ലസ്റ് പാർട് നിർത്തിയപ്പോൾ വല്ലാത്ത വിഷമം അയയിരുന്നു മീനുവിനോട് ഇഗ്നേ ചെയ്യണോ എന്നു ചോദിച്ചു ..എന്നാൽ ഈ പ്രാവശ്യം കുറച്ചാസ്വസം ഉണ്ട് .. എന്നാലും ഇത്രക്ക് പ്രോബ്ലെംസ് എല്ലാം ഉണ്ടാകാണാംയിരുന്നോ..എന്തായാലും കലക്കി ..ഇനി കീതുവിന്റെ മുഖത്തു ഇഗ്നേ മീനു നോക്കും ...ഹോ ഇതു കഴുഞ്ഞാലുള അവസ്ഥാ ...ആകെ സങ്കടം അടുത്ത പാർട് വരെ കത്തിരിക്കണം എന്നുള്ളതാണ് ..പേജ് കുറച്ചു കൂടി കൂടികൂടെ ..തിരക്കുണ്ട് എന്നറിയാം എന്നാലും ട്രൈ ചെയ്തു കൂടെ ...

അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

വിത് ലൗ

കണ്ണൻ

Arjun dev • 25-11-2020 14:18

....എന്റെ കണ്ണാ... ങ്ങള് ബേജാറാവല്ലേ, നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാന്ന്......! മീനാക്ഷി അങ്ങനൊക്കെ പ്രതികരിച്ചത് ഒരു പണി കൊടുക്കാനല്ലേ, പക്ഷേ ഇങ്ങനെ തിരിച്ചൊരു പണി പാവം സ്വപ്‌നത്തിൽ പോലും കരുതീട്ടുണ്ടാവില്ല....!

....നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കണ്ണാ.....!

❤️❤️❤️

MR. കിംഗ് ലയർ • 25-11-2020 00:22

സുഭാഷ്...!!!!

അടപടലം ലോക്കായി...!!!!

വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Arjun dev • 25-11-2020 14:15

....ഒത്തിരി സന്തോഷം നുണയാ.....!

???